- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ സ്വർണമത്സ്യം സാജൻ പ്രകാശ് മുങ്ങിയെടുത്തത് നാലാം പതക്കം; സർവീസസ് ഒന്നാം സ്ഥാനത്ത്; കേരളം നാലാമത്
തിരുവനന്തപുരം: നാലാം സ്വർണം നേടി കേരളത്തിന്റെ സാജൻ പ്രകാശ് ദേശീയ ഗെയിംസിലെ സ്വർണമത്സ്യമായി. നീന്തൽക്കുളത്തിൽ സാജൻ മുങ്ങിയെടുത്ത നാലു സ്വർണത്തിന്റെ ബലത്തിൽ കേരളത്തിന്റെ നേട്ടം ഏഴു സ്വർണത്തിലെത്തി. ഗെയിംസ് റെക്കോർഡോടെയാണ് സാജൻ നാലാം സ്വർണം സ്വന്തമാക്കിയത്. കേരളത്തിന്റെ തന്നെ കെ സുരേഷ്‌കുമാറിന്റെ റെക്കോർഡാണ് തകർത്തത്. വാശിയേറ
തിരുവനന്തപുരം: നാലാം സ്വർണം നേടി കേരളത്തിന്റെ സാജൻ പ്രകാശ് ദേശീയ ഗെയിംസിലെ സ്വർണമത്സ്യമായി. നീന്തൽക്കുളത്തിൽ സാജൻ മുങ്ങിയെടുത്ത നാലു സ്വർണത്തിന്റെ ബലത്തിൽ കേരളത്തിന്റെ നേട്ടം ഏഴു സ്വർണത്തിലെത്തി.
ഗെയിംസ് റെക്കോർഡോടെയാണ് സാജൻ നാലാം സ്വർണം സ്വന്തമാക്കിയത്. കേരളത്തിന്റെ തന്നെ കെ സുരേഷ്‌കുമാറിന്റെ റെക്കോർഡാണ് തകർത്തത്. വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ബംഗാളിന്റെ സുപ്രിയ മണ്ഡലിനെ മറികടന്ന് സാജൻ സ്വർണം നേടിയത്.
100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്ക്, 1500 മീറ്റർ ഫ്രീ സ്‌റ്റൈൽ, 4-100 മീറ്റർ ഫ്രീ സ്‌റ്റൈൽ റിലേ എന്നിവയിലാണ് സാജൻ നേരത്തെ സ്വർണം നേടിയത്. രണ്ട് വെള്ളിമെഡലും സാജൻ നേടി.
ഗെയിംസ് നാലാം ദിവസത്തിലെത്തിയപ്പോൾ മലയാളികൾ അടക്കമുള്ള താരങ്ങളുടെ കരുത്തിൽ സർവീസസ് കുതിപ്പ് തുടരകയാണ്. 19 സ്വർണം അടക്കെ 31 മെഡലുകളുമായി സർവീസസ് മുന്നിൽ നിൽക്കുകയാണ്. 17 സ്വർണം അടക്കം 28 മെഡലുകൾ നേടിയ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. നിലവിൽ ഏഴു സ്വർണവും ഏഴ് വെള്ളിയും എട്ട് വെങ്കലവുമായി ഉൾപ്പടെ 21 മെഡലുകളുമായി നാലാം സ്ഥാനത്താണ് ആതിഥേയരായ കേരളം.
മെഡൽഉറപ്പിച്ചു തന്നെയാണ് കേരളത്തിന്റെ സുവർണതാരം സാജൻ പ്രകാശ് ഇന്ന് നീന്തൽക്കുളത്തിൽ ഇറങ്ങിയത്. ഭാരോദ്വഹനത്തിൽ മുനീറ, കൃഷ്ണകുമാർ എന്നിവർക്കും മെഡൽ സാധ്യതയുണ്ട്. 50 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ അനൂപ് അഗസ്റ്റിൻ, അരുൺ എസ് എന്നിവരിലും കേരള ക്യാംപിന് പ്രതീക്ഷയുണ്ട്. 4 - 200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയാണ് ഇന്നത്തെ അവസാന ഇനം.
ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം ബീച്ച് വോളിയിൽ കേരള ടീം ഫൈനലിൽ കടന്നു. തമിഴ്‌നാടിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ ഒന്നാം ടീം ഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ 21-16, 21-15.
ദേശീയ ഗെയിംസ് മെഡൽ പട്ടിക ഇങ്ങനെ: