- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് ട്രംപ്; നിങ്ങൾ എവിടെനിന്നാണോ വന്നത് അവിടേക്കു തന്നെ തിരിച്ചു പോകണം; ഇന്ത്യക്കാരും മുസ്ലീങ്ങളും യഹൂദന്മാരും അമേരിക്ക വിടണമെന്ന കുറിപ്പുകൾ സജീവം
ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇന്ത്യക്കാരും മുസ്‌ലിംകളും യഹൂദന്മാരും രാജ്യം വിടണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോർട്ട്. വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങൾ എവിടെനിന്നാണോ വന്നത് അവിടേക്കു തന്നെ ടെക്‌സസിൽനിന്ന് തിരിച്ചുപോകുവെന്നാണ് ആവശ്യം. ഇത്തരത്തിലെ കുറിപ്പുകൾ ഏവർക്കും കിട്ടുകയാണ്. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പുകിട്ടിയതായി ഒരു ദക്ഷിണേഷ്യൻ കുടുംബം പറഞ്ഞു. ഇതോടെ ആശങ്കയും കൂടുകയാണ്. അമേരിക്ക അമേരിക്കക്കാർക്ക് എന്നതാണ് ട്രംപിന്റെ നയം. ഇതിന്റെ ഭാഗമാണ് പുതിയ പ്രചരണമെന്ന് അഭ്യൂഹമുണ്ട്. ദക്ഷിണേഷ്യക്കാരായ ഒട്ടേറെപ്പേർ താമസിക്കുന്ന ഫോർട്ട് ബെൻഡ് ജില്ലയിലാണ് സംഭവം. രാവിലെ എഴുന്നേറ്റ കുടുംബത്തിന് മുസ്‌ലിംകളിൽനിന്നും ഇന്ത്യക്കാരിൽനിന്നും യഹൂദന്മാരിൽനിന്നും ഞങ്ങൾക്ക് മോചനം വേണമെന്നെഴുതിയ കുറിപ്പ് കിട്ടുകയായിരുന്നു. വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസിഡന്റ്
ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ഇന്ത്യക്കാരും മുസ്‌ലിംകളും യഹൂദന്മാരും രാജ്യം വിടണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോർട്ട്. വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങൾ എവിടെനിന്നാണോ വന്നത് അവിടേക്കു തന്നെ ടെക്‌സസിൽനിന്ന് തിരിച്ചുപോകുവെന്നാണ് ആവശ്യം.
ഇത്തരത്തിലെ കുറിപ്പുകൾ ഏവർക്കും കിട്ടുകയാണ്. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പുകിട്ടിയതായി ഒരു ദക്ഷിണേഷ്യൻ കുടുംബം പറഞ്ഞു. ഇതോടെ ആശങ്കയും കൂടുകയാണ്. അമേരിക്ക അമേരിക്കക്കാർക്ക് എന്നതാണ് ട്രംപിന്റെ നയം. ഇതിന്റെ ഭാഗമാണ് പുതിയ പ്രചരണമെന്ന് അഭ്യൂഹമുണ്ട്. ദക്ഷിണേഷ്യക്കാരായ ഒട്ടേറെപ്പേർ താമസിക്കുന്ന ഫോർട്ട് ബെൻഡ് ജില്ലയിലാണ് സംഭവം.
രാവിലെ എഴുന്നേറ്റ കുടുംബത്തിന് മുസ്‌ലിംകളിൽനിന്നും ഇന്ത്യക്കാരിൽനിന്നും യഹൂദന്മാരിൽനിന്നും ഞങ്ങൾക്ക് മോചനം വേണമെന്നെഴുതിയ കുറിപ്പ് കിട്ടുകയായിരുന്നു. വെള്ളക്കാരുടെ രാജ്യത്തിനു ലഭിച്ച ദൈവത്തിന്റെ സമ്മാനമാണ് പുതിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങൾ എവിടെനിന്നാണോ വന്നത് അവിടേക്കു തന്നെ ടെക്‌സസിൽനിന്ന് തിരിച്ചുപോകുവെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ തങ്ങൾക്കു മാത്രമേ കത്തു ലഭിച്ചിട്ടുള്ളോയെന്നും മറ്റാർക്കെങ്കിലും അത് കിട്ടിയിരുന്നുവോയെന്നും അറിയാത്തതിനാൽ പൊലീസിൽ റിപ്പോർട്ടു ചെയ്യാൻ കുടുംബം തയാറായിരുന്നില്ല. ഈ ആഴ്ചയിൽതന്നെ റിപ്പോർട്ടു ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.