- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് പുറത്തേക്ക് തെറിച്ച സവാള പെറുക്കാൻ ആളുകൾ മത്സരിച്ചപ്പോൾ തൊട്ടടുത്ത് ആരും തിരിഞ്ഞുനോക്കാനില്ലാതെ ചോരയിൽ കുളിച്ച് മരണത്തോട് മല്ലടിച്ച് ആ ഡ്രൈവർ കിടന്നു; മുംബൈ-പൂണെ ഹൈവേയിൽ നടന്ന ദാരുണമായ ദുരന്തത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ മനസ്സാക്ഷിയെ വേട്ടയാടുമ്പോൾ
മുംബൈ: അപകടത്തിൽ പരിക്കേറ്റ് ഒരു മനുഷ്യൻ ചോരവാർന്ന് മരണത്തോട് മല്ലടിക്കുമ്പോഴും അവർക്ക് ധൃതി റോഡിൽ ചിതറിക്കിടന്ന സവാള കൈക്കലാക്കുന്നതിലായിരുന്നു. ഓടിക്കൂടിയവരും റോഡിലൂടെ പോയ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരും സവാള പെറുക്കാൻ മത്സരിച്ചപ്പോൾ ഡ്രൈവർ ചോരവാർന്ന് കിടന്നത് മണിക്കൂറുകളോളം. ഒടുവിൽ ഏതോ ഒരാൾ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. മുംബൈ-പുനെ എക്സ്‌പ്രസ് ഹൈവേയിൽ ലോണാവാലയ്ക്കടുത്ത് വാൽവൻ പാലത്തിൽനിന്ന് നിയന്ത്രണം തെറ്റിയ ലോറി താഴേക്ക് വീഴുകയായിരുന്നു. സവാളച്ചാക്കുകൾ കയറ്റിവന്ന ലോറിയായിരുന്നു ഇത്. സവാളചാക്കുകൾ റോഡിൽ ചിതറിയതോടെ ഓടിയെത്തിയവരെല്ലാം അത് പെറുക്കുന്ന തിരക്കിലായി. 30 അടിയോളം മുകളിൽനിന്ന് വീണ് പരിക്കേറ്റ ഡ്രൈവർ തൊട്ടടുത്ത് കിടപ്പുണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ലോറി പാലത്തിൽനിന്ന് താഴേക്ക് വീണത്. റോഡിൽ സവാള കയറ്റിയ ലോറി മറിഞ്ഞുവെന്ന വാർത്ത അതിവേഗമാണ് പ്രചപിച്
മുംബൈ: അപകടത്തിൽ പരിക്കേറ്റ് ഒരു മനുഷ്യൻ ചോരവാർന്ന് മരണത്തോട് മല്ലടിക്കുമ്പോഴും അവർക്ക് ധൃതി റോഡിൽ ചിതറിക്കിടന്ന സവാള കൈക്കലാക്കുന്നതിലായിരുന്നു. ഓടിക്കൂടിയവരും റോഡിലൂടെ പോയ മറ്റു വാഹനങ്ങളിലുണ്ടായിരുന്നവരും സവാള പെറുക്കാൻ മത്സരിച്ചപ്പോൾ ഡ്രൈവർ ചോരവാർന്ന് കിടന്നത് മണിക്കൂറുകളോളം. ഒടുവിൽ ഏതോ ഒരാൾ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
മുംബൈ-പുനെ എക്സ്‌പ്രസ് ഹൈവേയിൽ ലോണാവാലയ്ക്കടുത്ത് വാൽവൻ പാലത്തിൽനിന്ന് നിയന്ത്രണം തെറ്റിയ ലോറി താഴേക്ക് വീഴുകയായിരുന്നു. സവാളച്ചാക്കുകൾ കയറ്റിവന്ന ലോറിയായിരുന്നു ഇത്. സവാളചാക്കുകൾ റോഡിൽ ചിതറിയതോടെ ഓടിയെത്തിയവരെല്ലാം അത് പെറുക്കുന്ന തിരക്കിലായി. 30 അടിയോളം മുകളിൽനിന്ന് വീണ് പരിക്കേറ്റ ഡ്രൈവർ തൊട്ടടുത്ത് കിടപ്പുണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ലോറി പാലത്തിൽനിന്ന് താഴേക്ക് വീണത്. റോഡിൽ സവാള കയറ്റിയ ലോറി മറിഞ്ഞുവെന്ന വാർത്ത അതിവേഗമാണ് പ്രചപിച്ചത്. വാർത്തയറിഞ്ഞവർ റോഡിലേക്ക് ഓടിയെത്തുകയായിരുന്നു ചാക്കുകളിലും മറ്റുമാണ് പലരും സവാള വീട്ടിലേക്ക് കൊണ്ടുപോയത്. അപകടത്തെത്തുടർന്ന് കുറച്ചുനേരത്തേക്ക് ഹൈവേ അടച്ചിട്ടു.. ഐഡിയൽ റോഡ് ബിൽഡേഴ്‌സ് സംഘമെത്തിയാണ് റോഡ് വൃത്തിയാക്കിയത്.
സംഭവത്തെത്തുടർന്ന് കേസെടുത്ത പൊലീസ്, സവാള മോഷ്ടിച്ചതിന് കണ്ടാലറിയുന്ന കുറേപ്പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പുനെയിൽനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.