- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കാൻ പേടി ഇല്ലാത്തവനെ കൊല്ലാൻ തുനിഞ്ഞിറങ്ങുമ്പോൾ, ചാവാൻ നീയും തയാറായിരിക്കണം... കമ്യൂണിസ്റ്റ്; ആകാശ് തില്ലങ്കേരിയെ പ്രൊഫൈലിൽ ഒപ്പം കൂട്ടുന്ന സഖാവ്; ടിപിയെ കൊന്ന ഷാഫിക്കൊപ്പം ബിനീഷ് കോടിയേരിയും! നായകൻ കോടിയേരിയെന്ന് പ്രഖ്യാപിച്ചത് രണ്ടു ദിവസം മുമ്പും; എന്നിട്ടും ഷാജഹാനെ കൊന്ന നവീൻ ആർ എസ് എസുകാരൻ! പൊളിയുന്നത് സിപിഎം വാദങ്ങളോ?
പാലക്കാട്: മരിക്കാൻ പേടി ഇല്ലാത്തവനെ കൊല്ലാൻ തുനിഞ്ഞിറങ്ങുമ്പോൾ, ചാവാൻ നീയും തയാറായിരിക്കണം...???? COMMUNIST-ഇതാണ് നവീൻ ശ്രീനാഥിന്റെ ഫെയ്‌സ് ബുക്കിലെ പ്രഖ്യാപനം. മലമ്പുഴയിലെ 'ആകാശ് തില്ലങ്കേരി'യാണ് നവീൻ. രണ്ട് ദിവസം മുമ്പു പോലും തന്റെ നേതാവ് കോടിയേരിയെന്ന് പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ്. ആദർശ് കടലുണ്ടിയുടെ പോസ്റ്റാണ് നവീൻ ഷെയർ ചെയ്തിരിക്കുന്നത്. എന്റെ പാർട്ടിയുടെ നായകൻ ???? സഖാവ് കോടിയേരി ബാലകൃഷ്ണൻ ?? പൂർണ ആരോഗ്യവാനായി.. എത്രയും പെട്ടെന്ന് തിരിച്ചെത്താൻ സാധിക്കട്ടെ പ്രിയ സഖാവേ...?-ഇതാണ് നവീൻ ഷെയർ ചെയ്ത പോസ്റ്റിലെ വാചകങ്ങൾ. ഈ അണിയെയാണ് സിപിഎമ്മിന് ആർ എസ് എസുകാരനാക്കുന്നത്.
പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നാം പ്രതി നവീൻ ആണ് കൊലയ്ക്ക് ആവശ്യമായ ആയുധങ്ങൾ എത്തിച്ചത് എന്നാണ് മൊഴി. നവീനും അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. അതിനിടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റും ചിത്രങ്ങളും ചർച്ചയാകുന്നത്. നവീന് സിപിഎമ്മുമായുള്ള അടുത്ത ബന്ധം വെളിവാക്കുന്നതാണ് ചിത്രങ്ങൾ. എന്നാൽ ഇപ്പോഴും പ്രതികൾ ആർ എസ് എസുകാരാണെന്ന് സിപിഎം പറയുന്നു.
നവീന്റെ ചിത്രങ്ങളിൽ കൂടെയുള്ളത് ആകാശ് തില്ലങ്കേരി ( ഷുഹൈബ് വധകേസ് പ്രതി), ഷാഫി ( ടിപി വധക്കേസ് പ്രതി ), ബിനീഷ് കോടിയേരി ( മയക്കുമരുന്ന് കേസ് പ്രതി), എജ്ജാതി കോമ്പോ ?? എന്ന സോഷ്യൽ മീഡിയോ പോസ്റ്റ് ചർച്ചയാണ്. ഇതിനൊപ്പം ഫോട്ടോയും. ഇതോടെ പ്രതികൾ സിപിഎം അനുഭാവികാളാണെന്ന ചർച്ച വീണ്ടും സജീവമാകുകയാണ്. എന്നാൽ ഇതേ കുറിച്ച് പൊലീസ് ഒന്നും പറയുന്നില്ല. മറ്റ് പല പ്രതികളുടേയും ഫെയ്‌സ് ബുക്കിലുള്ളതും സിപിഎം അനുകൂല പോസ്റ്റുകൾ മാത്രമാണ്.
ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞിരുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല. ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു.
എന്നാൽ ഷാജഹാൻ വധക്കേസിലെ പ്രതികൾ സിപിഎമ്മുകാർ തന്നെയെന്ന ആക്ഷേപവുമായി വി കെ ശ്രീകണ്ഠൻ എംപി രംഗത്ത് എത്തി. പ്രതികളുടെ പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും.പാലക്കാട്ടെ ക്രമസമാധാനം പാടെ തകർന്ന അവസ്ഥയിലാണ്.കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്റെ കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നതായും കുടുംബം പറഞ്ഞു. ഇത് ബിജെപിയും നിഷേധിച്ചു. പിന്നാലെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ചർച്ചയാകുന്നത്.
ചില പ്രതികളുടെ കുടുബം സിപിഎം അനുഭാവികളായിരുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ബിജെപി പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു വിമർശിച്ചിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണെന്നും കൊലപാതകത്തിന് ആർഎസ്എസിന്റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് ഷാജഹാൻ രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു.
പ്രതികൾ ആർഎസ്എസ് ബിജെപി സജീവ പ്രവർത്തകരെന്നും വ്യാജ പ്രചരാണം നടത്തുന്നതുകൊടുക്രൂരതയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം പോലും കോടിയേരിയെ നേതാവായി പ്രഖ്യാപിച്ചവർ പോലും സംഘത്തിലുണ്ടെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ