ലണ്ടൻ: മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസ് കുടുംബത്തിലെ 24 കാരനായ മോക്ഷേഷ് ഷേത്ത് സർവസംഗ പരിത്യാഗിയായി ജൈനസന്യാസിയായെന്ന് റിപ്പോർട്ട്. ശതകോടികളുടെ സ്വത്തും കഷ്ടപ്പെട്ട് സമ്പാദിച്ച സിഎ ഡിഗ്രിയും ഉപേക്ഷിച്ചാണീ കോടീശ്വര യുവാവ് കൂടി ജൈന സന്യാസിയായിരിക്കുന്നത്. നൂറ് കോടിയുടെ സ്വത്തുക്കളും മൂന്ന് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചതിന് പിന്നാലെ വീണ്ടും ഇത്തരത്തിലുള്ള ത്യാഗത്തിന്റെ കഥകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാൽ അന്യം നിന്ന് പോകാറായ ജൈനമതം വീണ്ടും തളിർക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഡമയമണ്ട്, മെറ്റൽ, പഞ്ചസാര വ്യവാസായങ്ങൾ നടത്തുന്ന ജെകെ കോർപറേഷന്റെ ഉടമകളുടെ കുടുംബത്തിലുള്ള യുവാവാണ് മോക്ഷേഷ് ഷേത്ത്.ഇന്ന് രാവിലെ ഗാന്ധിനഗർ-അഹമ്മദാബാദ് റോഡിലുള്ള തപോവൻ സർക്കിളിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് ഈ യുവാവ് ജൈനസന്യാസിയാകുന്ന ഔദ്യോഗിക ചടങ്ങ് നടക്കുന്നത്.വിനയാന്വിതനായ ഒരുവിദ്യാർത്ഥിയായി ജൈനമതത്തെ ഓഡിറ്റ് ചെയ്യാനാണ് താൻ ആഗ്രഹികകുന്നതെന്നാണ് തന്റെ മനംമാറ്റത്തെക്കുറിച്ച് മോക്ഷേഷ് പ്രതികരിച്ചിരിക്കുന്നത്.

വ്യവഹാര ലോകത്തിൽ നിന്നുംതനിക്ക് കണ്ടെത്താൻ സാധിക്കാത്ത ആന്തരികമായ സമാധാനം ജൈനമതത്തിൽ നിന്നാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അതിനാലാണ് ഈ പ ാത പിന്തുടരാൻ തീരുമാനിച്ചിരിക്കുന്നതെന്നും മോക്ഷേഷ് വിശദീകരിക്കുന്നു. തനിക്ക് മാത്രം സന്തോഷം ലഭിക്കുന്നതിന് പകരം ഏവർക്കും സന്തോഷം ലഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനാണ് ഈ ത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തിരിക്കുന്നതെന്നും മോക്ഷേഷ് വിവരിക്കുന്നു.യഥാർത്ഥത്തിൽ ഗുജറാത്തിലെ ദീസയിലാണ് മോക്ഷേഷിന്റെ കുടുംബത്തിന്റെ വേരുകൾ നിലകൊള്ളുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബ കഴിഞ്ഞ 60 വർഷങ്ങളായി മുംബൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

പഠിത്തത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥിയാണ് ജൈനമതസന്യാസിയായിരിക്കുന്നത്. വാകേഷ് വറിലെ മാനവ് മന്ദിർ സ്‌കൂളിൽ പഠിക്കുമ്പോൾ പത്താം ക്ലാസിൽ 93.38 ശതമാനം മാർക്കും പ്ലസ്ടുവിന് 85 ശതമാനം മാർക്കും ഈ മിടുക്കൻ കരസ്ഥമാക്കിയിരുന്നു. മൂന്ന് സഹോദരന്മാരിൽ ഏറ്റവും ഇളയവനാണിത്. മോക്ഷേഷിന്റെ പിതാവ് സന്ദീപും അമ്മാവനായ ഗിരീഷ് ഷേത്തും ഇപ്പോഴും മുംബൈയിലെ കൂട്ട് കുടുംബത്തിലാണ് ജീവിക്കുന്നത്.കോമേഴ്സ് ഗ്രാജ്വേഷനായി എച്ച്ആർകോളജിൽ ചേർന്ന് മോക്ഷേഷ് അതേസമയം സിഎപഠനവും നടത്തിയിരുന്നു.

തുടർന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സാൻഗ്ലിയിലെ മെറ്റൽ വ്യവസായത്തിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ആത്മീയമായ കാര്യങ്ങളിൽ മുഴുകിയിരുന്നു മോക്ഷേഷ് സന്യാസിയാകാനുള്ള ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചിരുന്നത് എട്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു.എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കാനും ലോകത്തെക്കുറിച്ച് പരിചയം ഉണ്ടാക്കിയെടുക്കാനുമായിരുന്നു അദ്ദേഹം ആദ്യംസമയം ചെലവഴിച്ചത്.