- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പദ് വ്യവസ്ഥയ്ക്ക് പുത്തനുണർവ് നൽകാൻ ജെയ്റ്റ്ലിയുടെ പൂഴിക്കടക്കൻ; ഒൻപത് ലക്ഷം കോടിയുടെ പാക്കേജ്; പൊതുമേഖലാ ബാങ്കുകൾക്ക് 2.11 ലക്ഷം കോടി; കൂടുതൽ ബാങ്കിങ് പരിഷ്‌കാരങ്ങൾ ഉടനെന്നും ജെയ്റ്റ്‌ലി
ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒൻപതു ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോൺ ഉൾപ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്‌മോൾ, മീഡിയം എന്റർപ്രൈസസിനു വേണ്ടി സർക്കാർ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായാണ് 6.92 ലക്ഷം കോടി രൂപ അനുവദിച്ചത്. ഇത് 14.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ബാങ്കിങ് പരിഷ്‌കാരങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ജെയ്റ്റ്‌ലി സൂചിപ്പിച്ചു. രാജ്യത്തിന്റെ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ബാങ്കുകളുടെ വായ്പാ ശേഷി വർ
ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഒൻപതു ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യ വികസനത്തിനായി 6.92 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷനു വേണ്ടി 2.11 ലക്ഷം കോടി രൂപയുമാണ് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്.
തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുദ്ര ലോൺ ഉൾപ്പെടെയുള്ളവയ്ക്കായി മൈക്രോ, സ്‌മോൾ, മീഡിയം എന്റർപ്രൈസസിനു വേണ്ടി സർക്കാർ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 83,677 കിലോമീറ്റർ റോഡ് നിർമ്മാണത്തിനായാണ് 6.92 ലക്ഷം കോടി രൂപ അനുവദിച്ചത്. ഇത് 14.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പൊതുമേഖലാ ബാങ്കുകളുടെ റീക്യാപിറ്റലൈസേഷന്റെ ഭാഗമായി നിരവധി മാറ്റങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ബാങ്കിങ് പരിഷ്‌കാരങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ജെയ്റ്റ്‌ലി സൂചിപ്പിച്ചു. രാജ്യത്തിന്റെ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ബാങ്കുകളുടെ വായ്പാ ശേഷി വർധിച്ചിട്ടുണ്ട്. എന്നാൽ മൂലധന ക്ഷമതയും വർധിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ ചില ധീരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം പൊതുമേഖലാ ബങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ പ്രമുഖരുടെ പേരുകൾ മറച്ചു വയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു. അവരുടെ പേരുകൾ മാത്രമല്ല, ചിത്രം സഹിതം പുറത്തുവിടും. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതിന് ശേഷമുണ്ടായ തൊഴിൽ നഷ്ടത്തെക്കുറിച്ച് വ്യക്തമായ കണക്കില്ലെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ ബാങ്കുകൾക്ക് 2.11 ലക്ഷം കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. വളർച്ചാ നിരക്ക് കൂട്ടുന്നതിനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് തുക അനുവദിച്ചത്. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകി.