ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചു. ഗവർണർ പി സദാശിവം ഉദ്ഘാടനം ചെയ്തു. ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് കഴിഞ്ഞു. ചുണ്ടൻ ബി ഗ്രേഡ് മൽസരം ആരംഭിച്ചു. 25 ചുണ്ടൻ വള്ളങ്ങൾ അടക്കം 66 കളിവള്ളങ്ങളാണ് ഇക്കുറി മാറ്റുരക്കുന്നത്. കാരിച്ചാൽ, കാട്ടിൽ തെക്കേതിൽ, ഗബ്രിയേൽ, നടുഭാഗം ചുണ്ടനുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.