- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുളകുപൊടി കണ്ണിലിട്ടും വായിൽ തുണി തിരുകിയും പീഡനം; പരാതി പറഞ്ഞപ്പോൾ സഹോദനും ഭാര്യയും ചേർന്ന് ചങ്ങലയ്ക്കിട്ടു; യുവതിയുടെ തേങ്ങലിൽ കരുണ തോന്നിയ അയൽക്കാർ ഇടപെട്ടപ്പോൾ മോചനം; ഹൈദരാബാദിൽ 25 കാരിയോട് ക്രൂരത കാട്ടിയ ബന്ധുക്കൾക്കെതിരെ കേസ്
ഹൈദരാബാദ്: മാനസിക വിഭ്രാന്തി ആരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ചങ്ങലയ്ക്കിട്ടു.തെലങ്കാനയിലെ ജഗ്തിയാൽ പട്ടണത്തിലാണ് സംഭവം. 25 കാരിയായ ഗീതയെ പൊലീസ് രക്ഷപ്പെടുത്തി.ബുധനാഴ്ച് രാവിലെ വീടിന്റെ മുമ്പിൽ നിന്ന് കരയുന്ന ഗീതയെയാണ് അയൽക്കാർ കണ്ടത്. തന്നെ സഹോദരനും ഭാര്യയും ചേർന്ന് പീഡിപ്പിച്ചതായി അവൾ പരാതിപ്പെട്ടു.അയൽക്കാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.മാതാപിതാക്കളുടെ മരണശേഷം സഹോദരനൊപ്പമായിരുന്നു ഗീതയുടെ താമസമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 'സ്വതന്ത്രയാക്കണമെന്ന് നിരവധി തവണ അഭ്യർത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ദീർഘകാലമായി ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ കൈകൾക്ക് നീരു ബാധിച്ചു. എന്നിട്ടും അവർ എന്നെ തുറന്നുവിട്ടില്ല'. മുളകുപൊടി ഉപയോഗിച്ചും വായിൽ തുണി തിരുകിയ ശേഷവും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഗീത പറഞ്ഞു.'മുറി പുറമേനിന്ന് അടച്ചിരുന്നു. പ്രഥമിക ആവശ്യങ്ങൾ പോലും മുറിക്കുള്ളിൽ നിർവഹിക്കേണ്ടി വന്നു. ശൗചാലയം ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നില്ല', ഗീത പറയുന്നു. ഗീത
ഹൈദരാബാദ്: മാനസിക വിഭ്രാന്തി ആരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ചങ്ങലയ്ക്കിട്ടു.തെലങ്കാനയിലെ ജഗ്തിയാൽ പട്ടണത്തിലാണ് സംഭവം. 25 കാരിയായ ഗീതയെ പൊലീസ് രക്ഷപ്പെടുത്തി.ബുധനാഴ്ച് രാവിലെ വീടിന്റെ മുമ്പിൽ നിന്ന് കരയുന്ന ഗീതയെയാണ് അയൽക്കാർ കണ്ടത്.
തന്നെ സഹോദരനും ഭാര്യയും ചേർന്ന് പീഡിപ്പിച്ചതായി അവൾ പരാതിപ്പെട്ടു.അയൽക്കാർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്.
മാതാപിതാക്കളുടെ മരണശേഷം സഹോദരനൊപ്പമായിരുന്നു ഗീതയുടെ താമസമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
'സ്വതന്ത്രയാക്കണമെന്ന് നിരവധി തവണ അഭ്യർത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ദീർഘകാലമായി ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ കൈകൾക്ക് നീരു ബാധിച്ചു. എന്നിട്ടും അവർ എന്നെ തുറന്നുവിട്ടില്ല'. മുളകുപൊടി ഉപയോഗിച്ചും വായിൽ തുണി തിരുകിയ ശേഷവും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഗീത പറഞ്ഞു.'മുറി പുറമേനിന്ന് അടച്ചിരുന്നു. പ്രഥമിക ആവശ്യങ്ങൾ പോലും മുറിക്കുള്ളിൽ നിർവഹിക്കേണ്ടി വന്നു. ശൗചാലയം ഉപയോഗിക്കാൻ പോലും അനുവദിച്ചിരുന്നില്ല', ഗീത പറയുന്നു.
ഗീതയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് അയൽക്കാരിൽ ചിലർ പറയുന്നത്. സംഭവസ്ഥലവും ഗീതയെയും സന്ദർശിച്ചതായി എസ് പി ജെ. അനന്ത് ശർമ പറഞ്ഞു. മികച്ച പരിചരണം ആവശ്യമാണെന്ന് കാണിച്ച് കോടതിയിൽ ഇവരെ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാനസിക നില പരിശോധിക്കാൻ ഗീതയെ ആശുപത്രിയിൽ പരിശോധിക്കും. വീട്ടിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞാൽ ഹൈദരബാദിലെ വനിതാ ശിശുക്ഷേമ കേന്ദ്രത്തിന്റെ സംരക്ഷണത്തിലാക്കുമെന്നും അനന്ത് ശർമ അറിയിച്ചു.അന്യായമായ തടങ്കലിന് സഹോദനും ഭാരയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Jagtial: 25 year old Geeta freed by Police, she had been allegedly kept chained in a room by her brother and sister in law. Police have begun investigation #Telangana pic.twitter.com/kxKF8qVXtP
- ANI (@ANI) November 9, 2017