- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കിലോ സ്വർണ്ണത്തിന് 1000 ദിർഹം പ്രതിഫലം; കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യ താമസം: ബിസിനസ് വിസ എടുത്ത് ആഴ്ച്ചയിൽ ഒരു ദിവസം വീതം കേരളത്തിൽ എത്തിയ കള്ളക്കടത്തുകാരൻ സായിപ്പിന്റെ കഥ
നെടുമ്പാശ്ശേരി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അയർലണ്ട് സ്വദേശിയായ ആൻഡ്രൂ എഡ്വിവി(42)ന് കള്ളക്കടത്തുകാർ നൽകിയിരുന്നത് മികച്ച പ്രതഫലം. സായിപ്പായതിനാൽ കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് ഇയാൾക്ക് മികച്ച പ്രതിഫലം നൽകി സ്വർണം കടത്താൻ ഉപയോഗിച്ചത്. ഒര
നെടുമ്പാശ്ശേരി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അയർലണ്ട് സ്വദേശിയായ ആൻഡ്രൂ എഡ്വിവി(42)ന് കള്ളക്കടത്തുകാർ നൽകിയിരുന്നത് മികച്ച പ്രതഫലം. സായിപ്പായതിനാൽ കാര്യമായ പരിശോധന ഉണ്ടാകില്ലെന്ന് മനസിലാക്കിയതു കൊണ്ടാണ് ഇയാൾക്ക് മികച്ച പ്രതിഫലം നൽകി സ്വർണം കടത്താൻ ഉപയോഗിച്ചത്. ഒരു തവണ കൊച്ചിയിൽ വിമാനം ഇറങ്ങി തിരിച്ചു പോകുന്നതിന് ഒരു കിലോ സ്വർണ്ണത്തിന്് 1000 ദിർഹം (ഏകദേശം 17,000 രൂപ) എന്ന നിലയാലായിരുന്നു എഡ്വിൻ പ്രതിഫലം പറ്റിയത്. ഒരു തവണ പത്ത് കിലോ സ്വർണ്ണവുമായി എത്തുകയായിരുന്നു ഇയാൾ. ഇതുവഴി ലക്ഷങ്ങൾ സമ്പാദിക്കാനും സായിപ്പിന് സാധിച്ചു. കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിലായിരുന്നു ഈ അയർലണ്ട് സ്വദേശിക്ക് കള്ളക്കടത്തുകാർ താമസം ഒരുക്കി നൽകിയതും.
ആദ്യമൊക്കെ കുറഞ്ഞ അളവിൽ മാത്രമേ സ്വർണം കടത്തിക്കൊണ്ടു വന്നിരുന്നുള്ളൂ. ഓവർകോട്ട് ധരിച്ച് അതിനുള്ളിൽ ജാക്കറ്റണിഞ്ഞ് അതിൽ പ്രത്യേകം സജ്ജമാക്കിയ പോക്കറ്റിൽ സ്വർണം ഒളിപ്പിച്ച് കടത്തിയാൽ പിടിക്കില്ലെന്ന് കണ്ടതോടെ അളവ് കൂട്ടി. സോഫ്റ്റ് വെയർ ബിസിനസിനായി എത്തുന്നു എന്ന വ്യാജേന ബിസിനസ് വിസയിൽ യാത്ര ചെയ്ത് സ്വർണം കടത്തുകയായിരുന്നു ഇയാൾ. മടക്കയാത്ര ഉൾപ്പെടെയുള്ള വിമാന ടിക്കറ്റ്, കൊച്ചിയിലെത്തുമ്പോഴുള്ള താമസം, ഭക്ഷണം എന്നിവയെല്ലാം സ്വർണക്കടത്ത് സംഘമാണ് ഏർപ്പാടാക്കുന്നത്.
വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിലും കൊച്ചിയിലെ ഹോട്ടലുകളിലും ഇയാൾ തങ്ങിയിട്ടുണ്ട്. കള്ളക്കടത്ത്് സംഘത്തിന്റെ പ്രതിനിധികൾ, താമസിക്കുന്ന ഹോട്ടലിൽ എത്തിയാണ് ഇയാളിൽ നിന്ന് സ്വർണം ഏറ്റുവാങ്ങിയിരുന്നത്. 'ഓപ്പറേഷൻ' പൂർത്തിയായാൽ ഉടൻ ഇയാൾ ദുബായിലേയ്ക്ക് മടങ്ങുകയും ചെയ്യും. മെയ് 30 ന് കൊച്ചിയിലെത്തിയ ഇയാൾ ജൂൺ ഒന്നിന് മടങ്ങി. തുടർന്ന് ജൂൺ 19ന് വീണ്ടും കൊച്ചിയിലെത്തി. ദൗത്യം പൂർത്തിയാക്കി 20ന് ദുബായിലേയ്ക്ക് മടങ്ങുകയും ചെയ്തു.
പതിവായി ഇയാൾ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. കൊച്ചിയിൽ എത്തുമ്പോൾ ഇയാൾ താമസിച്ചിരുന്ന ഹോട്ടലുകളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇയാളോടൊപ്പം ആരൊക്കെയാണ് ഉണ്ടായിരുന്നതെന്നും ആരൊക്കെയാണ് ഇയാളെ കാണാൻ എത്തിയിരുന്നതെന്നും കണ്ടെത്തുന്നതിന് ഹോട്ടലുകളിലെ സിസി ടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കും. എഡ്വിൻ ആൻഡ്രു ദുബായിൽ നടത്തിയിരുന്ന സോഫ്റ്റ്് വെയർ കമ്പനി പൊളിഞ്ഞപ്പോൾ സാമ്പത്തികമായി സഹായിച്ചത് ഇടപ്പള്ളി സ്വദേശിയാണ്. തുടർന്നാണ് അയാൾ സ്വർണക്കടത്തിലേയ്ക്ക്് വരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്ത്യയിലേക്കു ഇയാൾ സ്വർണം കടത്തിയതു പത്തു തവണയാണെന്ന് അന്വേഷണ സംഘത്തോടെ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വർണ കള്ളക്കടത്തു സംഘത്തിൽ അടുത്തിടെ പിടിയിലാകുന്ന ആദ്യ വിദേശ കണ്ണിയാണ് ആൻഡ്രൂ. കൊച്ചിയിലേക്ക് ഇതിനു മുൻപും സ്വർണവുമായി എത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി.
തിങ്കളാഴ്ച്ചയാണ് രാത്രി എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ആൻഡ്രൂ, ജാക്കറ്റിന്റെയും പാന്റിന്റെയും ഉള്ളിൽ തയാറാക്കിയ അറകളിലൊളിപ്പിച്ചു 10 സ്വർണക്കട്ടികളാണു കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വർണത്തിനു രണ്ടരക്കോടി രൂപ വിലയുണ്ട്. ഗ്രീൻ ചാനൽ വഴി പുറത്തു കടക്കാൻ ശ്രമിച്ച ഇയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. ജാക്കറ്റിന്റെ മുൻഭാഗത്ത് ഇരുവശത്തുമായി മൂന്നു വീതം അറകളാണുണ്ടായിരുന്നത്. പാന്റിന് നാല് അറകളും. ഓരോ അറയിലും ഓരോ കിലോഗ്രാം സ്വർണക്കട്ടിയാണു സൂക്ഷിച്ചിരുന്നത്.