- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസാഫർ നഗറിലെ ഈ ക്ഷേത്രം കാത്ത് സൂക്ഷിക്കുന്നത് മുസ്ലീങ്ങൾ; അയോധ്യാ സംഭവത്തിന് ശേഷം ഹിന്ദുക്കൾ ക്ഷേത്രമുപേക്ഷിച്ച് പോയി; ഹിന്ദുസഹോദരന്മാർ തിരിച്ച് വരുന്നതും കാത്ത് ഇസ്ലാമത വിശ്വാസികൾ; മന്ദിർ-മസ്ജിദ് പ്രശ്നമെരിയുന്ന യുപിയിൽ നിന്നു തന്നെ ഒരു മഹാമാതൃക
ലഖ്‌നൗ: അയോധ്യ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടെയും അവകാശത്തെ ചൊല്ലി ഹിന്ദു-മുസ്ലിം തർക്കം ഇപ്പോഴും നിലനിൽക്കുമ്പോഴും ഇവർക്ക് മാതൃകയായി നിലകൊള്ളുകയാണ് മുസാഫർ നഗറിലെ ലെദ്ദെവാലയിലെ മുസ്ലീങ്ങൾ. കഴിഞ്ഞ 26 വർഷങ്ങളായി ഇവിടുത്തെ ഒരു ഹിന്ദുക്ഷേത്രം പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ഇവിടുത്തെ മുസ്ലിം സമൂഹമാണ്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് ആക്രമണത്തെ തുടർന്നുണ്ടായ കലാപങ്ങളെ തുടർന്ന് ഇവിടുത്തെ ഹിന്ദു സമുദായക്കാർ കൂട്ടത്തോടെ മാറിത്താമസിച്ചതിനെ തുടർന്ന് അനാഥമായ ഈ ക്ഷേത്രത്തെ ഇവിടുത്തെ ഏതാനും മുസ്ലീങ്ങൾ ഈ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ 26 വർഷങ്ങളായി ഹിന്ദു ആചാരം കാത്ത് സൂക്ഷിച്ച് തന്നെയാണ് ഇവർ ക്ഷേത്രം നടത്തുന്നത്.മുസ്ലീങ്ങൾ ക്ഷേത്രം നിത്യവും വൃത്തിയാക്കുകയും എല്ലാ ദീപാവലിക്കും ക്ഷേത്രം വെള്ളപൂശുകയും കൈയേറ്റക്കാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നത് മുസ്ലീങ്ങളാണ്. ബാബറി സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായ വംശീയ കലാപത്തെ തുടർ
ലഖ്‌നൗ: അയോധ്യ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടെയും അവകാശത്തെ ചൊല്ലി ഹിന്ദു-മുസ്ലിം തർക്കം ഇപ്പോഴും നിലനിൽക്കുമ്പോഴും ഇവർക്ക് മാതൃകയായി നിലകൊള്ളുകയാണ് മുസാഫർ നഗറിലെ ലെദ്ദെവാലയിലെ മുസ്ലീങ്ങൾ. കഴിഞ്ഞ 26 വർഷങ്ങളായി ഇവിടുത്തെ ഒരു ഹിന്ദുക്ഷേത്രം പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ഇവിടുത്തെ മുസ്ലിം സമൂഹമാണ്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് ആക്രമണത്തെ തുടർന്നുണ്ടായ കലാപങ്ങളെ തുടർന്ന് ഇവിടുത്തെ ഹിന്ദു സമുദായക്കാർ കൂട്ടത്തോടെ മാറിത്താമസിച്ചതിനെ തുടർന്ന് അനാഥമായ ഈ ക്ഷേത്രത്തെ ഇവിടുത്തെ ഏതാനും മുസ്ലീങ്ങൾ ഈ ക്ഷേത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ 26 വർഷങ്ങളായി ഹിന്ദു ആചാരം കാത്ത് സൂക്ഷിച്ച് തന്നെയാണ് ഇവർ ക്ഷേത്രം നടത്തുന്നത്.മുസ്ലീങ്ങൾ ക്ഷേത്രം നിത്യവും വൃത്തിയാക്കുകയും എല്ലാ ദീപാവലിക്കും ക്ഷേത്രം വെള്ളപൂശുകയും കൈയേറ്റക്കാരിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നത് മുസ്ലീങ്ങളാണ്. ബാബറി സംഭവത്തെ തുടർന്ന് ഇവിടെയുണ്ടായ വംശീയ കലാപത്തെ തുടർന്ന് ഇവിടുത്തെ ഹിന്ദു കുടുംബങ്ങൾ വിട്ട് പോയത് ഇന്നും ഓർത്തെടുക്കുകയാണ് ഇവിടുത്തെ താമസക്കാരനായ മെഹർബാൻ അലി എന്ന 60 കാരൻ. ജിതേന്ദ്രകുമാർ എന്ന ഹിന്ദു തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇവിടെ നിന്നും വിട്ട് പോകരുതെന്ന് താൻ അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നുവെന്നും അലി ഓർക്കുന്നു.
എന്നാൽ അലി അടക്കമുള്ള മുസ്ലീങ്ങളുടെ അപേക്ഷ കേൾക്കാതെ ജിതേന്ദ്രകുമാർ അടക്കമുള്ള നിരവധി ഹിന്ദുക്കൾ ഇവിടെ നിന്നും അന്ന് വിട്ട് പോയതോടെയാണ് ക്ഷേത്രം അനാഥമായത്. തുടർന്ന് ഇവിടുത്തുകാരായ മുസ്ലീങ്ങൾ ക്ഷേത്രം ഏറ്റെടുത്ത് പരിപാലിക്കുകയായിരുന്നുവെന്നും അലി വെളിപ്പെടുത്തുന്നു. തങ്ങൾ എന്നെങ്കിലും തിരിച്ച് വരുമെന്ന് അന്ന് ഇവിടം വിട്ട് പോയ ഹിന്ദുക്കൾ വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിൽ പ്രതീക്ഷ പുലർത്തി അതുവരെ ഈ ക്ഷേത്രം കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കാൻ ഇവിടുത്തെ മുസ്ലീങ്ങൾ തീരുമാനിക്കുകയായിരുന്നുവെന്നും അലി പറയുന്നു.
ഈ പ്രദേശത്ത് 35ൽ പരം മുസ്ലിം കുടുംബങ്ങളാണ് താമസിക്കുന്നത്. തങ്ങളുടെ ഹിന്ദു അയൽക്കാർ എന്നെങ്കിലും മടങ്ങി വരുമെന്ന് അലിയെ പോലെ തന്നെ പ്രതീക്ഷ പുലർത്തുന്ന നിരവധി മുസ്ലീങ്ങൾ ഇവിടുണ്ട്. ഇവിടെ 20 ഓളം ഹിന്ദു കുടുംബങ്ങൾ താമസിച്ചിരുന്നുവെന്നും ഈ ക്ഷേത്രം ഏതാണ്ട് 1970ലാണ് നിർമ്മിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഇവിടുന്ന് പോയ ഹിന്ദുസഹോദരന്മാർ തിരിച്ച് വരണമെന്നും ഈ ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നുമാണ് ഇവിടുത്തെ മറ്റൊരു പ്രദേശവാസിയായ സഹീർ അഹമ്മദും ആവശ്യപ്പെടുന്നത്.
ദീപാവലിക്ക് മുന്നോടിയായി ഇവിടുത്തെ മുസ്ലീങ്ങൾ പിരിവെടുക്കുകയും ക്ഷേത്രം വെള്ളപൂശുകയും ചെയ്യാറുണ്ടെന്നാണ് മുൻ ലോക്കൽ മുൻസിപ്പൽ വാർഡ് മെമ്പറായ നദീം ഖാൻ വെളിപ്പെടുത്തുന്നത്. ഇവിടെ ഇപ്പോൾ പ്രതിഷ്ഠയില്ലെന്നും ഇവിടെ നിന്നും ഹിന്ദുക്കൾ പോകുമ്പോൾ വിഗ്രഹവും എടുത്ത് പോയിരുന്നുവെന്നും ഖാൻ പറയുന്നു. ഗുൽസാർ സിദിഖി, പപ്പു ബായ്,സ കയും അഹമ്മദ്, നൗഷാദ് , സഹിദ് അഹമ്മദ്, മക്സൂദ് അഹമ്മദ് എന്നീ മുസ്ലീങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന നടത്തിപ്പുകാരായി വർത്തിക്കുന്നത്.