- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ താമസസ്ഥലത്ത് ജോലീ പൊലീസിനെ പഠിപ്പിക്കൽ, ഭർത്താവ് കപ്പലിലും; രണ്ടാമിടത്ത് അത് ഈവന്റ് മാനേജ്മെന്റ് സ്ഥാപനവും ഭർത്താവ് വിദേശത്തുമായി; നീതുരാജ് അയൽവാസികളോട് പറഞ്ഞതൊക്കെ പച്ചക്കള്ളം; അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ
കൊച്ചി : കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്തതിനു പൊലീസ് പിടിയിലായ നീതുരാജ് താമസസ്ഥലങ്ങളിൽ അയൽവാസികളോട് പറഞ്ഞതത്രയും ഞെട്ടിക്കുന്ന നുണകൾ.പലവിധ പരാതികളും പ്രശ്നങ്ങളും കൊണ്ട് ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാൻ ഇവർക്ക് സാധിക്കാറില്ല.
കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ളാറ്റ് സമീപവാസികളോടു പറഞ്ഞിരുന്നത് ഭർത്താവ് കപ്പലിൽ, ഞാൻ പൊലീസിന് ക്ലാസെടുക്കുമെന്നുമാണ്.ക്രെംബ്രാഞ്ചിൽ പൊലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിലാണ് താൻ ജോലി ചെയ്യുന്നത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നുമാണ് പറഞ്ഞിരുന്നത്.എന്നാൽ ഇവിടെ അധികകാലം തുടരാൻ സാധിച്ചില്ല.
ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായതോടെ പരാതി ഉയർന്നു. സമീപവാസികൾ ഫ്ളാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ സംഗതി വാക്കുതർക്കത്തിലേയ്ക്ക് എത്തുകയും ഫ്ളാറ്റ് ഒഴിയുകയുമായിരുന്നു.പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോഴും പറഞ്ഞതെല്ലാം നുണ തന്നെയായിരുന്നു.കഥകളിൽ മാത്രമായിരുന്നു മാറ്റം.
ഭർത്താവ് വിദേശത്താണെന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു പറഞ്ഞത്.ഇൻഫോ പാർക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നും ഇവിടെയുള്ളവരെ ധരിപ്പിച്ചു.
ഭർത്താവിന്റെ പേരിൽ എടുത്ത വീടിന്റെ വാടക ഉൾപ്പെടെ നൽകിയിരുന്നതും ഇയാളായിരുന്നു. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നെങ്കിലും നാട്ടുകാർ കാര്യമായി എതിർത്തിരുന്നില്ല. ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ സമ്മർദം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ വിഷയം കാര്യമാക്കിയില്ലെന്നാണ് അടുത്ത വീട്ടുകാരിൽ ഒരാൾ പറഞ്ഞത്.
അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് നീതുവിന്റെ കൂടെ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷ എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇയാളാണ് നീതുവിനൊപ്പം വീട്ടിൽ താമസിച്ചിരുന്നത്.
ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതിൽ ഇയാൾക്കു പങ്കില്ലെങ്കിലും പണം തട്ടിയെടുത്തെന്നും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നുമുള്ള നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ