- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളെ അതിജീവിച്ചത് സംഗീതം കൊണ്ട്; തിരിച്ചുവരവ് അറിയിക്കുന്നതും സംഗീതത്തിലുടെ; ഓട്ടിസത്തെയും വോക്കൽ കോഡ് ഇൻഫക്ഷനെയും അതിജീവിച്ച് 'സുപ്പർ ഗേൾ' നവ്യ
തിരുവനന്തപുരം: സംഗീതം ഒരു മരുന്നായി മാറുന്ന കഥകൾ ഒരുപാട് നാം കേട്ടിട്ടുണ്ട്.ജീവിതം തന്നെ കൈവിട്ടുപോയെന്ന് തോന്നിയടത്ത് നിന്ന് പോലും പലരെയും ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ അത്ഭുത സിദ്ധി സംഗീതത്തിനുണ്ട്. അതിനാലാണ് മ്യൂസിക് തെറാപ്പിയെ ഇന്ന് ലോകം അംഗീകരിക്കുന്നതും.ഇങ്ങനെ സംഗീതത്തെ കൂട്ടുപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ കഥയാണ് നവ്യയ്ക്കും
പങ്കുവെക്കാനുള്ളത്.
തന്റെ ശബ്ദം ഏതാണ്ടൊക്കെ നഷ്ടപ്പെട്ടു എന്നു കരുതിയടത്ത് നിന്നാണ് ഇപ്പോൾ നവ്യ ഒരു സംഗീത ആൽബം പോലും ഒരുക്കിയിരിക്കുന്നത്. ഷാർജയിൽ താമസക്കാരായ കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ഡോക്ടർ ദമ്പതിമാർ ഭാസ്‌കരന്റെയും വന്ദനയുടെയും രണ്ടാമത്തെ മകളാണു നവ്യ എന്ന പതിനഞ്ചുകാരി. 'എനിക്കൊരു സൂപ്പർ ഗേളാകണം' ശബ്ദമില്ലാതെ ജീവിച്ച 8 മാസം നവ്യ ഭാസ്‌കർ മനസ്സിൽ ഉരുവിട്ടത് ഇതു മാത്രമാണ്. ചികിത്സയിലൂടെ ശബ്ദം വീണ്ടെടുത്തപ്പോൾ, ശബ്ദമില്ലാതെ ജീവിച്ച കാലത്തെക്കുറിച്ച് ആദ്യം അവളൊരു പുസ്തകമെഴുതി.
പിന്നെ, തിരിച്ചുകിട്ടിയ ശബ്ദത്തിൽ പുതിയ ആൽബത്തിനായി പാടി 'ഐ വാണ്ട് ടു ബി എ സൂപ്പർ ഗേൾ...'.ഓട്ടിസം, പിന്നെ വോക്കൽ കോഡിനെ ബാധിച്ച അണുബാധ. എല്ലാ പ്രതിസന്ധികളെയും സംഗീതം കൊണ്ടും പുഞ്ചിരി കൊണ്ടും നേരിട്ട് അവൾ യഥാർഥ സൂപ്പർ ഗേളായി.ഓട്ടിസം ബാധിച്ചതിന്റെ വെല്ലുവിളികൾ ചെറുപ്പം മുതലുണ്ടെങ്കിലും 8ാം വയസ്സിൽ സംഗീതം പഠിച്ചു തുടങ്ങി. 8 ഭാഷകളിൽ മനോഹരമായി പാടും. 2019 ൽ യുഎഇയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ ജേതാവായി. അമേരിക്കയിൽ നടന്ന മത്സരത്തിൽ മൂന്നാമതുമെത്തി.
നവ്യയുടെ 'ദ് ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്' എന്ന പുസ്തകം പുതുവത്സരദിനത്തിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തക മേളയിലും പുസ്തകം അവതരിപ്പിക്കും. ഷാർജയിലെ സ്‌കൂൾ മാറി നവ്യ ഒരു വർഷം മുൻപ് തിരുവനന്തപുരം ആർകെഡി എൻഎസ്എസ് ഹൈസ്‌കൂളിൽ ചേർന്നിരുന്നു.
പിന്നണി ഗായികയും സൂഫി സംഗീതജ്ഞയുമായ അനിത ഷെയ്ഖിനു കീഴിൽ ഉറുദു സംഗീതവും കർണാടക സംഗീതവും അഭ്യസിച്ചു തുടങ്ങി. നവ്യയുടെ കഥ 'സൂപ്പർ ഗേൾ' എന്ന പേരിൽ സംഗീത ആൽബമാക്കുന്നതും അനിതയാണ്.
മറുനാടന് മലയാളി ബ്യൂറോ