- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാസുദേവന്റെ വീടാക്രമിച്ച ബിജെപിക്കാരെ ഉടൻ പിടികൂടാൻ എസ്‌പിയോട് പറഞ്ഞത് പി രാജീവെന്ന് സൂചന; ഗണേശ് ചൂണ്ടിക്കാട്ടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അറസ്റ്റ്; ദേവസ്വംപാടത്തെ സിപിഎം ആധിപത്യം ഇല്ലാതാക്കി ബിജെപിക്കൊപ്പം ചേർന്നതിന്റെ വിദ്വേഷം തീർത്തപ്പോൾ ഇറങ്ങി പുറപ്പെട്ടത് വിനയായി; കുഴിയിൽ ചാടിയ പൊലീസിനെ സഹായിക്കാനാവാതെ ജില്ലാ നേതാക്കൾ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അവസാനിച്ചത് സിപിഎമ്മിന്റെ പക. ദേവസ്വം പാടത്ത് സിപിഎമ്മിന്റെ ആധിപത്യം ഇല്ലാതാക്കി ജനം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ ഇമേജ് വർദ്ധിപ്പിക്കാൻ ഉന്നതങ്ങളിൽ നിന്നും ുണ്ടായ ഇടപെടലാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകനായ വാസുദേവൻ കൊല്ലപ്പെട്ടപ്പോൾ ഇമേജ് വർദ്ധിപ്പിക്കാനായി സമീപത്തെ ബിജെപിക്കാരെ പ്രതിപ്പട്ടികയിലാക്കാനാണ് സിപിഎം ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് പാർട്ടിവിട്ട് ബിജെപിയിലേക്കു ചേക്കേറിയ ശ്രീജിത്തിനെ പ്രതിപട്ടികയിലെത്തിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് എന്നാണു വ്യക്തമാകുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറെയുള്ള തീരദേശപ്രദേശമായ വരാപ്പുഴ ദേവസ്വംപാടം മുമ്പു സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ ശ്രീജിത്തിന്റേത് ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ബിജെപിയിലേക്ക് മാറി. മരിച്ച വാസുദേവൻ ബിഎംഎസ്സിലേക്ക് മാറിയിരുന്നു. വാസുദേവൻ മരിച്ചതോടെ കുടുംബത്തെ സിപിഎമ്മിൽ തന്നെപിടിച്ചു നിർത്താനും പാർട്ടിയുടെ ഇമേജ് ഇതുവഴി നില നിർത്താനുമാ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അവസാനിച്ചത് സിപിഎമ്മിന്റെ പക. ദേവസ്വം പാടത്ത് സിപിഎമ്മിന്റെ ആധിപത്യം ഇല്ലാതാക്കി ജനം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ ഇമേജ് വർദ്ധിപ്പിക്കാൻ ഉന്നതങ്ങളിൽ നിന്നും ുണ്ടായ ഇടപെടലാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകനായ വാസുദേവൻ കൊല്ലപ്പെട്ടപ്പോൾ ഇമേജ് വർദ്ധിപ്പിക്കാനായി സമീപത്തെ ബിജെപിക്കാരെ പ്രതിപ്പട്ടികയിലാക്കാനാണ് സിപിഎം ശ്രമിച്ചത്.
ഇതിന്റെ ഭാഗമായാണ് പാർട്ടിവിട്ട് ബിജെപിയിലേക്കു ചേക്കേറിയ ശ്രീജിത്തിനെ പ്രതിപട്ടികയിലെത്തിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത് എന്നാണു വ്യക്തമാകുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഏറെയുള്ള തീരദേശപ്രദേശമായ വരാപ്പുഴ ദേവസ്വംപാടം മുമ്പു സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. എന്നാൽ ശ്രീജിത്തിന്റേത് ഉൾപ്പെടെ നിരവധി കുടുംബങ്ങൾ ബിജെപിയിലേക്ക് മാറി. മരിച്ച വാസുദേവൻ ബിഎംഎസ്സിലേക്ക് മാറിയിരുന്നു. വാസുദേവൻ മരിച്ചതോടെ കുടുംബത്തെ സിപിഎമ്മിൽ തന്നെപിടിച്ചു നിർത്താനും പാർട്ടിയുടെ ഇമേജ് ഇതുവഴി നില നിർത്താനുമായിരുന്നു പാതിരാത്രിയിലുള്ള ശ്രീജിത്തിന്റെ അറസ്റ്റ്.
വാസുദേവന്റെ വീടാക്രമിച്ച ബിജെപിക്കാരെ ഉടൻ പിടികൂടാൻ എസ്‌പിയോട് പറഞ്ഞത് പി രാജീവെന്നാണ് ആരോപണം. പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടണമെന്നു സിപിഎം. എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ഉഗ്രശാസനയാണു ശ്രീജിത്ത് അടക്കമുള്ളവരെ തിടുക്കത്തിൽ പിടിക്കാൻ പൊലീസിനെ നിർബന്ധിതരാക്കിയത്. പാർട്ടിയുടെ ജില്ലയിലെ ഉന്നതനാണ് പ്രതികളെ ഉടൻ പിടിക്കണമെന്ന് ആലുവ റൂറൽ എസ്‌പി: എ.വി. ജോർജിനോട് ആവശ്യപ്പെട്ടത്. ഉടനെത്തിയ എസ്‌പിയുടെ പ്രത്യേകസംഘം ഗണേശൻ ചൂണ്ടിക്കാട്ടിയവരെ പിടികൂടുകയായിരുന്നു.
മത്സ്യത്തൊഴിലാളികൾക്കു നിരവധി ക്ഷേമപ്രവർത്തനങ്ങളുമായാണ് ബി.എം.എസ്. രൂപംകൊടുത്ത ഉൾനാടൻ മത്സ്യത്തൊഴിലാളി സംഘം, സാഗർമാത പ്രവർത്തനം വ്യാപിപ്പിച്ചത്. സംഘത്തിൽ വിൽക്കുന്ന മത്സ്യത്തിനു വിലയ്ക്കു പുറമേ 10 ശതമാനം കമ്മിഷനും ഓണത്തിന് ബോണസുമായിരുന്നു സാഗർമാത നൽകിയ ആനുകൂല്യങ്ങൾ. സിഐ.ടി.യു ആകട്ടെ അഞ്ചുശതമാനമാണ് കമ്മിഷൻ നൽകിയുരുന്നത്. ഇതോടെ പാർട്ടിയിൽനിന്നും യൂണിയനിൽനിന്നും വലിയതോതിലുള്ള പൊഴിച്ചിൽ ബിജെപിയിലേക്ക് ഉണ്ടായി.
പാർട്ടി കുടുംബങ്ങൾ പലരും ബിജെപിയിലേക്ക് മാറി. ഇതോടെ വാർഡിൽ ദുർബലമായതോടെ സിപിഎമ്മിന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നു. പാർട്ടി മാറിയവരിൽ ശ്രീജിത്തിന്റെ കുടുംബവുമുണ്ടായിരുന്നു. എന്നാൽ, ശ്രീജിത്ത് പ്രകടമായ ബിജെപി. അനുഭാവി ആയിരുന്നില്ല. വീടാക്രമിച്ചതിൽ മനംനൊന്ത് ആത്മഹത്യചെയ്ത വാസുദേവന്റെ കുടുംബവും സിപിഎമ്മിലായിരുന്നെങ്കിലും വാസുദേവൻ പിന്നീട് ബി.എം.എസിലേക്കു മാറിയിരുന്നു. വാസുദേവന്റെ കുടുംബത്തെ സിപിഎമ്മിൽ പിടിച്ചുനിർത്താൻ ശക്തമായ ശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതിനിടയിലാണ് വാസുദേവന്റെ വീടിനുനേർക്ക് ആക്രമണമുണ്ടായത്. ഇതിനെ ചെറുക്കാൻ ശക്തമായി സിപിഎം. രംഗത്തുവന്നിരുന്നു.