- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലേഡ് കമ്പനിക്ക് കുടപിടിക്കാൻ ഭരണകക്ഷിയുടെ സംസ്ഥാന നേതാവിന്റെ പദവി; സ്ത്രീയെ പറ്റിച്ച് 18 ലക്ഷം തട്ടിയ കേസിൽ അറസ്റ്റിലായ കൊച്ചയിലെ എൻസിപി നേതാവിന്റെ പേരിൽ 1.3 കോടി പറ്റിച്ചതിന്റെ പേരിൽ വേറെയും കേസ്
കൊച്ചി: ഇടപ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്നു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന വഞ്ചനാകേസിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി പൊലീസ് പിടിയിലായി. ഏലൂർ ഉദ്യോഗമണ്ഡൽ എത്തിയിടത്ത് പുത്തൻപുര വീട്ടിൽ ജയകുമാറിനെയാണു കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബ്ലേഡ് കമ്പനിയുടെ മറവിലായിരുന്നു ഇയാളുടെ സാമ്പത്തിക തട്ടിപ്പ്. ഇതിനായി പാർട്ടിയുടെ പദവി ദുരൂപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ജയകുമാറിനെതിരേ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലും മറ്റു രണ്ടുപേരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലും പെരുമ്പാവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കേസുകളുണ്ട്. ഒരു കോടി 30 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിനാണ് പെരുമ്പാവൂർ കോടതിയിൽ കേസ് നിലവിലുള്ളത്. പാലാരിവട്ടത്ത് വിഷ്ണു ഫിനാൻസ് എന്ന പേരിൽ ജയകുമാറിനു സ്ഥാപനമുണ്ടായിരുന്നു. പറവൂർ, എളമക്കര, മുപ്പത്തടം, കടുങ്ങല്ലൂർ, പോണേക്കര എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും. ജൂവലറി തുട
കൊച്ചി: ഇടപ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്നു 16 ലക്ഷം രൂപ തട്ടിയെടുത്തെന്ന വഞ്ചനാകേസിൽ എൻ.സി.പി. സംസ്ഥാന സെക്രട്ടറി പൊലീസ് പിടിയിലായി. ഏലൂർ ഉദ്യോഗമണ്ഡൽ എത്തിയിടത്ത് പുത്തൻപുര വീട്ടിൽ ജയകുമാറിനെയാണു കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബ്ലേഡ് കമ്പനിയുടെ മറവിലായിരുന്നു ഇയാളുടെ സാമ്പത്തിക തട്ടിപ്പ്. ഇതിനായി പാർട്ടിയുടെ പദവി ദുരൂപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ
ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ ജയകുമാറിനെതിരേ പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലും മറ്റു രണ്ടുപേരുടെ പരാതിയിൽ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലും പെരുമ്പാവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും കേസുകളുണ്ട്. ഒരു കോടി 30 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിനാണ് പെരുമ്പാവൂർ കോടതിയിൽ കേസ് നിലവിലുള്ളത്. പാലാരിവട്ടത്ത് വിഷ്ണു ഫിനാൻസ് എന്ന പേരിൽ ജയകുമാറിനു സ്ഥാപനമുണ്ടായിരുന്നു. പറവൂർ, എളമക്കര, മുപ്പത്തടം, കടുങ്ങല്ലൂർ, പോണേക്കര എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും.
ജൂവലറി തുടങ്ങാനെന്ന വ്യാജേനയാണ് ഇടപ്പള്ളി സ്വദേശിനിയായ സ്ത്രീയിൽനിന്നു പതിനാറുലക്ഷം രൂപ തട്ടിയെടുത്തത്. എളമക്കര, വീക്ഷണം റോഡ്, ഏലൂർ വടക്കുംഭാഗം എന്നിവിടങ്ങളിൽ വസ്തുവകകളും നിരവധി ആഡംബര കാറുകളും ജയകുമാറിനുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. നേരത്തെ ഇയാൾക്കെതിരേ പരാതികൾ ഉയർന്നിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനംമൂലം രക്ഷപ്പെടുകയായിരുന്നു. തുടർന്നാണു പരാതിക്കാർ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചത്.
ഇയാളുടെ പേരിലുള്ള മറ്റു കേസുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എംപി. ദിനേശ് അറിയിച്ചു. ഡിസിപി !ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ ഷാഡോ എസ്‌ഐ വി. ഗോപകുമാർ, എഎസ്‌ഐ നിത്യാനന്ദപൈ, സിപിഒമാരായ ഹരി, അഫ്‌സൽ, രഞ്ജിത്ത്, ജയരാജ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണു ജയകുമാറിനെ അറസ്റ്റ് ചെയ്തത്.