- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി നീതു കൃഷ്ണയുടെ അറസ്റ്റ്; മറ നീക്കുന്നത് സ്റ്റേജ് ഷോയുടെ മറവിൽ വിദേശത്ത് എത്തി മുങ്ങുന്ന മാഫിയയുടെ നീക്കങ്ങൾ: തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നവരിൽ ഏറെയും മലയാളികൾ
തിരുവനന്തപുരം: വ്യാജയാത്രരേഖകൾ സമർപ്പിച്ച് അമേരിക്കൻ വിസ നേടാനുള്ള ശ്രമത്തിനിടെ പിടിയിലായ മലയാളി എക്‌സ്ട്രാ നടി നീതു കൃഷ്ണ വാസുവിന്റെ അറസ്റ്റോടെ ചുരുളഴിയുന്നത് വന്മാഫിയയുടെ ഇടപെടലുകളാണ്. സ്റ്റേജ് ഷോയുടെ മറവിൽ മലയാളസിനിമയിലെയും സീരിയലിലേയും സഹനടിമാർക്ക് വൻപ്രലോഭനങ്ങൾ നൽകിയാണ് മാഫിയ സംഘം അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്
തിരുവനന്തപുരം: വ്യാജയാത്രരേഖകൾ സമർപ്പിച്ച് അമേരിക്കൻ വിസ നേടാനുള്ള ശ്രമത്തിനിടെ പിടിയിലായ മലയാളി എക്‌സ്ട്രാ നടി നീതു കൃഷ്ണ വാസുവിന്റെ അറസ്റ്റോടെ ചുരുളഴിയുന്നത് വന്മാഫിയയുടെ ഇടപെടലുകളാണ്. സ്റ്റേജ് ഷോയുടെ മറവിൽ മലയാളസിനിമയിലെയും സീരിയലിലേയും സഹനടിമാർക്ക് വൻപ്രലോഭനങ്ങൾ നൽകിയാണ് മാഫിയ സംഘം അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടിമാരെ കയറ്റുമതി ചെയ്യുന്നത്. നീതു കൃഷ്ണയോടൊപ്പം അറസ്റ്റിലായ എറണാകുളം സ്വദേശി ജസ്റ്റിൻ തോമസ്, ആലപ്പുഴ സ്വദേശി പി.സുഭാഷ് എന്നിവരാണ് വ്യാജരേഖകളുമായി ചൊവ്വാഴ്ച ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ വിസാ ഇന്റർവ്യൂവിനായി എത്തിയത്.
അമേരിക്കൻ കോൺസുലേറ്റ് അസിസ്റ്റന്റ് ഓഫീസറുടെ പരാതിയെ തുടർന്ന് റോയപ്പേട്ട പൊലീസ് കേസടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ചെന്നൈ എഫ്.ആർ.ആർ.ഒ- ക്യുബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആണ് മാഫിയ ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. കാനഡ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാജരേഖകകളിലൂടെ വിസ നേടി ആളുകളെ ഇവർ കടത്തിയുണ്ടെന്നാണ് സൂചന. രാജുവിന്റെ സിനിമാ ബന്ധങ്ങൾ ഉപയോഗിച്ചാണ് എക്‌സട്രാ നടിമാരെ കണ്ടെത്തുന്നത്. കണ്ടെത്തികഴിഞ്ഞാൽ ഇവരെ പ്രലോഭിപ്പിച്ച് കെണിയിലാക്കുക എന്ന ജോലിയാണ് ജസ്റ്റിൻ തോമസിനും സുഭാഷിനുമുള്ളത്. സ്‌പോൺസർഷിപ്പ് അടക്കമുള്ള വ്യാജരേഖകൾ സംഘടിപ്പിക്കുന്നത് കുഞ്ഞുമോനെയാണ് ഏൽപിച്ചിരുന്നത്. ഈ തട്ടിപ്പിന് ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് തെലുങ്ക്, തമിഴ്, മലയാളം സിനിമ-സീരിയൽ നടി-നടന്മാരെ ഇതിനു മുമ്പ് വ്യാജരേഖകൾ സമർപ്പിച്ച് അയച്ചിട്ടുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തെലുങ്കു സിനിമ നിർമ്മാതാവ് രാജു, കുഞ്ഞുമോൻ എത്തിവരാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇത്തരക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രധാനഅംഗങ്ങൾ. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കാർ നടത്തുന്ന തട്ടിക്കൂട്ട് ഇവന്റ് മാനേജ്‌മെന്റുകളുടെ പേരിലാണ് പലരെയും വ്യാജരേഖകൾ ഉപയോഗിച്ച് ഇവിടങ്ങളിലേക്ക് എത്തിക്കുന്നത്.
ഇവർ ഇവിടങ്ങളിൽ എത്തിയ ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അവിടെ ജീവിക്കുകയാണ് പതിവ്. മുൻപൊക്കെ ഇത് വളരെ സജീവമായിരുന്നെങ്കിലും കർക്കശമായ പരിശോധനകൾ തുടങ്ങിയതോടെ അതിന് കുറവ് സംഭവിച്ചിരുന്നു. ഇങ്ങനെ വിദേശങ്ങളിലേക്ക് വ്യാജരേഖകളിൽ യാത്ര ചെയ്യുന്നവർ ഏറ്റവും കൂടുതൽ ശ്രീലങ്കക്കാരായിരുന്നു. ശ്രീലങ്കക്കാർ ഇന്ത്യയിലെത്തി വ്യാജരേഖകൾ സമർപ്പിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയായിരുന്നു വിദേശ രാജ്യങ്ങളിലേക്ക് കടന്നിരുന്നത്.
വിവിധ രാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ നടത്തുന്ന മലയാളികൾ അടങ്ങിയ ഒരു സംഘം ഇങ്ങനെ മനുഷ്യക്കടത്ത് വഴി പണം ഉണ്ടാക്കാൻ വിദഗ്ധരാണ്. കുറച്ച് നല്ല ആർട്ടിസ്റ്റുകളെ കൊണ്ട് പോവുകയും അതിനൊപ്പം വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പണം വാങ്ങി ചിലരെ കടത്തുകയുമാണ് ഇവരുടെ പ്രധാന പരിപാടി. ഇപ്പോൾ ഓരോ അപേക്ഷകന്റെയും വിവരങ്ങൾ വിശദമായി പഠിച്ചാണ് വിസ നൽകുന്നതെങ്കിലും ഇടക്കിടെ ഓരോരുത്തരെ കൊണ്ട് പോയി പണം വാങ്ങുന്ന ഏർപ്പാട് സജീവമാണ്. എന്നാൽ അമേരിക്കയിലെ വിവാഹഘോഷത്തിന് തന്റെ പരിപാടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നീതുവിൽ നിന്ന് 2 ലക്ഷം രൂപ വാങ്ങുന്നതും വ്യാജരേഖകൾ ചമച്ചതും.
തന്നെ ഇന്റർവ്യൂവിന് പരിശീലിപ്പിത് രാജുവായിരുന്നുവെന്ന് നീതുകൃഷ്ണ സമ്മതിച്ചിട്ടുണ്ട്. കൊച്ചിയിൽ വച്ച് രണ്ടു തവണയായിട്ടാണ് മോക്ക് ഇന്റർവ്യൂ നടത്തിയത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് എക്‌സട്രാ നടിമാരെ വ്യാജരേഖകളിലൂടെ അയയ്ക്കുന്നതിൽ പ്രധാന കണ്ണികളായ രാജുവിനും കുഞ്ഞുമോനും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ ജസ്റ്റിൻ തോമസിന്റെയും സുഭാഷിന്റെയും മൊഴികളനുസരിച്ച് അമേരിക്കൻ കോൺസുലേറ്റിൽ സമർപ്പിക്കപ്പെട്ട ചിലരുടെ രേഖകളിൽ പരിശോധന നടത്തുമെന്നും കോൺസുലേറ്റ് അസിസ്റ്റന്റ് ഓഫീസർ വ്യക്തമാക്കി.