- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധിനവേശത്തിനെതിരെ പ്രതിഷേധിച്ചവരെ കൊന്ന് തള്ളി സയനിസ്റ്റ് ഭീകരത; സ്വന്തം മണ്ണ് തിരിച്ചു കിട്ടാൻ സമര രംഗത്തുള്ള ഫലസ്തീനികൾക്ക് നേരെ വെടി ഉതിർത്തത് ഇസ്രയേൽ; ഗസ്സയിൽ വെടിവയ്‌പ്പിൽ കുട്ടികൾ അടക്കം 15 ഫലസ്തീനികൾ കൊല്ലപ്പെട്ടു; ഇസ്രയേലിനെതിരെ ശബ്ദം ഉയർത്തുന്നവരെ കൊന്ന് തള്ളുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗസ്സ സിറ്റി: ഗസ്സയിൽ ഫലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ ക്രൂരത വീണ്ടും. ഇസ്രയേൽ വെടിവയ്‌പ്പിൽ പതിനാറുകാരനുൾപ്പെടെ 15 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. ഫലസ്തീൻ-ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്കു തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനത്തിനിടെയാണു വെടിവയ്പുണ്ടായത്. സമീപകാലത്ത് ഗസ്സയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇത്. ഇസ്രയേലിന്റെ ഭാഗമായ പ്രദേശങ്ങളിലുള്ള സ്വന്തം വീടുകളിൽ തിരികെയെത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീൻ അഭയാർഥികൾ 'ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ' എന്ന് പേരിട്ടിട്ടുള്ള ആറാഴ്ചനീളുന്ന പ്രക്ഷോഭത്തിന് വെള്ളിയാഴ്ച തുടക്കമിട്ടത്. ഇസ്രയേൽ സൈന്യം പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. ഫലസ്തീനിന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്യവേ മുതിർന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ പറഞ്ഞു. മറ്റൊരു മാർഗവും ഫലസ്തീൻ സ്വീകരിക്കുന്നില്ല. തിരിച്ച
ഗസ്സ സിറ്റി: ഗസ്സയിൽ ഫലസ്തീൻ പ്രതിഷേധക്കാർക്കു നേരെ ഇസ്രയേൽ ക്രൂരത വീണ്ടും. ഇസ്രയേൽ വെടിവയ്‌പ്പിൽ പതിനാറുകാരനുൾപ്പെടെ 15 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേർക്കു പരുക്കേറ്റു. ഫലസ്തീൻ-ഇസ്രയേൽ അതിർത്തിയിൽ ആറാഴ്ച നീളുന്ന സമരപരിപാടികൾക്കു തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രതിഷേധ പ്രകടനത്തിനിടെയാണു വെടിവയ്പുണ്ടായത്. സമീപകാലത്ത് ഗസ്സയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇത്.
ഇസ്രയേലിന്റെ ഭാഗമായ പ്രദേശങ്ങളിലുള്ള സ്വന്തം വീടുകളിൽ തിരികെയെത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഫലസ്തീൻ അഭയാർഥികൾ 'ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ' എന്ന് പേരിട്ടിട്ടുള്ള ആറാഴ്ചനീളുന്ന പ്രക്ഷോഭത്തിന് വെള്ളിയാഴ്ച തുടക്കമിട്ടത്. ഇസ്രയേൽ സൈന്യം പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഹമാസ് ആരോപിച്ചു. ഫലസ്തീനിന്റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് പ്രക്ഷോഭകാരികളെ അഭിസംബോധന ചെയ്യവേ മുതിർന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ പറഞ്ഞു. മറ്റൊരു മാർഗവും ഫലസ്തീൻ സ്വീകരിക്കുന്നില്ല. തിരിച്ചുപോക്കല്ലാതെ മറ്റൊരു പരിഹാരവും തങ്ങൾ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രയേലിനെതിരായ പ്രതിഷേധങ്ങളെ അതിശക്തമായി നേരിടുമെന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചിമിൻ നെതന്യാഹുവു വ്യക്തമാക്കി.
തെക്കൻ ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഇരുപത്തിയേഴുകാരനായ ഒരു കർഷകനാണു കൊല്ലപ്പെട്ടത്. അതിർത്തിവേലിക്കു സമീപമുണ്ടായ കല്ലേറിൽ രണ്ടാമത്തെയാളും കൊല്ലപ്പെട്ടു. ഒൻപതു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെയാണു വെടിവയ്പിൽ പരുക്കേറ്റിരിക്കുന്നത്. തെക്കൻ ഗസ്സയിൽ സുരക്ഷാവേലിക്കു സമീപം സംശയാസ്പദമായ രീതിയിൽ 'പ്രവർത്തന'ങ്ങളിലേർപ്പെട്ട രണ്ടു പേർക്കു നേരെയാണ് തങ്ങൾ ഷെല്ലാക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതികരിച്ചു. എന്നാൽ വയലിൽ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇവർക്കു നേരെ ആക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
അതിർത്തിയിലെ ഇസ്രയേൽ സേനയ്ക്കു നേരെ ടയറുകൾ കത്തിച്ചു വിടുകയും കല്ലെറിയും ചെയ്തപ്പോഴാണു വെടിവച്ചതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സ മുനമ്പിലെ ആറിടങ്ങളെ 'കലാപ ബാധിത'മായും ഇസ്രയേൽ പ്രഖ്യാപിച്ചു. ഇവിടങ്ങളിലാകെ 17,000ത്തോളം ഫലസ്തീൻ പ്രതിഷേധക്കാർ രംഗത്തുണ്ടെന്നും വ്യക്തമാക്കുന്നു. മാർച്ച് 30 'ലാൻഡ് ഡേ' ആയാണ് ഫലസ്തീൻകാർ ആചരിക്കുന്നത്. 1976ലെ ഇസ്രയേലിന്റെ സ്ഥലം കയ്യേറ്റത്തിനിടെ കൊല്ലപ്പെട്ട ആറു പേരുടെ ഓർമയിലാണ് എല്ലാവർഷവും ദിനാചരണം. 30 മുതൽ ആറാഴ്ചത്തേക്കു പ്രതിഷേധത്തിനായിരുന്നു തീരുമാനം. മെയ് 15ന് സമരം അവസാനിക്കും.
വിശുദ്ധവാരത്തോടനുബന്ധിച്ചും അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണു മുതിർന്നവരും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ ഗസ്സ അതിർത്തിയിൽ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. അതിർത്തിയിലെ സുരക്ഷാവേലിക്കു സമീപമാണ് അഞ്ച് ക്യാംപുകൾ നിർമ്മിച്ചുള്ള പ്രതിഷേധം. ഇതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. അതിർത്തിയിൽ ഷാർപ് ഷൂട്ടർമാരെ ഉൾപ്പെടെയാണ് ഇസ്രയേൽ നിയോഗിച്ചിരിക്കുന്നത്.
പ്രക്ഷോഭകാരികൾ അതിർത്തിയിലെ സുരക്ഷാവേലിക്കുനേരെ കല്ലുകളും കത്തിച്ച ടയറുകളും വലിച്ചെറിയുന്നുണ്ട്. ഗസ്സയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ പ്രവേശനം നിഷേധിച്ച സൈനികമേഖലയാക്കി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇസ്രയേൽ സേന ട്വിറ്ററിൽ വ്യക്തമാക്കി. കലാപത്തിന്റെ മറവിൽ ഭീകരാക്രമണങ്ങൾ നടത്തുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇസ്രയേൽ സൈനിക കമാൻഡർ മേജർ ജനറൽ ഇയാൽ സാമിർ പറഞ്ഞു.