- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്: ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യും; പുതിയ അന്വേഷണ സംഘം സമൻസ് അയച്ചു; കേസിൽ അറസ്റ്റിലായ ഇരുപതോളം പേരെ വീണ്ടും ചോദ്യം ചെയ്തേക്കും
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ജാമ്യത്തിൽ തുടരുന്ന നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വീണ്ടും ചോദ്യം ചെയ്യും. ഡൽഹിയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് സമൻസ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥകളിൽ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൂട്ടുപ്രതികളായ അബ്ബാസ് മെർച്ചന്റ്, അച്ചിത് കുമാർ എന്നിവരെയും എസ്‌ഐടി ചോദ്യംചെയ്യും. കേസിൽ ജാമ്യ കിട്ടിയ ആര്യൻ ഖാൻ ഒക്ടോബർ 30 നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കേസ് അന്വേഷണത്തിനായി പുതുതായി രൂപവത്കരിച്ച സഞ്ജയ് സിങ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും കൂട്ടുപ്രതികളായ അർബാസ് മർച്ചന്റ്, ആചിത് കുമാർ എന്നിവരെയും വീണ്ടും ചോദ്യംചെയ്യുക. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപതോളം പേരെ വീണ്ടും ചോദ്യംചെയ്തേക്കുമെന്നാണ് വിവരം.
ആര്യന്റെ ചോദ്യംചെയ്യൽ ഞായറാഴ്ച രാത്രിയോടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡേയെയും സഞ്ജയ് സിങ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങൾ കൂടുതലായി ഉയർന്നതോടെയാണ് സമീർ വാംഖഡേയെ ചോദ്യം ചെയ്യന്നത്.
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെയുള്ളവർ കേസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആര്യൻ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനിൽനിന്ന് പണംതട്ടാൻ സമീർ വാംഖഡേ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇത്തരം ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്നറിയാൻ കൂടിയാണ് ആര്യൻ ഖാനെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.
അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ. ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ അറസ്റ്റിലാവുന്നതിന് ദിവസങ്ങൾക്ക് മുൻപ് കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ മുംബൈയിൽ ഹോട്ടലിൽ തങ്ങിയാണ് പദ്ധതി തയ്യാറാക്കിയത്.
വലിയൊരു ഡീൽ നടക്കാൻ പോവുന്നെന്ന് മാത്രമാണ് തന്നോട് പറഞ്ഞിരുന്നത്. എൻസിബി ഓഫീസിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരെ കാണുന്നത്. അന്വേഷിച്ചപ്പോഴാണ് കുടുങ്ങിയത് ആര്യൻ ഖാനാണെന്ന് മനസിലായത് . ആര്യന്റെ അഭിഭാഷകനെ വിവരെ അറിയിക്കാൻ ശ്രമിച്ചിരുന്നെന്നും വിജയ് പറഞ്ഞിരുന്നു.
25 കോടിയെക്കുറിച്ചും ഷാരൂഖിന്റെ മാനേജർ പൂജാ ദദ്‌ലാനിയെക്കുറിച്ചും ബനുശാലി പറയുന്നത് കേട്ടെന്നും പഗാരെ ഒരു മറാത്തി ചാനലിനോട് പറഞ്ഞു. ആര്യൻ ഖാൻ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി ബിജെപി നേതാവും രംഗത്ത് വന്നു. കിരൺഗോസാവിയെക്കൊണ്ട് പണം തട്ടാനുള്ള പദ്ധതി നടപ്പാക്കിയത് സുനിൽ പാട്ടീൽ ആണെന്നും ഇയാൾ ഉന്നത എൻസിപി നേതാക്കളുടെ അടുപ്പക്കാരനാണെന്നും മോഹിത് കാംമ്പോജ് ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ