- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൾത്താരയിൽ വച്ചു മോതിരം കൈമാറി ഹാരി മേഗനോട് പറഞ്ഞു നീ സുന്ദരിയാണ്.. കണ്ണു നിറഞ്ഞു ചുംബിച്ച് മേഗനും; രണ്ടായിരത്തോളം വിഐപി അതിഥികൾക്കു മുൻപിൽ അവർ ഒന്നായപ്പോൾ എങ്ങും ആഹ്ലാദ പുഞ്ചിരി; ചാപ്പലിന് മുൻപിലേക്ക് ഒഴുകിയെത്തിയത് ഒരുലക്ഷത്തോളം ആരാധകർ
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ ചടങ്ങുകൾ. തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി എത്തിയ മേഗനെ കണ്ട ഉടൻ അവളുടെ കരം ഗ്രഹിച്ച് യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നാണ് പറഞ്ഞത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കൈമുത്തി താങ്ക് യൂ പാ എന്നു സ്‌നേഹം പകർന്നാണ് മേഹൻ മറുപടി നൽകിയത്. ചാപ്പലിനു മുന്നിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം പേർ ഒത്തുകൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ലൈവ് ടെലികാസ്റ്റിങ് വഴി ലോകം മുഴുവൻ വീക്ഷിക്കുകുയം ചെയ്തു. രാവിലെ ഒൻപതു മണി മുതൽക്കു തന്നെ ക്ഷണിക്കപ്പെട്ട പൊതുജനങ്ങൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ദേവാലയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 9.30 മുതൽക്കു വിവാഹ വേദിയായ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് അതിഥികൾ എത്തിത്തുടങ്ങി സീറ്റുകളിൽ ഇടംപിടിച്ചു. 11 മണി വരെ അതിഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് ആയിരുന്നു. ത
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി ഹാരി മേഗൻ വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ്ജ് ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചാപ്പലിൽ ഒത്തുകൂടിയ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷികളാക്കിയായി ആയിരുന്നു വിവാഹ ചടങ്ങുകൾ. തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി എത്തിയ മേഗനെ കണ്ട ഉടൻ അവളുടെ കരം ഗ്രഹിച്ച് യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നാണ് പറഞ്ഞത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു കൈമുത്തി താങ്ക് യൂ പാ എന്നു സ്‌നേഹം പകർന്നാണ് മേഹൻ മറുപടി നൽകിയത്. ചാപ്പലിനു മുന്നിൽ ഏതാണ്ട് ഒരുലക്ഷത്തിലധികം പേർ ഒത്തുകൂടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ലൈവ് ടെലികാസ്റ്റിങ് വഴി ലോകം മുഴുവൻ വീക്ഷിക്കുകുയം ചെയ്തു.
രാവിലെ ഒൻപതു മണി മുതൽക്കു തന്നെ ക്ഷണിക്കപ്പെട്ട പൊതുജനങ്ങൾ വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ദേവാലയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 9.30 മുതൽക്കു വിവാഹ വേദിയായ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് അതിഥികൾ എത്തിത്തുടങ്ങി സീറ്റുകളിൽ ഇടംപിടിച്ചു. 11 മണി വരെ അതിഥികളുടെ നിലയ്ക്കാത്ത ഒഴുക്ക് ആയിരുന്നു. തുടർന്ന് 11.20 മുതൽക്കാണ് രാജ കുടുംബം എത്തിത്തുടങ്ങിയത്. ഗെയ്‌ലി പോർച്ചിലൂടെ സെന്റ് ജോർജ്ജ് ചാപ്പലിലേക്ക് എല്ലാവരും കടക്കുകയായിരുന്നു.
11.45 ഓടെ വരൻ ഹാരിയും സഹോദരനും ഡ്യൂക്ക് ഓഫ് കാംബ്രിഡ്ജുമായ പ്രിൻസ് വില്യമിനൊപ്പം ചാപ്പലിലേക്ക് എത്തി. ദേവാലയ മുറ്റത്ത് എത്തിയ വൈദികൻ സ്വീകരിച്ച് ആനയിച്ച ഇരുവരും ചാപ്പലിന്റെ ഇരുവശത്തുമായി കൂടിയ അതിഥികൾക്കു നടുവിലൂടെയാണ് ചാപ്പലിലേക്ക് പ്രവേശിച്ചത്. അകമ്പടിയും സംഗീതവും ഉണ്ടായിരുന്നു. ചാപ്പലിൽ രാജ കുടുംബാംഗങ്ങളെ ഇരുവശങ്ങളിലുമായി ഇരുത്തിയിട്ടുണ്ടായിരുന്നു.
ദേവാലയത്തിലേക്കുള്ള വഴിയിൽ ഇരുവശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെ ദേവാലയത്തിലേക്ക് എത്തിയ മേഗനൊപ്പം ചാപ്പലിൽ എത്തുന്നതു വരെ മാതാവ് ആണ് ഉണ്ടായിരുന്നത്. ഇരുവരും റോൾസ് റോയ്‌സ് ഫാന്റം കഢ ലാണ് മേഗനും മാതാവും എത്തിയത്.
ദേവാലയത്തിൽ എത്തിയ ശേഷം മേഗനൊപ്പമുള്ള സ്ഥാനം ബ്രൈഡ്‌സ്‌മെയ്ഡ്‌സും പേജ് ബോയ്‌സും ഏറ്റെടുത്തു. ഗെയ്‌ലീ പോർച്ച് വഴി മേഗന്റെ മാതാവ് ഡോറിയ റാഗ്ലന്റ് ചാപ്പലിലേക്ക് പ്രവേശിച്ചു. 11.59 ഓടെയാണ് വധു മേഗൻ മെർക്കൽ ചാപ്പലിന്റെ വെസ്റ്റ് സ്റ്റെപ് വഴി രണ്ട് ബോയ്‌സിനും ഒപ്പം എത്തിയത്. ചാപ്പലിലേക്ക് തനിയെ ആണ് മേഗൻ പ്രവേശിച്ചത്. തുടർന്ന് ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണ് പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്.
വധുവിന്റെ പിതാവിന്റെയോ സഹോദരന്റെയോ അവകാശമാണിത്. എന്നാൽ അവരുടെ അസാന്നിധ്യത്തിൽ ഈ ചുമതല ഏറ്റെടുക്കാൻ ചാൾസ് രാജകുമാരൻ തന്നെ തീരുമാനിക്കുകയായിരുന്നു. സെന്റ് ജോർജ്ജ് ചാപ്പലിൽ ഒത്തു കൂടിയ അതിഥികൾക്കു മുന്നിലൂടെ പ്രിൻസ് ചാൾസ് ആണ് വധുവിനെ കൈപിടിച്ച് ദേവാലയത്തിലേക്ക് എത്തിച്ചത്.
മേഗന്റെ പിതാവ് തോമസ് മെർക്കലിന് ഹൃദയാഘാതം സംഭവിച്ചതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ചാണ് പ്രിൻസ് ചാൾസിന് അങ്ങനെയൊരു അവസരം ലഭിച്ചത്. അവസാനമായാണ് എലിസബത്ത് രാജ്ഞി എത്തിയത്.
വിവാഹ ചടങ്ങുകൾ ആരംഭിക്കുന്നിന് നാലു മിനിറ്റ് മുൻപേ അതായത് 11.45നും 59 നും ഇടയിൽ അവസാനമായാണ് പ്രോട്ടോക്കോൾ അനുസരിച്ച് എലിസബത്ത് രാജ്ഞി ചാപ്പലിലേക്ക് എത്തിയത്. എലിസബത്ത് രാജ്ഞിക്കൊപ്പം ഭർത്താവും ഡ്യൂക്ക് ഓഫ് എഡിൻബറോയുമായ ഫിലിപ് രാജകുമാരനും ഉണ്ടായിരുന്നു.
കണ്ട ഉടൻ ഹാരി മേഗന്റൈ കരം ഗ്രഹിക്കുകയും യൂ ലുക്ക് അമേസിങ് - ഐ മിസ്ഡ് യൂ എന്നു പറയുകയുമായിരുന്നു. 'താങ്ക് യൂ പാ' എന്ന് മറുപടി നൽകിയ മേഗന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആയിരുന്നു ഹാരിയുടെ നിൽപ്. കൃത്യം 12 മണിയോടെ തന്നെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു.
ആർച്ച്ബിഷപ്പ് ഓഫ് കാന്റർബറിയാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ഒരു മണിക്കൂറോളമാണ് വിവാഹ ചടങ്ങുകൾ നീണ്ടു നിന്നത്. ചടങ്ങുകൾക്കു ശേഷം പുറത്തിറങ്ങിയ വധൂവരന്മാർ വെസ്റ്റ് സ്റ്റെപ്‌സ് വഴി പുറത്തിറങ്ങുകയും ഇരുവരുടെയും കുടുംബാംഗങ്ങളെ കൈവീശി കാണിക്കുകയും ചെയ്തു. തുടർന്ന് ഭക്ഷണ സമയം ആയിരുന്നു.
കൊട്ടാരത്തിനുള്ളിലെ സെന്റ് ജോർജ് ചാപ്പലിൽ എണ്ണൂറു പേർക്കു മാത്രമാണു വിവാഹച്ചടങ്ങുകൾ നേരിട്ടുകാണാൻ അവസരമുണ്ടായിരുന്നത്. ഇതിൽ 600 പേർ ക്ഷണിതാക്കളും ഇരുന്നൂറോളം പേർ രാജകുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ചാപ്പലിലേക്കു പ്രവേശനമില്ലെങ്കിലും പൊതുസമൂഹത്തിന്റെ പ്രതിനിധികളായി 2,600 പേർക്കു വിവാഹത്തിനു പ്രത്യേകം ക്ഷണമുണ്ട്.
ഏതാണ്ട് രണ്ടായിരത്തോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയത്. ലോകത്തിലെ തന്നെ എ ലിസ്റ്റ് അതിഥികളായ അമേരിക്കൻ നടനും സംവിധായകനും ബിസിനസുകാരനുമെല്ലാമായ ജോർജ്ജ് ക്ലൂണി, ഭാര്യയും ഹ്യൂമൺ റൈറ്റ്‌സ് ലോയറുമായ അമാൽ ക്ലൂണി, ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം, ഭാര്യയും ഫാഷൻ ഡിസൈനറുമായ വിക്ടോറിയാ ബെക്കാം, സിംഗർ ജെയിംസ് ബ്ലന്റ്, ഭാര്യ സോഫിയാ വെല്ലെസ്ലി, ഫിലിം സ്റ്റാർ ഇഡ്രിസ് എൽബയും പ്രതിശ്രുത വധുവായ സബ്രീനാ ദോവ്‌റെ, യുഎസ് ടിവി ഹോസ്റ്റ് ഒപ്രാ വിൻഫ്രേ എന്നിവരെല്ലാം ഹോളിവുഡ് റെഡ് കാർപെറ്റിലൂടെ ചാപ്പലിൽ എത്തിയിരുന്നു. കൂടാതെ, നടൻ ടോം ഹാർഡി, കറെ മുള്ളിഗൻ, ടെന്നീസ് താരം സെറീനാ വില്യംസും ഭർത്താവും, നടി പ്രിയങ്കാ ചോപ്രാ അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കുവാൻ എത്തി. ഹാരിയുടെ മുൻ കാമുകി ചെൽസി ഡേവി, ക്രെസിഡ ബൊനാസ് എന്നിവരും എത്തിയിരുന്നു.
ബ്രിട്ടീഷ് ഡിസൈനറായ ക്ലെയർ കെല്ലർ ആണ് മേഗന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. ചരിത്രത്തിൽ ഇടം നേടിയ ഫ്രഞ്ച് ഫാഷൻ ഹൗസ് ഗിവെഞ്ചിയിലെ ആദ്യ വനിതാ അർട്ടിസ്റ്റിക് ഡിസൈനറാണ് ക്ലെയർ കെല്ലർ. ആറു മാസം നീണ്ട ബന്ധത്തിനു ശേഷമാണ് ഇരുവരും പൊതു ജനങ്ങൾക്ക് മുന്നിലെത്തുകയും നവംബറിൽ വിവാഹ നിശ്ചയം നടത്തുകയും ചെയ്തത്.
ഹാരി കിരീടാവകാശത്തിൽ ആറാം സ്ഥാനത്താണെങ്കിലും രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടത്തിയത്.
ഇന്നലെ മുതൽക്കു തന്നെ വിൻസർ കൊട്ടാരത്തിനു മുന്നിൽ നൂറുകണക്കിനാളുകൾ വിവാഹരംഗങ്ങൾ വീക്ഷിക്കാനായി തമ്പടിച്ചിരുന്നു. ഇന്ന് ഏകദേശം ഒരുലക്ഷത്തിലധികം പേരാണ് കൊട്ടാരത്തിനു സമീപം എത്തിയത്. ഇതിനുള്ള ഒരുക്കങ്ങളും സുരക്ഷാ മുൻകരുതലുകളും ഗതാഗത നിയന്ത്രണങ്ങളുമെല്ലാം സർക്കാർ ക്രമീകരിച്ചിരുന്നു.
എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം പരസ്യമാക്കിയത്.