ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂർണം. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ബുധനാഴ്ച അർധരാത്രി 12 മുതൽ ആണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ തുടർന്ന് ബാങ്കിങ് രംഗം നിശ്ചലമായി. സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

കേരളത്തിൽ പണിമുടക്ക് ഹർത്താലിന്റെ പ്രതീതിയുണർത്തി. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല

തൊഴിൽ കോഡ് പിൻവലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക. ആവശ്യക്കാരായ എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക. കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.