- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ഹിന്ദു കുടുംബവും മൂന്ന് സിഖ് കുടുംബവും ജീവിക്കുന്നത് ഭയമേതുമില്ലാതെ; സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുമ്പോഴും വിവേചനമില്ല; സിഖ് കുടുംബത്തിന്റെ ഗുരുദ്വാരയുടെ മതിൽ പങ്കിടുന്നത് മോസ്കുമായി; കാർഗിലിലെ 1,67,000 ജനങ്ങൾക്കിടയിലെ ന്യൂനപക്ഷ ജീവിതം ഇങ്ങനെ
1999ൽ കാർഗിലിന്റെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ ഏറ്റുമുട്ടലുണ്ടായതിന് ശേഷം കാർഗിലിൽ ഒരു ഹിന്ദു കുടുംബവും മൂന്ന് സിഖ് കുടുംബങ്ങളും മാത്രമാണ് ശേഷിക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവിടെ 20 വർഷങ്ങൾക്ക് മുമ്പ് ഹിന്ദു-മുസ്ലിം സ്പർധയുണ്ടായതിന് ശേഷം സമാധാനം താറുമാറായതിനെ തുടർന്ന് ബാക്കിയുള്ള ഹിന്ദുക്കളും സിഖുകാരും ഇവിടെ നിന്നും ഒഴിഞ്ഞ് പോവുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കാർഗിലിലെ 1,67,000 ജനസംഖ്യയിൽ ഈ കുടുംബങ്ങളൊഴിച്ചുള്ളവരെല്ലാം മുസ്ലീങ്ങളാണ്. ഇത്രയ്ക്ക് ചുരുങ്ങിയ ന്യൂനപക്ഷമായിരുന്നിട്ടും ഈ നാല് കുടുംബങ്ങൾ കാർഗിലിൽ കഴിയുന്നത് തീരെ ഭയമില്ലാതെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. രവീന്ദർ നാഥും അദ്ദേഹത്തിന്റെ ഭാര്യ മധുവുമാണ് ഇവിടെ കഴിയുന്ന ഏക ഹിന്ദു കുടുംബം. ഈ അതിർത്തി നഗരത്തിൽ ഹോൾസെയിൽ ഷോപ്പ് നടത്തിയാണീ കുടുംബം ജീവിക്കുന്നത്. ന്യൂനപക്ഷമായിരുന്നിട്ട് കൂടി ഇവരുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ മുസ്ലീങ്ങൾ യാതൊരു വിവേചനവും കാണിക്കുന്നില്ലെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. ഇന്ത്യ പാക്ക് അതിർത്
1999ൽ കാർഗിലിന്റെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ ഏറ്റുമുട്ടലുണ്ടായതിന് ശേഷം കാർഗിലിൽ ഒരു ഹിന്ദു കുടുംബവും മൂന്ന് സിഖ് കുടുംബങ്ങളും മാത്രമാണ് ശേഷിക്കുന്നതെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവിടെ 20 വർഷങ്ങൾക്ക് മുമ്പ് ഹിന്ദു-മുസ്ലിം സ്പർധയുണ്ടായതിന് ശേഷം സമാധാനം താറുമാറായതിനെ തുടർന്ന് ബാക്കിയുള്ള ഹിന്ദുക്കളും സിഖുകാരും ഇവിടെ നിന്നും ഒഴിഞ്ഞ് പോവുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കാർഗിലിലെ 1,67,000 ജനസംഖ്യയിൽ ഈ കുടുംബങ്ങളൊഴിച്ചുള്ളവരെല്ലാം മുസ്ലീങ്ങളാണ്. ഇത്രയ്ക്ക് ചുരുങ്ങിയ ന്യൂനപക്ഷമായിരുന്നിട്ടും ഈ നാല് കുടുംബങ്ങൾ കാർഗിലിൽ കഴിയുന്നത് തീരെ ഭയമില്ലാതെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം.
രവീന്ദർ നാഥും അദ്ദേഹത്തിന്റെ ഭാര്യ മധുവുമാണ് ഇവിടെ കഴിയുന്ന ഏക ഹിന്ദു കുടുംബം. ഈ അതിർത്തി നഗരത്തിൽ ഹോൾസെയിൽ ഷോപ്പ് നടത്തിയാണീ കുടുംബം ജീവിക്കുന്നത്. ന്യൂനപക്ഷമായിരുന്നിട്ട് കൂടി ഇവരുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ മുസ്ലീങ്ങൾ യാതൊരു വിവേചനവും കാണിക്കുന്നില്ലെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. ഇന്ത്യ പാക്ക് അതിർത്തിടിൽ നിന്നും വെറും 200 മീറ്റർ മാത്രമേ ഇവരുടെ ഷോപ്പിലേക്കുള്ളൂ. ഇവിടെയുള്ള മൂന്ന് സിഖ് കുടുംബങ്ങൾക്കായി ഇവിടെ ഒരു ഗുരുദ്വാരയും പണിതിട്ടുണ്ട്. ഇതിന്റെ ഒരു മതിൽ സ്ഥലത്തെ സുന്നികൾ നടത്തുന്ന ഹനിഫ അഹെൽ-ഇ-സുന്നത് മോസ്‌കുമായിട്ടാണ് പങ്ക് വയ്ക്കപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
രണ്ട് ദേവാലയങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തണലിലാണ് 1996ൽ ജസ്വീന്ദർ സിംഗിന്റെയും ഖദീജ ബാനോവിന്റെയും പ്രണയത്തിന് വഴിമരുന്നിട്ടിരുന്നത്. തുടർന്ന് മതപരമായ വിലക്കുകളെ മറികടന്ന് ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. പ്രദേശത്തുള്ള ഏക ഭിന്ന മതവിശ്വാസ ദമ്പതികളാണിവർ. വെള്ളമെടുക്കാൻ വേണ്ടി ഖദീജ ഗുരുദ്വാരയിലേക്ക് വന്ന വേളിലാണ് ജസ്വീന്ദർസിംഗിന് അവരോട് പ്രണയം തോന്നിയിരുന്നത്. തുടർന്ന് അവർക്ക് അദ്ദേഹം പ്രണയലേഖനങ്ങളെഴുതുകയും പ്രണയം വളരുകയുമായിരുന്നു.
വിവാഹത്തിനായി ജസ്വീന്ദർ ജുനൈദ് അഖ്തറായി മാറുകയായിരുന്നു. നിലവിൽ താൻ അമ്മയ്ക്കും സഹോദരന്മാർക്കുമൊപ്പം ബൈശാഖിയും കുട്ടികൾക്കൊപ്പം ഈദും ആഘോഷിക്കുന്നുവെന്നാണ് ജസ്വീന്ദർ വെളിപ്പെടുത്തുന്നത്. ഭർത്താവ് പോകുന്നതിനേക്കാൾ കൂടുതൽ തവണ താൻ ഇന്ന് ഗുരുദ്വാരയിൽ പോകുന്നുണ്ടെന്നും ഗർബാനി പഠിച്ചിട്ടുണ്ടെന്നും ഖദീജ വെളിപ്പെടുത്തുന്നു. തങ്ങളുടെ മക്കളോട് ഇഷ്ടമുള്ള മതവിശ്വാസത്തിൽ നിന്നും പങ്കാളികളെ സ്വീകരിക്കാൻ ഈ ദമ്പതികൾ അനുവാദം നൽകിയിട്ടുണ്ട്.
യുദ്ധത്തിന് രണ്ട് ദശാബ്ദങ്ങൾക്ക് ശേഷവും ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ബുദ്ധമതക്കാരും തമ്മിലുള്ള ഐക്യം ഇന്നും ഇവിടെ നിലനിൽക്കുന്നു. പാക്കിസ്ഥാൻ സേനകൾ ഇന്ത്യൻ സൈനികരെ വധിക്കുന്നതിൽ ഒരിക്കലും ക്ഷമിക്കാൻ രവീന്ദറിനും മധുവിനും സാധിക്കുന്നില്ല. എന്നാൽ ദീപാവലി ആഘോഷത്തിനിടെ തങ്ങളുടെ വീട് അലങ്കരിക്കാനെത്തുന്ന മുസ്ലിം കുടുംബങ്ങളോടും കുട്ടികളോടും ഇവർ വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്.