- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്ക് അമേരിക്ക മതിയെന്നായപ്പോൾ റഷ്യ പാക്കിസ്ഥാനുമായി കൂട്ടു ചേരുന്നു; ചൈന-റഷ്യ-പാക് ബന്ധം ഏഷ്യൻ വൻകരയിൽ ഇന്ത്യ ദുർബലപ്പെടുത്തും
ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളിൽ മേൽക്കൈ നേടാനുള്ള ഇന്ത്യയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നയം മാറ്റുന്നു. റഷ്യയുമായി കൂടുതൽ അടുക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. ആയുധ വ്യാപാരം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ സഹകരണം കൂടുതലായി അമേരിക്കയുമായി ആയപ്പോൾ മുൻകാലങ്ങളിൽ സൂക്ഷിച്ചുപോന്ന റഷ്യൻ ബന്ധത്തിൽ അൽപ്പം അയവു വന്നിരുന്
ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളിൽ മേൽക്കൈ നേടാനുള്ള ഇന്ത്യയുടെ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകാൻ പാക്കിസ്ഥാൻ നയം മാറ്റുന്നു. റഷ്യയുമായി കൂടുതൽ അടുക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. ആയുധ വ്യാപാരം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ സഹകരണം കൂടുതലായി അമേരിക്കയുമായി ആയപ്പോൾ മുൻകാലങ്ങളിൽ സൂക്ഷിച്ചുപോന്ന റഷ്യൻ ബന്ധത്തിൽ അൽപ്പം അയവു വന്നിരുന്നു. ഈ അവസരം മുതലെടുത്ത് റഷ്യയുടെ ഇഷ്ടക്കാരുടെ ലിസ്റ്റിൽ ഇടംപിടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇന്ത്യൻ ശക്തിക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ചൈനയുമായി ഊഷ്മള ബന്ധം നേരത്തെ തന്നെ പാക്കിസ്ഥാൻ കാത്തു സൂക്ഷിച്ചു വരുന്നു. കാശ്മീർ അതിർത്തിയിലെ ചൈനീസ് ഇടപെടൽ പോലും ഇന്ത്യയെ ചൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയെ കൂടുതൽ ദുർബലപ്പെടുത്താൻ മറ്റൊ
രു ഏഷ്യൻ ശക്തികളുടെ സഹായവും പാക്കിസ്ഥാൻ കൈക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞമാസം റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷോയ്ഗിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിൽ സുപ്രധാനമായ തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും കൈക്കൊണ്ടത്. ഇതിൽ പ്രധാനമായും പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നവ ആയതിനാൽ ഇന്ത്യയ്ക്ക്ാ ആശങ്കയ്ക്ക് വകയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിന്റെ ഒരു പുത്തൻ ഏട് തുറക്കുകയാണ് ചെയ്തത്. ഇരു രാജ്യങ്ങളും ഒപ്പു വച്ച കരാർ പ്രകാരം എം ഐ 35 ഹെലികൊപ്ടറുകളുൾപ്പെടെയുള്ള റഷ്യൻ ആയുധങ്ങൾ പാക്കിസ്ഥാന് സ്വന്തമാക്കാനാവും. കൂടാതെ നാവികമേഖലയിലും സഹകരണം ഉണ്ടാകും.
മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഊഷ്മളമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ഈ സഹകരണം ഇന്ത്യയേയും നേരിട്ട് ബാധിക്കുന്നതാണ്. പാക്കിസ്ഥാൻ ഏതൊരായുധം സ്വന്തമാക്കിയാലും അതിന്റെ ലക്ഷ്യം ഇന്ത്യയാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രത പുലർത്തണമെന്ന അഭിപ്രായവും ശക്തമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടന്ന ശീതയുദ്ധകാലത്ത് അമേരിക്കൻ പക്ഷത്തായിരുന്നു പാക്കിസ്ഥാൻ. എന്നാൽ അധികം ആരോടും ചേരാതെ ചേരിചേര പ്രസ്ഥാനത്തോടൊപ്പം നിന്നുള്ള നിലപാട് കൈക്കൊണ്ടു. അതേസമയം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പരസ്യമായിത്തന്നെ ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുക്കുകയും അമേരിക്കയുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തു.
പാക്കിസ്ഥാനിൽ അമേരിക്കയെത്തിച്ച ആയുധങ്ങളുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ പോരാളികൾ റഷ്യയെ തുരത്തിയപ്പോഴും പാക്കിസ്ഥാനുമായുള്ള റഷ്യയുടെ അകൽച്ച വർദ്ധിച്ചിരുന്നു. എന്നാൽ പൂർവകാല സംഭവങ്ങളെല്ലാം മറക്കാമെന്ന വിധത്തിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ.
പാക്സ്ഥാന് ആയുധം നൽകുന്നതിൽ റഷ്യയെ ഇന്ത്യ ഉത്കണ്ഠയറിയിക്കുമെന്നറിയുന്നു. എന്നാൽ ഈ ആയുധകച്ചവടത്തെ ഒരു വ്യാപാരമായി മാത്രമേ തങ്ങൾ കാണുന്നുള്ളൂ എന്നും, ഇന്ത്യയുമായുള്ള റഷ്യൻ ബന്ധത്തിൽ ഇത് കരടാവില്ലെന്നും റഷ്യ ഇതിനകം പ്രതികരിച്ചിട്ടുണ്ട് . അടുത്തിടെ ഇന്ത്യ അമേരിക്കയുമായി വളരെയേറെ അടുക്കുന്നത് റഷ്യയ്ക്ക് അലോസരമാവുന്നുണ്ട് . പാക്കിസ്ഥാനുമായുള്ള ആയുധക്കരാറിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ അനിഷ്ടമറിയിക്കുകയാണ് റഷ്യ ചെയ്യുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധർ കരുതുന്നു. അതേ സമയം റഷ്യ പാക്കിസ്ഥാനോടടുക്കുന്നത് അമേരിക്കയും ഗൗരവത്തോടെയാണ് കാണുന്നത്. അടുത്തിടെയായി റഷ്യ ചൈനയുമായുള്ള ബന്ധവും ശക്തമാക്കിയിരുന്നു. അത് പാക്സ്ഥാനിലേക്കും വ്യാപിപ്പിക്കുകയാണെന്ന് വിദഗ്ദ്ധർ കരുതെന്നു.