ബെയ്ജിങ്: ദേശീയ ഗാനത്തെ അപമാനിക്കുന്നത് ഇനി ചൈനയിൽ ക്രിമിനൽ കുറ്റം. ഇതിനായി ചൈനീസ് സർക്കാർ നിയമം ഭേദഗതി ചെയ്തു. ദേശീയവാദികളുടെ നിരന്തരമായുള്ള അഭ്യർത്ഥന മാനിച്ചാണ് ദേശീയ ഗാനത്തെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റിയത്.

നാഷണൽ പീപ്പിൾസ് കോൺഗ്രസ് ഇതിനായി രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തി. പൊതുമധ്യത്തിൽ ദേശീയ ഗാനത്തെ ഗൗരവമായി അപമാനിക്കുന്നവർക്കാണ് കടുത്ത ശിക്ഷ ലഭിക്കുക. ചൈനയെ ശക്തമായ രാജ്യമായി മുന്നോട്ടു നയിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഒട്ടേറെ ഭരണപരമായ മാറ്റങ്ങളാണ് ഷീ രണ്ടാം വരവിനോടനുബന്ധിച്ച് നടപ്പിൽ വരുത്തുന്നത്.

ദേശീയ പതാകയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും കടുത്ത ശിക്ഷ കിട്ടുന്ന കുറ്റമാണ് ചൈനയിൽ.