ദുബായ്: എയർ ഹോസ്റ്റസുമാരുടെ ജീവിതത്തെ എത്രത്തോളം രാജകീയമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എമിറേറ്റ്സിലെ സാധാരണ എയർഹോസ്റ്റസായ 23 കാരി ബ്രിഗിത ജാഗെലവിസ്യൂട്ട്.

ഒരു വർഷം 74 സ്ഥലങ്ങളിൽ താൻ അടിപൊളി ജീവിതം നയിച്ചതിന്റെ ചിത്രങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഈ മാസ്മരിക അനുഭവങ്ങളുടെ ചിത്രങ്ങൾ ആയിരക്കണക്കിന് പേരാണ് ആവേശത്തോടെ ഷെയർ ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇക്കാലത്തിനിടെ താൻ നയിച്ച സ്വപ്നസമാനമായ ജീവിതത്തിന്റെ നേർ ചിത്രങ്ങളാണ് ബ്രിഗിത പുറത്ത് വിട്ടിരിക്കുന്നത്.

ഈന്തപ്പനകളിൽ താൻ ചാരി നിൽക്കുന്നതും വെള്ളച്ചാട്ടങ്ങൾക്കടുത്ത് നീന്തുന്നതും സൂര്യാസ്തമയത്തിന്റെ സൗന്ദര്യം കാണുന്നതുമായ വൈവിധ്യമാർന്ന ഫോട്ടോകളാണ് ഈ സുന്ദരി പങ്ക് വച്ചിരിക്കുന്നത്.ചുരുക്കിപ്പറഞ്ഞാൽ ലിത്വാനിയയിൽ നിന്നുമുള്ള ബ്രിഗിത ഒരു മൾട്ടി മില്യണയറിന്റെ ജീവിതമാണ് നയിച്ച് വരുന്നത്.എന്നാൽ ആറക്ക ശമ്പളം പോലുമില്ലാതെയാണ് ഈ രാജകീയ ജീവിതം ഈ എയർഹോസ്റ്റസ് നയിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ ശ്രദ്ധേയമായ ജീവിതം നയിക്കുന്നതിന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു താരമായിരിക്കുകയാണ് ഈ യുവതി. നിലവിൽ ഇവർക്ക് ഏതാണ്ട് 60,000ത്തോളം ഫോളോവേഴ്സാണുള്ളത്.

ന്യൂയോർക്കിലൂടെ ഈ സുന്ദരി അലസമായി സഞ്ചരിക്കുന്നതിന്റെയും റിയോഡി ജനീറോയിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന്റെയും ചൈനയിലെ വന്മതിലിന് മുകളിലൂടെ നടക്കുന്നതിന്റെയും വൈവിധ്യമാർന്ന ചിത്രങ്ങൾ ഇവർ തന്റെ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നു.കേവലം ഒരു മാസത്തിനിടെയെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ ഇടങ്ങളിൽ ഇവർ രാജകീയമായ രീതിയിൽ പറന്നെത്തിയിരിക്കുന്നതെന്നതാണ് വിസ്മയം ജനിപ്പിക്കുന്നത്. നിലവിൽ താൻ 74 രാജ്യങ്ങളിൽ പോയിട്ടുണ്ടെന്നും ഇത് ലോകത്തിന്റെ 30 ശതമാനം വരുമെന്നുമാണ് ബ്രിഗിത വെളിപ്പെടത്തുന്നത്.

12 മാസത്തിനിടെ ഔദ്യോഗികമായി 80 ട്രിപ്പുകൾ ഷെഢ്യൂൾ ചെയ്തിരുന്നുവെന്നും ഈ എയർഹോസ്റ്റസ് പറയുന്നത്. വീണ്ടും വീണ്ടും കാണാനും എത്തിച്ചേരാനുമാഗ്രഹിക്കുന്ന വിവിധ സ്ഥലങ്ങൾ താൻ സന്ദർശിച്ചവയുടെ കൂട്ടത്തിലുണ്ടെന്നാണ് ഈസുന്ദരി വെളിപ്പെടുത്തുന്നത്. സീഷെൽസ്, സിംഗപ്പൂർ, പാരീസ് തുടങ്ങിയവ ഇതിൽ പെടുന്നു. തന്നെ അടുത്ത കാലത്ത് ആകർഷിച്ച ഡെസ്റ്റിനേഷൻ ന്യൂയോർക്കാണെന്നും ഇവർ പറയുന്നു.

ഈ നഗരത്തിന്റെ എനർജി തനിക്ക് വളരെയേറെ പ്രചോദനമേകുന്നുവെന്നും ബ്രിഗിത വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് നൈസ് കോട്ട് ഡിഅസൂർ ഇന്റർനാഷണൽ എയർപോർട്ടിലൂടെ എമിറേറ്റ്സ് ക്രൂ പ്രൗഢമായി നടന്ന് നീങ്ങുന്നത് കണ്ടത് മുതലാണ് തനിക്ക് ഫ്ലൈറ്റ് അറ്റൻഡന്റ് ജോലിയിൽ ആദ്യമായി കമ്പം കയറിയതെന്നും ബ്രിഗിത ഓർക്കുന്നു.