- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവപ്പെട്ട രാജ്യങ്ങൾക്ക് വില കുറഞ്ഞ ആയുധങ്ങൾ നൽകുന്ന പരിപാടിക്കൊപ്പം അത്യാധുനിക ആയുധ വിതരണവും ഏറ്റെടുത്ത് ആയുധക്കമ്പോളത്തിൽ അമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തി ചൈന; പ്രതിരോധ ബജറ്റിലും അമേരിക്കയ്ക്കൊപ്പം കുതിപ്പ് തുടങ്ങി; ചൈനീസ് ആയുധമോഹം ഉറക്കം കെടുത്തുന്നവരിൽ മുമ്പിൽ ഇന്ത്യ തന്നെ
സോൾ: പാവപ്പെട്ട രാജ്യങ്ങൾക്കും ചില സായുധ സംഘടനകൾക്കും വിലകുറഞ്ഞ ആയുധങ്ങൾ വിൽക്കുന്നതിൽ ഒതുങ്ങുന്നതായിരുന്നു ആയുധക്കമ്പോളത്തിൽ അടുത്തകാലം വരെ ചൈനയുടെ സാന്നിധ്യം. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളുമൊക്കെ വിറ്റ് ആയുധക്കമ്പോളത്തെ ഭരിക്കുകയായിരുന്നു ഇക്കാലമത്രയും. എന്നാൽ, ഈ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുവരവ് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്നത് അമേരിക്കയ്ക്കുതന്നെയാണ്. പറന്നുകൊണ്ടിരിക്കെ വിമാനത്തിൽനിന്നുതന്നെ തൊടുക്കാവുന്ന എയർ-ടു-എയർ മിസൈലുകളിലൂടെയാണ് ചൈന ആയുധക്കച്ചവട രംഗത്ത് പുതിയ വഴി വെട്ടിത്തുറന്നത്. ആഗോള ആയുധവിപണിയിൽ അമേരിക്കക്കയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്നതായി ചൈനയുടെ പുതിയ സാന്നിധ്യം. റഷ്യയും മിസൈൽ വിപണന രംഗത്ത് മുന്നേറിയതോടെ, പാശ്ചാത്യ ശക്തികളുടെ കൈപ്പിടിയിലായിരുന്ന ആയുധക്കമ്പോളത്തിൽ അവരുടെ മേധാവിത്വം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങി. കഴിഞ്ഞവർഷം പ്രതിരോധ ഗവേഷണ രംഗത്ത് ചൈന മുടക്കിയത് 228 ബില്യൺ ഡോളറാണ് (ഏകദേശം 15 ലക്ഷം കോടി രൂപ). പ
സോൾ: പാവപ്പെട്ട രാജ്യങ്ങൾക്കും ചില സായുധ സംഘടനകൾക്കും വിലകുറഞ്ഞ ആയുധങ്ങൾ വിൽക്കുന്നതിൽ ഒതുങ്ങുന്നതായിരുന്നു ആയുധക്കമ്പോളത്തിൽ അടുത്തകാലം വരെ ചൈനയുടെ സാന്നിധ്യം. അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും മിസൈലുകളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളുമൊക്കെ വിറ്റ് ആയുധക്കമ്പോളത്തെ ഭരിക്കുകയായിരുന്നു ഇക്കാലമത്രയും. എന്നാൽ, ഈ മേഖലയിലേക്കുള്ള ചൈനയുടെ കടന്നുവരവ് ഏറ്റവും കൂടുതൽ ഭീഷണിയുയർത്തുന്നത് അമേരിക്കയ്ക്കുതന്നെയാണ്.
പറന്നുകൊണ്ടിരിക്കെ വിമാനത്തിൽനിന്നുതന്നെ തൊടുക്കാവുന്ന എയർ-ടു-എയർ മിസൈലുകളിലൂടെയാണ് ചൈന ആയുധക്കച്ചവട രംഗത്ത് പുതിയ വഴി വെട്ടിത്തുറന്നത്. ആഗോള ആയുധവിപണിയിൽ അമേരിക്കക്കയുടെ അപ്രമാദിത്വം ചോദ്യം ചെയ്യുന്നതായി ചൈനയുടെ പുതിയ സാന്നിധ്യം. റഷ്യയും മിസൈൽ വിപണന രംഗത്ത് മുന്നേറിയതോടെ, പാശ്ചാത്യ ശക്തികളുടെ കൈപ്പിടിയിലായിരുന്ന ആയുധക്കമ്പോളത്തിൽ അവരുടെ മേധാവിത്വം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങി.
കഴിഞ്ഞവർഷം പ്രതിരോധ ഗവേഷണ രംഗത്ത് ചൈന മുടക്കിയത് 228 ബില്യൺ ഡോളറാണ് (ഏകദേശം 15 ലക്ഷം കോടി രൂപ). പ്രതിരോധ ഗവേഷണ രംഗത്ത് മുൻവർഷത്തെക്കാൾ 5.6 ശതമാനം വർധനയുമുണ്ടായി. റഷ്യ 66.3 ബില്യൺ ഡോളറും (നാലരലക്ഷം കോടി രൂപ) ആയുധനിർമ്മാണത്തിനായി ചെലവിട്ടുവെന്ന് സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായ ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പറയുന്നു. റഷ്യയുടെ പ്രതിരോധ ബജറ്റിൽ മുൻവർഷത്തെക്കാൾ 20 ശതമാനത്തിന്റെ കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ തുക പ്രതിരോധ ബജറ്റിലുൾപ്പെടുത്തുന്ന രാജ്യമായി ചൈന മാറിയിരിക്കുകയാണ്. 610 ബില്യൺ ഡോളറാണ് (ഏകദേശം 41 ലക്ഷം കോടി രൂപ) 2017-ൽ അമേരിക്കയുടെ പ്രതിരോധച്ചെലവ്. പശ്ചിമേഷ്യയിലെ ഇടപെടലുകൾ സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തെത്തിച്ചിരിക്കുന്നു. 69.4 ബില്യൺ (4.67 ലക്ഷം കോടി രൂപ) ആണ് സൗദിയുടെ പ്രതിരോധ ബജറ്റ്. റഷ്യ നാലാം സ്ഥാനത്തുനിൽക്കുമ്പോൾ, അഞ്ചാമത് ഇന്ത്യയാണ്. 63.9 ബില്യൺ ഡോളർ (4.3 ലക്ഷം കോടി രൂപ) ആണ് ഇന്ത്യയുടെ പ്രതിരോധച്ചെലവ്.
അതിർത്തിരാജ്യങ്ങളിൽനിന്ന്, പ്രത്യേകിച്ച് ചൈനയിൽനിന്നുണ്ടാകുന്ന സമ്മർദമാണ് ഇന്ത്യക്ക് ഇത്രയും ഭാരിച്ച പ്രതിരോധച്ചെലവുണ്ടാക്കുന്നതെന്ന് വ്യക്തമാണ്. മാത്രമല്ല, വ്യോമമേഖലയിലുൾപ്പെടെ വൻതോതിലുള്ള നവീകരണമാണ് ഇന്ത്യൻ സേനകളിൽ നടക്കുന്നത്. ഇതും പ്രതിരോധച്ചെലവുയർത്തിയിട്ടുണ്ട്. ഫ്രാൻസ് (57.8 ബില്യൺ), ബ്രിട്ടൻ (47.2 ബില്യൺ ഡോളർ), ജപ്പാൻ (45.4 ബില്യൺ), ജർമനി (44.3 ബില്യൺ ഡോളർ), ദക്ഷിണ കൊറിയ (39.2 ബില്യൺ) എന്നിങ്ങനെയയാണ് പ്രതിരോധത്തിനായി കൂടുതൽ പണം ചെലവിടുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ കണക്ക്.
എയർ-ടു-എയർ മിസൈൽ രംഗത്താണ് ചൈന വൻതോതിലുള്ള കുതിച്ചുചാട്ടം നടത്തുന്നത്. വലിയൊരു യുദ്ധവിമാനത്തെ അധികം ചെലവില്ലാതെ തകർക്കാൻ ഇത്തരമൊരു മിസൈൽ മതിയെന്നത് ഈ ആയുധത്തിന് കൂടുതൽ താത്പര്യമുണ്ടാക്കുന്നുണ്ട്. പിഎൽ-15 മിസൈലുകൾ ചൈന പരസ്യമായാണ് പരീക്ഷിച്ചത്. ഈ പരീക്ഷണം കണ്ടപ്പോൾത്തന്നെ ഇത്തരമൊരു മിസൈൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമേരിക്കൻ വ്യോമസേനാ മേധാവി ഹെർബർട്ട് ഹോക്ക് കാർലീസ് യു.എസ്. കോൺഗ്രസ്സിനെ ബോധ്യപ്പെടുത്തിയിരുന്നു. പിഎൽ-എക്‌സ്എക്‌സ് എന്ന മറ്റൊരു എയർ ടു എയർ മിസൈലും ചൈന നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.