- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധു വിരുന്ന് കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ കറുത്ത നിറക്കാരനായ ഭർത്താവിനെ 'കരുമാടി' എന്നു വിളിച്ചു; കലി കയറിയ ഭർത്താവ് നവവധുവിന്റെ കഴുത്ത് കറിക്കത്തിക്ക് കൊണ്ട് അറുത്തു; വിവാഹത്തിന്റെ 17ാം നാൾ നവവരന്റെ ക്രൂരതക്കിരയായ നെന്മാറയിലെ യുവതി ഗുരുതരാവസ്ഥയിൽ
തൃശൂർ: കളിയാക്കിയതിന് ഭാര്യയുടെ കഴുത്തറത്ത് ഭർത്താവിന്റെ പ്രതികാരം തീർക്കൽ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായപ്പോഴാണ് നാടിനെ നടുക്കിയ അക്രമണം ഷാജഹാൻ നടത്തിയത്. പാലക്കാട് പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയാണ് ഷാജഹാൻ. അതീവ ഗുരുതരാവസ്ഥയിലുള്ള ഭാര്യ ഷംജ ഇപ്പോൾ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഭാര്യയെ അക്രമിച്ച ശേഷം ഷാജഹാൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയും ചെയ്തു. പതിനേഴ് ദിവസം മുമ്പായിരുന്നു ഷാജഹാനും ഷംജയും വിവാഹതിരായത്. ഇരുപത്തിയേഴുകാരനായ ഷാജഹാൻ കറുത്തിട്ടാണ്. കഴിഞ്ഞ പത്ത് ദിവസമായി നവദമ്പതികൾ വിരുന്നുകളുടെ തിരിക്കിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ ഇരുവരും മാത്രമായി. ഷാജഹാന്റെ അച്ഛനും അമ്മയും അനിയനും പുറത്ത് പോയ സമയത്താണ് ഷാജഹാന്റെ ആക്രമണം നടന്നത്. ഷാജഹാനെ ഷംജ 'കരുമാ' എന്ന് വിളിച്ച് കളിയാക്കിയതായാണ് പൊലീസിനോട് ബന്ധുക്കൾ പറഞ്ഞത്. ഇതിൽ പ്രകോപിതനായ ഷാജഹാൻ, ഷംജയെ അക്രമിച്ച് ബോധം കെടുത്തി. തുടർന്ന് കറി കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. പിന്നീട് ഷാജഹാൻ വീടും പൂട്ടി പൊലീസ് സ്‌റ്റേഷനിൽ
തൃശൂർ: കളിയാക്കിയതിന് ഭാര്യയുടെ കഴുത്തറത്ത് ഭർത്താവിന്റെ പ്രതികാരം തീർക്കൽ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമായപ്പോഴാണ് നാടിനെ നടുക്കിയ അക്രമണം ഷാജഹാൻ നടത്തിയത്. പാലക്കാട് പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയാണ് ഷാജഹാൻ. അതീവ ഗുരുതരാവസ്ഥയിലുള്ള ഭാര്യ ഷംജ ഇപ്പോൾ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഭാര്യയെ അക്രമിച്ച ശേഷം ഷാജഹാൻ പൊലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയും ചെയ്തു.
പതിനേഴ് ദിവസം മുമ്പായിരുന്നു ഷാജഹാനും ഷംജയും വിവാഹതിരായത്. ഇരുപത്തിയേഴുകാരനായ ഷാജഹാൻ കറുത്തിട്ടാണ്. കഴിഞ്ഞ പത്ത് ദിവസമായി നവദമ്പതികൾ വിരുന്നുകളുടെ തിരിക്കിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടിൽ ഇരുവരും മാത്രമായി. ഷാജഹാന്റെ അച്ഛനും അമ്മയും അനിയനും പുറത്ത് പോയ സമയത്താണ് ഷാജഹാന്റെ ആക്രമണം നടന്നത്. ഷാജഹാനെ ഷംജ 'കരുമാ' എന്ന് വിളിച്ച് കളിയാക്കിയതായാണ് പൊലീസിനോട് ബന്ധുക്കൾ പറഞ്ഞത്. ഇതിൽ പ്രകോപിതനായ ഷാജഹാൻ, ഷംജയെ അക്രമിച്ച് ബോധം കെടുത്തി.
തുടർന്ന് കറി കത്തികൊണ്ട് കഴുത്തറക്കുകയായിരുന്നു. പിന്നീട് ഷാജഹാൻ വീടും പൂട്ടി പൊലീസ് സ്‌റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് സ്‌റ്റേഷനിൽ നിന്ന് പൊലീസ് എത്തി വീട് കുത്തിതുറന്നപ്പോൾ അതീവ ഗുരുതരാവസ്ഥയിലുള്ള ഷംജയെ ആണ് കണ്ടത്. പൊലീസ് വാഹനത്തിൽ തന്നെ നെന്മാറ എത്തിച്ച ശേഷം ആംബുലൻസിൽ തൃശൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇപ്പോൾ ഐസിയുവിലാണ് ഷംജ. നില ഗുരുതരമാണ്.
ഗൾഫിൽ ജോലിയുള്ള ഷാജഹാൻ രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് തകൃതിയായി വിവാഹാലോചനകളിലായിരുന്നു. അങ്ങനെയാണ് ഷംജയുടെ കുടുംബത്തിൽ അലോചനയുമായെത്തുന്നത്. ഷംജയ്ക്ക് അപ്പോൾ വിവാഹം കഴിക്കുന്നതിൽ താൽപ്പര്യമില്ലായിരുന്നു. +2വിന് ശേഷം ബിഎസ് സി നേഴ്‌സിങ് പഠിക്കുകയായിരുന്നു ഷംജ. എന്നാൽ വീട്ടുകാരുടേയും ബന്ധുക്കളുടേയും നിർബന്ധത്തിന് വഴങ്ങി കല്ല്യാണത്തിന് സമ്മതിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ വിവാഹം നടന്നു. വീടിന്റെ ആധാരം പണയം വച്ചും കടം വാങ്ങിയുമായിരുന്നു വീട്ടുകാർ ഷംജയുടെ കല്ല്യാണം നടത്തിയത്.
വിവാഹത്തിന്റെ ആദ്യ നാളുകളിൽ വധൂവരന്മാർ അതീവ സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ മറുനാടനോട് പറഞ്ഞു. മിക്കവാറും ബന്ധുക്കളുടെ വീട്ടിൽ ഇരുവരും വിരുന്നിനെത്തി. അപ്പോഴൊക്കെ അസ്വാഭാവികമായ ഒന്നും ബന്ധുക്കൾക്ക് തോന്നിയില്ല. ഇന്നലെ ഷംജ നിസ്സാരമായ തമാശ പറഞ്ഞത് ഷാജഹാനെ പ്രകോപിച്ചുവെന്നാണ് പൊലീസിന്റേയും ബന്ധുക്കളുടേയും നിഗമനം. കളിയാക്കിയതു കൊണ്ടാണ് കഴുത്തറത്തതെന്നാണ് ഷാജഹാനും മൊഴി നൽകിയത്.
അതീവ ഗുരുതാരവസ്ഥയിലായതിനാൽ ഷംജയുടെ മൊഴിയെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തയുണ്ടാകൂവെന്ന് നെന്മാറ പൊലീസ് അറിയിച്ചു.