കൊച്ചി: നീറ്റാ ജലാറ്റിൻ ആക്രമണ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ആദ്യ കുറ്റപത്രമാണിത്. ആദ്യ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണ് പ്രതികളെന്ന് കുറ്റപത്രത്തിൽ പൊലീസ് ആരോപിക്കുന്നു. അരുൺ ബാലൻ, ശ്രീകാന്ത്, ജോസ്, രമണൻ, അനൂപ് എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഇവർ രാജ്യദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊലീസ് ആരോപിച്ചു.

2011 നവംബറിലാണ് എറണാകുളം പനമ്പിളി നഗറിലുള്ള നീറ്റ ജലാറ്റിന്റെ ഓഫീസ് ഒരു സംഘം ആളുകൾ അടിച്ചു തകർത്തത്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ വാദം.