- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമങ്ങാട് വയോധികയെ മകളും രണ്ടാം ഭർത്താവും ചേർന്ന് മണ്ണെണ്ണയൊഴിച്ച് പൊള്ളിച്ചത് കുടുംബ വഴക്കിനെ തുടർന്ന്; മകൾക്ക് ശ്രീകുമാറുമായുള്ള ബന്ധം ഇഷ്ടമാകാതിരുന്നതോടെ റജീന വഴക്കിടുന്നത് പതിവായപ്പോൾ കടുംകൈ പ്രയോഗം; 30 ശതമാനം പൊള്ളലേറ്റ വയോധിക തീവ്രപരിചരണ വിഭാഗത്തിൽ
തിരുവനന്തപുരം: നെടുമങ്ങാട് വയോധികയെ മകളും രണ്ടാം ഭർത്താവും ചേർന്ന് മണ്ണെണ്ണയൊഴിച്ച് പൊള്ളിച്ചത് കുടുംബവഴക്കിനെ തുടർന്ന്. ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഇവരുടെ മകളുടെ രണ്ടാം ഭർത്താവുമായുള്ള വഴക്കും പ്രശ്നങ്ങളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നണ് റജീന വലിയമല പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പൊള്ളലേറ്റ ചുള്ളിമാനൂർ വഞ്ചുവം ആറാംപള്ളി കോട്ടപ്പറമ്പ് തടത്തരികത്തുവീട്ടിൽ റജീന (65) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മകളെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകളായ അനിതയും കാമുകനായ ശ്രീകുമാറും ചേർന്നു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ കാമുകനല്ലെന്നും ശ്രീകുമാർ അനിതയുടെ ഭർത്താവ് തന്നെയാണെന്നും പൊലീസ് പറയുന്നു. മകളുടെ രണ്ടാം ഭർത്താവും റജീനയും തമ്മിൽ അത്ര നല്ല സ്നേഹത്തിലായിരുന്നില്ല. ഇരുവരും തമ്മിൽ വഴക്കും വാക്കേറ്റവും ഇടയ്ക്കിടയ്ക്ക് നടക്കാറുണ്ടായിരുന്നതായിട്ടാണ് അയൽവാസികൾ പൊലീസിന് നൽകിയ വിവരം. ഏഴ് വർഷങ്ങൾക്ക് മുൻപ്
തിരുവനന്തപുരം: നെടുമങ്ങാട് വയോധികയെ മകളും രണ്ടാം ഭർത്താവും ചേർന്ന് മണ്ണെണ്ണയൊഴിച്ച് പൊള്ളിച്ചത് കുടുംബവഴക്കിനെ തുടർന്ന്. ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം. ഇവരുടെ മകളുടെ രണ്ടാം ഭർത്താവുമായുള്ള വഴക്കും പ്രശ്നങ്ങളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നണ് റജീന വലിയമല പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പൊള്ളലേറ്റ ചുള്ളിമാനൂർ വഞ്ചുവം ആറാംപള്ളി കോട്ടപ്പറമ്പ് തടത്തരികത്തുവീട്ടിൽ റജീന (65) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മകളെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മകളായ അനിതയും കാമുകനായ ശ്രീകുമാറും ചേർന്നു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നാണു ആദ്യം പുറത്ത് വന്ന വാർത്ത. എന്നാൽ കാമുകനല്ലെന്നും ശ്രീകുമാർ അനിതയുടെ ഭർത്താവ് തന്നെയാണെന്നും പൊലീസ് പറയുന്നു. മകളുടെ രണ്ടാം ഭർത്താവും റജീനയും തമ്മിൽ അത്ര നല്ല സ്നേഹത്തിലായിരുന്നില്ല. ഇരുവരും തമ്മിൽ വഴക്കും വാക്കേറ്റവും ഇടയ്ക്കിടയ്ക്ക് നടക്കാറുണ്ടായിരുന്നതായിട്ടാണ് അയൽവാസികൾ പൊലീസിന് നൽകിയ വിവരം.
ഏഴ് വർഷങ്ങൾക്ക് മുൻപ് അനിതയുടെ ആദ്യ ഭർത്താവ് ഹൃദയാഘാതം കാരണം മരിച്ചിരുന്നു. പിന്നീട് സമീപത്തെ ഒരു തുണിക്കടയിൽ ജോലിക്ക് പോയിരുന്നു. അമ്മ റജീന ഒരു വീട്ടിൽ വീട്ടുജോലി ചെയ്ത് അവിടെ തന്നെ താമസിച്ച് വരികയായിരുന്നു. തുണിക്കടയിൽ ജോലി ചെയ്യുന്ന സമയത്താണ് ശ്രീകുമാറിനെ അനിത പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മിൽ അടുക്കുകയായിരുന്നു. മകൾക്ക് ശ്രീകുമാറുമായുള്ള ബന്ധം അമ്മയ്ക്ക് ആദ്യ കാലങ്ങളിൽ അത്ര ഇഷ്ടമുണ്ടായിരുന്നില്ലെന്നാണ് സൂചന.
മറ്റൊരു വീട്ടിൽ ജോലി ചെയ്ത് താമസിച്ചിരുന്ന റജീന ആഴ്‌ച്ചയിൽ ഒരിക്കലാണ് ആദ്യമൊക്കെ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവർ ഇവിടെ തന്നെയുണ്ടായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് മകളുമായിട്ടും മരുമകനുമായിട്ടും ഇവർ വഴക്ക് കൂടിയിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതൽ സാങ്കേതികമായ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ഞായറാഴ്‌ച്ച രാവിലെ 5.30നു റജീനയുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. താടി, മാറിടം എന്നിവിടങ്ങളിൽ 30 ശതമാനത്തോളം പൊള്ളലേറ്റ റെജീന മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റജീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയമല പൊലീസ് മകളെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരുന്നുവെന്നും വലിയമല സബ് ഇൻസ്പെക്ടർ അജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 307, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.