ണിന്റെയോ പെണ്ണിന്റെയോ ലൈംഗികാവയവമില്ലാതെയാണ് 23 വയസ്സുവരെ അനിക് സോണി ജീവിച്ചത്. ഒടുവിൽ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ ആണാകാൻ തീരുമാനിച്ച സോണിക്ക്, ഡോക്ടർമാർ കൃത്രിമ ലൈംഗികാവയവം നിർമ്മിച്ചുനൽകി. ആണാകുന്നതിനുള്ള ആദ്യപടിയായി ഹോർമോൺ ചികിത്സയിലാണ് സോണി ഇപ്പോൾ. കൈയിലെ പേശികളിൽനിന്നുള്ള മാംസമെടുത്താണ് ലൈംഗികാവയവം ഉണ്ടാക്കിയത്. ഇതിന് ഉദ്ധാരണം നൽകുന്നതിനുള്ള പമ്പും ഉള്ളിൽ സ്ഥാപിച്ചു.

ജീവിതത്തിലുടനീളം തന്റെ അസ്തിത്വം തിരിച്ചറിയാനാകാതെ കഷ്ടപ്പെടുകയായിരുന്നു സോണി. സൗഹൃദങ്ങളില്ലാതെ, ബന്ധങ്ങളില്ലാതെ ജീവിക്കേണ്ടിവന്നു. ചിലപ്പോൾ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. 18-ാം വയസ്സിലാണ് താനൊരു ഇന്റർസെക്‌സാണെന്ന് സോണി തിരിച്ചറിഞ്ഞത്. ആണിന്റെയോ പെണ്ണിന്റെയോ ശരീരഘടനയില്ലാത്തവരാണ് ഇന്റർസെക്‌സിൽ പ്പെടുന്നത്. ലോകത്ത് 1.7 ശതമാനം മാത്രമാണ് ഈ വിഭാഗത്തിൽപ്പെട്ടവരുള്ളത്.

തന്റെ യഥാർഥ പ്രശ്‌നം കണ്ടെത്തുന്നതിന് ഏറെ കാലതാമസമെടുത്തുവെന്ന് സോണി പറഞ്ഞു. പിന്നീട് ഹോർമോൺ ചികിത്സകൾ തുടങ്ങി. ഒട്ടേറെ ശസ്ത്രക്രിയകളും നടത്തി. തുടർന്നാണ് ലൈംഗികാവയവം സോണിയുടെ പേശികളും തൊലിയും ഉപയോഗിച്ച് നിർമ്മിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ലിംഗം ശരീരത്തിൽ പിടിപ്പിച്ചതോടെ താനൊരു സാധാരണ മനുഷ്യനായി മാറിയെന്ന് തോന്നുന്നുണ്ടെന്ന് സോണി പറഞ്ഞു.

ബിബിസി സംപ്രേഷണം ചെയ്യുന്ന ഇന്റർസെക്‌സ് ഡയറീസിലാണ് തന്റെ ജീവിതം സോണി വിശദീകരിച്ചത്. താൻ മറ്റ് ആൺകുട്ടികളെപ്പോലെയോ പെൺകുട്ടികളെപ്പോലെയോ അല്ലാതിരുന്നത് തുടക്കം മുതൽ തന്നെ അലട്ടിയിരുന്നുവെന്ന് സോണി പറഞ്ഞു. ഇതോടെ, ജീവിതം ദുസ്സഹമായി. പിന്നീട് ആണാകണോ പെണ്ണാകണോ എന്ന സംശയമായി. ആ തീരുമാനമെടുത്തതോടെ പിന്നീട് ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങുകയായിരുന്നുവെന്ന് സോണി പറയുന്നു.

ആൺകുട്ടിയായാണ് സോണി ജനിച്ചത്. െൈലഗികാവയവം ഉണ്ടായിരുന്നില്ലെങ്കിലും എക്്‌സ് വൈ ക്രോമസോമുകളുള്ളതിനാലാണ് ആണാണെന്ന് ഡോക്ടർമാർ വിധിയെഴുതി. നാലാം മാസത്തിലായിരുന്നു ആദ്യശസ്ത്രക്രിയ. വൃഷണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായിരുന്നു ഇത്. വലുതാകുംതോറും പുതിയ പുതിയ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങി. തനിക്കെന്തോ രോഗമുണ്ടെന്നായിരുന്നു ആ ഘട്ടത്തിൽ സോണി കരുതിയിരുന്നത്.