- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിന്റെ കണ്ണുകളും താറാവിന്റെ ശബ്ദവുമുള്ള ഏഴുവയസ്സുകാരി കുമാരി ഇനി നേപ്പാളിലെ ദൈവം; നിലത്ത് കാലുകുത്താൻ പോലു അനുവാദമില്ലാത്ത ദൈവത്തെ കണ്ടുവണങ്ങാൻ എത്തിയവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെ
കുമാരിക്ക് ഏഴുവയസ്സ് ആയതേയുള്ളൂ. നേപ്പാളിലെ മനുഷ്യ ദൈവമാണ് അവൾ. പശുവിന്റേതിന് സമാനമായ കണ്ണുകളും താറാവിന്റേതുപോലുള്ള ശബ്ദവുമുള്ള ഈ ബാലക നേപ്പാളിലെ വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിരൂപമാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരേ പോലെ ആരാധിക്കുന്ന ദൈവം. കുമാരി എന്നറിയപ്പെടുന്ന ദൈവിയുടെ ഉത്സവമായിരുന്നു ജൂലൈയിൽ. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കുമാരി ദഹൽ അടക്കം ആയിരക്കണക്കിനാളുകളാണ് കുമാരിയെ കാണാനും അനുഗ്രഹം വാങ്ങാനമായി എത്തിയത്. കുമാരിപതിയിൽ നടന്ന രഥോ മചീന്ദ്രനാഥ് ഉത്സവത്തിന്റെ അവസാന ദിവസമാണ് രഥത്തിലേറി മാരി എത്തിയത്. ദൈവത്തിന്റെ പ്രതിരൂപമാണെങ്കിലും കുമാരി അച്ഛനമ്മമാർക്കൊപ്പമാണ് ഇപ്പോഴും താമസം. തന്റെ മകളെ ദേവിയായി തിരഞ്ഞെടുത്തപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് കുമാരിയുടെ അച്ഛൻ രമേഷ് ബജ്രാചാര്യ പറയുന്നു. തൊഴിലാളികളായിരുന്നു കുമാരിയുടെ രക്ഷിതാക്കൾ. ഇരുവരും ജോലി ഉപേക്ഷിച്ച് മകൾക്കൊപ്പം നിൽക്കുകയാണിപ്പോൾ. ദേവിയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ പാലിക്കേണ്ട കുറേ ചിട്ടവട്ടങ്ങളുണ്ട്. ഇങ്ങനെയുള്ളവർക്ക് പ്രത്യേക അവസരങ്
കുമാരിക്ക് ഏഴുവയസ്സ് ആയതേയുള്ളൂ. നേപ്പാളിലെ മനുഷ്യ ദൈവമാണ് അവൾ. പശുവിന്റേതിന് സമാനമായ കണ്ണുകളും താറാവിന്റേതുപോലുള്ള ശബ്ദവുമുള്ള ഈ ബാലക നേപ്പാളിലെ വിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിരൂപമാണ്. ഹിന്ദുക്കളും ബുദ്ധമതക്കാരും ഒരേ പോലെ ആരാധിക്കുന്ന ദൈവം.
കുമാരി എന്നറിയപ്പെടുന്ന ദൈവിയുടെ ഉത്സവമായിരുന്നു ജൂലൈയിൽ. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കുമാരി ദഹൽ അടക്കം ആയിരക്കണക്കിനാളുകളാണ് കുമാരിയെ കാണാനും അനുഗ്രഹം വാങ്ങാനമായി എത്തിയത്. കുമാരിപതിയിൽ നടന്ന രഥോ മചീന്ദ്രനാഥ് ഉത്സവത്തിന്റെ അവസാന ദിവസമാണ് രഥത്തിലേറി മാരി എത്തിയത്.
ദൈവത്തിന്റെ പ്രതിരൂപമാണെങ്കിലും കുമാരി അച്ഛനമ്മമാർക്കൊപ്പമാണ് ഇപ്പോഴും താമസം. തന്റെ മകളെ ദേവിയായി തിരഞ്ഞെടുത്തപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് കുമാരിയുടെ അച്ഛൻ രമേഷ് ബജ്രാചാര്യ പറയുന്നു. തൊഴിലാളികളായിരുന്നു കുമാരിയുടെ രക്ഷിതാക്കൾ. ഇരുവരും ജോലി ഉപേക്ഷിച്ച് മകൾക്കൊപ്പം നിൽക്കുകയാണിപ്പോൾ.
ദേവിയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ പാലിക്കേണ്ട കുറേ ചിട്ടവട്ടങ്ങളുണ്ട്. ഇങ്ങനെയുള്ളവർക്ക് പ്രത്യേക അവസരങ്ങളിൽ അല്ലാതെ വീടുവിട്ടുപോകാൻ അനുവാദമില്ല. ഇവരുടെ കാൽ നിലത്തുകുത്താനും പാടില്ല. ഇക്കാര്യങ്ങളൊക്കെ നിഷ്ഠയോട പാലിക്കുന്നതിന് കുമാരിയുടെ രക്ഷിതാക്കൾ നിതാന്ത ജാഗ്രത പുലർത്തുന്നു.
കുമാരിയെ ഒരുക്കാനുള്ള ചുമതല അമ്മയ്്ക്കാണ്. വാലിട്ട് നീട്ടിയെഴുതിയ കണ്ണുകളും മുഖാലങ്കാരവുമൊക്കെ അമ്മ സബിതയുടെ വകയാണ്. കൂട്ടുകാർക്കൊപ്പം പുറത്തുപോയി കളിക്കാൻ അനുവാദമില്ലാത്തുകൊണ്ട് കുമാരിയുടെ സുഹൃക്കള് വീട്ടിലെത്തും. കുമാരി ആവശ്യപ്പെടുന്നതെന്തും ഭക്തർ വാരിക്കോരിക്കൊടുക്കുകയും ചെയ്യും.