- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ സ്കൂട്ടറുമെടുത്ത് തട്ടുദോശ കഴിക്കാൻ പോയത് അന്ത്യയാത്രയായി: തിങ്കളാഴ്ച കാണാമെന്ന് കൈവീശി യാത്ര പറഞ്ഞ് പോയവർ മടങ്ങിയെത്തിയത് ചലനമറ്റ്: അടൂർ എംസി റോഡിലെ അപകടത്തിൽ പൊലിഞ്ഞ സഹപാഠികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നെടുമൺ സ്‌കൂളിലെ കുട്ടികളും നാട്ടുകാരും: നാടിനെ നടുക്കിയ ദുരന്തത്തിന്റെ ബാക്കി പത്രം ഇങ്ങനെ
അടൂർ: നെടുമൺ ഗവ വിഎച്ച്എസ്എസിന് മുന്നിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് ആംബുലൻസുകൾ സൈറൺ മുഴക്കി പാഞ്ഞെത്തി ബ്രേക്കിട്ടു നിന്നു. അതിൽ നിന്ന് ഓരോന്നായി മൂന്നു വെള്ള പുതപ്പിച്ച മൃതദേഹങ്ങൾ സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടു വന്നു. വിശാദ്, ചാൾസ്, വിമൽ. ജീവിതത്തിലും മരണത്തിലും ഒരുമിച്ച കൂട്ടുകാർ. ചേതനയറ്റ ആ മൃതദേഹങ്ങൾക്ക് മുന്നിൽ സഹപാഠികൾ അലമുറയിട്ടു കരഞ്ഞു. അതു കേട്ട് ഒരു ഗ്രാമം മുഴുവൻ സ്‌കൂൾ മുറ്റത്തേക്ക് ഓടിയെത്തി. വന്നവരും നിന്നവരുമെല്ലാം കണ്ണീരടക്കാൻ പാടുപെട്ടു. ഒരു രാത്രി കൊണ്ട് ഇല്ലാതായ മൂന്നു പ്രതീക്ഷകൾക്ക് മുന്നിൽ മൂകം വിതുമ്പാനേ രക്ഷിതാക്കൾക്കുമായുള്ളു. തിങ്കളാഴ്ച പുലർച്ചെ ഒന്നിന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മിനിലോറിയിലിടിച്ചാണ് മൂവരും തൽക്ഷണം മരിച്ചത്. ഏഴംകുളം കൈതപ്പറമ്പ് ലക്ഷ്മി ഭവനത്തിൽ ഷാജിയുടെ മകൻ വിഷാദ് (16), പട്ടാഴി വടക്കേക്കര മെതുകുമ്മേൽ മഞ്ചാടിമുക്ക് പള്ളിതെക്കേതിൽ വീട്ടിൽ വിനോദിന്റെ മകൻ വിമൽ (16), ഏഴംകുളം മാങ്കൂട്ടം ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ മകൻ ചാൾ
അടൂർ: നെടുമൺ ഗവ വിഎച്ച്എസ്എസിന് മുന്നിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് ആംബുലൻസുകൾ സൈറൺ മുഴക്കി പാഞ്ഞെത്തി ബ്രേക്കിട്ടു നിന്നു. അതിൽ നിന്ന് ഓരോന്നായി മൂന്നു വെള്ള പുതപ്പിച്ച മൃതദേഹങ്ങൾ സ്‌കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടു വന്നു.
വിശാദ്, ചാൾസ്, വിമൽ. ജീവിതത്തിലും മരണത്തിലും ഒരുമിച്ച കൂട്ടുകാർ. ചേതനയറ്റ ആ മൃതദേഹങ്ങൾക്ക് മുന്നിൽ സഹപാഠികൾ അലമുറയിട്ടു കരഞ്ഞു. അതു കേട്ട് ഒരു ഗ്രാമം മുഴുവൻ സ്‌കൂൾ മുറ്റത്തേക്ക് ഓടിയെത്തി. വന്നവരും നിന്നവരുമെല്ലാം കണ്ണീരടക്കാൻ പാടുപെട്ടു. ഒരു രാത്രി കൊണ്ട് ഇല്ലാതായ മൂന്നു പ്രതീക്ഷകൾക്ക് മുന്നിൽ മൂകം വിതുമ്പാനേ രക്ഷിതാക്കൾക്കുമായുള്ളു.
തിങ്കളാഴ്ച പുലർച്ചെ ഒന്നിന് നിയന്ത്രണം വിട്ട സ്‌കൂട്ടർ മിനിലോറിയിലിടിച്ചാണ് മൂവരും തൽക്ഷണം മരിച്ചത്. ഏഴംകുളം കൈതപ്പറമ്പ് ലക്ഷ്മി ഭവനത്തിൽ ഷാജിയുടെ മകൻ വിഷാദ് (16), പട്ടാഴി വടക്കേക്കര മെതുകുമ്മേൽ മഞ്ചാടിമുക്ക് പള്ളിതെക്കേതിൽ വീട്ടിൽ വിനോദിന്റെ മകൻ വിമൽ (16), ഏഴംകുളം മാങ്കൂട്ടം ചരുവിള പുത്തൻവീട്ടിൽ പരേതനായ ജോർജിന്റെ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്. മൂവരും കോമേഴ്സ് ഒന്നാം വർഷ വിദ്യാർത്ഥികളാണ്.
എംസി റോഡിൽ കിളവയലിനും വട്ടക്കടത്തുകാവിനും മധ്യേ നടക്കാവ് ജങ്ഷനിലായിരുന്നു അപകടം. മറ്റൊരു സുഹൃത്തിന്റെ സ്‌കൂട്ടറെടുത്ത് അടൂരിൽ നിന്ന് എനാത്തിനു പോകുമ്പോൾ എതിരെ വന്ന തമിഴ്‌നാട് രജിസ്ട്രേഷൻ മിനി ലോറിയിലിടിക്കുകയായിരുന്നു. സ്‌കൂട്ടർ പൂർണമായും തകർന്നു. മൂന്നു പേരുടെയും മരണവാർത്ത കേട്ടാണ് നെടുമൺ ഗവവിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ ഇന്നലെ രാവിലെ വിദ്യാലയത്തിലെത്തിയത്.
ചിലർ അവിടെയെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ട് അധ്യയനം കഴിഞ്ഞ് കൈവീശികാട്ടി യാത്ര പറഞ്ഞു പോകുമ്പോൾ തിങ്കളാഴ്ച കാണാം എന്നു തങ്ങളോടു പറഞ്ഞത് ഇത്തരത്തിലാകുമെന്ന് അവർ വിചാരിച്ചിരുന്നില്ല. കൂട്ടുകാരുടെ ചേതനയറ്റ ശരീരം കാണാൻ കൂട്ടുകാർ രാവിലെ മുതൽ ജലപാനം പോലും കഴിക്കാതെ കാത്തിരുന്നു. ഉച്ചകഴിഞ്ഞ് 2.15നാണ് മൂന്ന് ആംബുലൻസുകളിൽ മൂവരുടെയും മൃതദേഹങ്ങൾ എത്തിച്ചത്. മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് കൊണ്ടുവരുമെന്നറിഞ്ഞ് വിദ്യാർത്ഥികളും രക്ഷാകർത്താക്കകളും ഗ്രാമവാസികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ വിദ്യാലയ മുറ്റത്ത് തിങ്ങിനിറഞ്ഞിരുന്നു.
സ്‌കൂളിലെ ഓപ്പൺ എയർ സ്റ്റേജിലാണ് മൂവരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചത്. കൂട്ടുകാരുടെ വേർപാട് സഹിക്കാനാകാതെ സഹപാഠികൾ പൊട്ടിക്കരയുകയും വിതുമ്പലടക്കാൻ പാടുപെടുകയും ചെയ്യുന്നതു കാണാമായിരുന്നു. ശോകമൂകമായ അന്തരീക്ഷത്തിൽ 2.45ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ തിരികെ കയറ്റി.
വിഷാദിന്റെ മൃതദേഹം മൊബൈൽ മോർച്ചറിയിൽ വീട്ടിലേക്കും വിമലിന്റെയും ചാൾസിന്റെയും മൃതദേഹം ചായലോട് മൗണ്ട് സീയോൻ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കും കൊണ്ടുപോയി.