- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂറ്റൻ ഗേറ്റിന് മുമ്പിൽ നഷ്ടപ്പെട്ടത് ആറുമിനിറ്റ്; മൊബൈൽ ഫോൺ സംഭാഷണം വഴിത്തിരിവായി; ദിവസം ഏഴുകോടിയുടെ കള്ളപ്പണ ഇടപാട് നടത്തുന്ന നീതുവിന്റെ അറസ്റ്റ് മാത്രം മതി നോട്ട് പിൻവലിക്കൽ നടപടിയുടെ പ്രാധാന്യം വ്യക്തമാകാൻ
ഡൽഹിയിലെ വൻകിടക്കാരുടെ വാസസ്ഥലമായ പഞ്ചാബി ബാഗ് ഏരിയയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ കൊട്ടാര സദൃശമായ വീടിന്റെ കൂറ്റൻ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഹവാല പണമിടപാട് നടത്തുന്ന നീതു നയ്യാറുടെ വീട്ടുപടിക്കലാണ് നവംബർ 21ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഗേറ്റ് കടക്കാൻ ത്‌നനെ ഉദ്യോഗസ്ഥർക്ക് ആറുമിനിറ്റോളം കാത്തിരിക്കേണ്ടിവന്നു. അതിനകത്ത് പടുകൂറ്റൻ നായ്ക്കളുടെ കാവൽ വേറെ. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗേറ്റിന് മുന്നിൽ കാത്തുനിൽക്കേണ്ടിവന്ന ആറുമിനിറ്റിനിടെ നീതു നയ്യാർക്ക് സുപ്രധാന രേഖകളുമായി വീട്ടിൽനിന്ന് തടിതപ്പാൻ അവസരമൊരുക്കി. കരോൾ ബാഗിൽ ദിവസേന ഏഴ് കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തുന്ന നീതു നയ്യാരെ പിടികൂടാനുള്ള സുവർണാവസരമാണ് ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മ നഷ്ടപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് കരോൾ ബാഗിലെ നീതുവിന്റെ ആർജി കൺസൾട്ടന്റ്‌സ് എന്ന ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഇയാളെ ബന്ധപ്പെടാൻ ആദായ നികുതി വകുപ്പ് ഉദ്യ
ഡൽഹിയിലെ വൻകിടക്കാരുടെ വാസസ്ഥലമായ പഞ്ചാബി ബാഗ് ഏരിയയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ കൊട്ടാര സദൃശമായ വീടിന്റെ കൂറ്റൻ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഹവാല പണമിടപാട് നടത്തുന്ന നീതു നയ്യാറുടെ വീട്ടുപടിക്കലാണ് നവംബർ 21ന് ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ഗേറ്റ് കടക്കാൻ ത്‌നനെ ഉദ്യോഗസ്ഥർക്ക് ആറുമിനിറ്റോളം കാത്തിരിക്കേണ്ടിവന്നു. അതിനകത്ത് പടുകൂറ്റൻ നായ്ക്കളുടെ കാവൽ വേറെ.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗേറ്റിന് മുന്നിൽ കാത്തുനിൽക്കേണ്ടിവന്ന ആറുമിനിറ്റിനിടെ നീതു നയ്യാർക്ക് സുപ്രധാന രേഖകളുമായി വീട്ടിൽനിന്ന് തടിതപ്പാൻ അവസരമൊരുക്കി. കരോൾ ബാഗിൽ ദിവസേന ഏഴ് കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടത്തുന്ന നീതു നയ്യാരെ പിടികൂടാനുള്ള സുവർണാവസരമാണ് ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലായ്മ നഷ്ടപ്പെടുത്തിയത്. ഒരാഴ്ച മുമ്പ് കരോൾ ബാഗിലെ നീതുവിന്റെ ആർജി കൺസൾട്ടന്റ്‌സ് എന്ന ഓഫീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ ഇയാളെ ബന്ധപ്പെടാൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. എന്നാൽ, ഫോൺ നിശബ്ദമായിരുന്നു. പക്ഷേ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഗേറ്റിൽ കാത്തുനിൽക്കെ, നീതു വലിയൊരു അബദ്ധം കാണിച്ചു. സഹായത്തിനുവേണ്ടി അയൽക്കാരനെ വിളിച്ചു. ഫോൺ ടാപ്പ് ചെയ്ത അധികൃതതർ നീതുവിന്റെ നീക്കങ്ങൾ മനസ്സിലാക്കി. നാലാം നിലയിലെ തന്റെ മുറിയിൽനിന്ന് ഒരു ബാഗ് വാങ്ങിക്കാൻ ആരെയെങ്കിലും അയക്കണമെന്നായിരുന്നു ആദ്യ സന്ദേശം. മറ്റൊന്ന് അടുത്തുള്ള മിലാൻ എന്ന തീയറ്ററിനടുത്തുവച്ച് കാണാമെന്നതും.
നീതുവിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തീയറ്ററിനടുത്തുവച്ച് അറസ്റ്റ് ചെയ്തു. എന്നാൽ, ഹവാല പണവുമായി വന്നയാളെ പിടികൂടാനായില്ല. ഇയാളിൽനിന്ന് കണ്ടെടുത്ത താക്കോലുകളുപയോഗിച്ച് മൂന്ന് ലോക്കറുകൾ തുറന്ന് പരിശോധിച്ചു. മൂന്നരക്കോടി രൂപയുടെ ആഭരണങ്ങളും 60.7 ലക്ഷം രൂപയും 12,500 ഡോളറും ലോക്കറിൽനിന്ന് കണ്ടെടുത്തു. ഇതൊന്നും നീതുവിന്റെ കള്ളപ്പണ സാമ്രാജ്യത്തെ വെളിപ്പെടുത്തുന്നില്ലെന്ന് അധികൃതർ പറയുന്നു. പിടിച്ചെടുത്ത രേഖകളനുസരിച്ച് ഏപ്രിൽ മുതൽ നവംബർ വരെ നീതു കൈമാറിയത് 920 കോടി രൂപയാണ്.