- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലും സ്കോട്ട്ലന്റിലും അറിയപ്പെടുന്ന ആ മലയാളി ഡോക്ടർക്ക് ഇരുമ്പഴി എണ്ണേണ്ടി വരുമോ? പരിചയം ഇല്ലാതെ റോബോട്ടിക് സർജറി നടത്തി രോഗി മരിച്ച കേസിൽ ഡോ. സുകുമാരൻ നായർക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങി
ലണ്ടൻ: കേംബ്രി്രഡ്ജിന് സമീപം പാപ്വർത്തിലും വടക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസിലിലും അറിയപ്പെടുന്ന മലയാളി ഡോക്ടർ ആണ് സുകുമാരൻ നായർ. അദ്ദേഹം ഇപ്പോൾ സ്‌കോട്ട്ലന്റിലാണ് ജോലി ചെയ്യുന്നത്. ന്യൂകാസിൽ എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ പരിചയം ഇല്ലാതെ റോബോട്ടിന്റെ സഹായത്തോടെ ഹൃദയശസ്ത്രക്രിയ നടത്തി രോഗി മരിച്ച കേസിൽ വിചാരണ നേരിടുകയാണ്. സഹപ്രവർത്തകരൊക്കെ അദ്ദേഹത്തിന് പിന്തുണയുമായി ഒപ്പം ഉണ്ടെങ്കിലും സ്വന്തമായി പരിശീലിക്കാതെ സർജറി നടത്തിയത് കുഴപ്പമാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും. ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറി ചെയ്യുന്നതിനിടെയാണ് സ്റ്റീഫൻ പെറ്റിത് എന്ന 69-കാരൻ മരിച്ചത്. ഹൃദയ വാൽവിലെ തകരാറിന് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീഫൻ പെറ്റിതിനോട് ബ്രിട്ടനിലെ ആദ്യമായി റോബോട്ടിക് സർജറിക്ക് വിധേയനാകുന്നയാളാണ് താനെന്ന് പറഞ്ഞിരുന്നില്ലെന്ന് വിചാരണയ്ക്കിടെ സുകുമാരൻ നായർ പറഞ്ഞു. ആദ്യത്തെ ശസ്ത്രക്രിയയെന്ന നിലയ്ക്ക് അതിന്റെ അപകടാവസ്ഥ രോഗിയെ പറഞ്ഞ് മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നടക്കാൻ പഠിക്ക
ലണ്ടൻ: കേംബ്രി്രഡ്ജിന് സമീപം പാപ്വർത്തിലും വടക്കൻ ഇംഗ്ലണ്ടിലെ ന്യൂകാസിലിലും അറിയപ്പെടുന്ന മലയാളി ഡോക്ടർ ആണ് സുകുമാരൻ നായർ. അദ്ദേഹം ഇപ്പോൾ സ്‌കോട്ട്ലന്റിലാണ് ജോലി ചെയ്യുന്നത്. ന്യൂകാസിൽ എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ പരിചയം ഇല്ലാതെ റോബോട്ടിന്റെ സഹായത്തോടെ ഹൃദയശസ്ത്രക്രിയ നടത്തി രോഗി മരിച്ച കേസിൽ വിചാരണ നേരിടുകയാണ്. സഹപ്രവർത്തകരൊക്കെ അദ്ദേഹത്തിന് പിന്തുണയുമായി ഒപ്പം ഉണ്ടെങ്കിലും സ്വന്തമായി പരിശീലിക്കാതെ സർജറി നടത്തിയത് കുഴപ്പമാകുമോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും.
ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറി ചെയ്യുന്നതിനിടെയാണ് സ്റ്റീഫൻ പെറ്റിത് എന്ന 69-കാരൻ മരിച്ചത്. ഹൃദയ വാൽവിലെ തകരാറിന് ശസ്ത്രക്രിയക്ക് വിധേയനായ സ്റ്റീഫൻ പെറ്റിതിനോട് ബ്രിട്ടനിലെ ആദ്യമായി റോബോട്ടിക് സർജറിക്ക് വിധേയനാകുന്നയാളാണ് താനെന്ന് പറഞ്ഞിരുന്നില്ലെന്ന് വിചാരണയ്ക്കിടെ സുകുമാരൻ നായർ പറഞ്ഞു. ആദ്യത്തെ ശസ്ത്രക്രിയയെന്ന നിലയ്ക്ക് അതിന്റെ അപകടാവസ്ഥ രോഗിയെ പറഞ്ഞ് മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നടക്കാൻ പഠിക്കുന്നതിനുമുമ്പ് ഓടാൻ ശ്രമിച്ചതാണ് തനിക്ക് വിനയായതെന്നാണ് അദ്ദേഹം ന്യൂകാസിലിൽ നടക്കുന്ന വിചാരണയ്ക്കിടെ അഭിപ്രായപ്പെട്ടത്. 2015 ഫെബ്രുവരിയിലാണ് ഫ്രീമാൻ ആശുപത്രിയിൽ ഡാവിഞ്ചി റോബോട്ടിനെ ഉപയോഗിച്ച് സുകുമാരൻ നായർ റോബോട്ടിങ് സർജറി നടത്തിയത്. ഇതുപയോഗിക്കുന്നതിൽ തനിക്ക് യാതൊരു വിധത്തിലുള്ള പ്രായോഗിക പരിശീലനവും അന്ന് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, മറ്റ് സർജന്മാരും ഇത് സ്വന്തം നിലയ്ക്കാണ് പരിശീലിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്റ്റീഫന്റെ മരണത്തിനുശേഷം താൻ റോബോട്ടിക് സർജറിക്ക് ശ്രമിച്ചിട്ടില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. പരമ്പരാഗത രീതിയിലുള്ള തുറന്ന ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ സ്റ്റീഫൻ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും അദ്ദേഹം കൊറോണർ കീരൻ ദിൽക്‌സിനുമുന്നിൽ സമ്മതിച്ചു. ശസ്ത്രക്രിയക്ക് മേൽനോട്ടം വഹിക്കാനെത്തിയ വിദഗ്ദ്ധർ ശസ്ത്രക്രിയ പൂർത്തിയാകുംമുമ്പ് ഓപ്പറേഷൻ തീയറ്ററിൽനിന്ന് പോകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ റോബോട്ടിക് സർജറിക്ക് യോഗ്യനായയാൾ എന്ന് കരുതിയാണ് പുറമേക്ക് ആരോഗ്യവാനായ സ്റ്റീഫൻ പെറ്റിതിനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ശസ്ത്രക്രിയയുടെ ദൈർഘ്യവും റോബോട്ടിനെ ഉപയോഗിക്കുന്നതിനുള്ള പരിചയക്കുറവും തനിക്ക് വിനയായി. ഹൃദയത്തിൽനിന്ന് പുറത്തേക്കുവന്ന രക്തം വീണ് റോബോട്ടിന്റെ ക്യാമറ മറയുക കൂടി ചെയ്തതോടെ ശസ്ത്രക്രിയ ദുഷ്‌കരമായി. റോബോട്ടിക് സർജറിയിൽ വിദഗ്ധരായ സഹായികൾ, ശസ്ത്രക്രിയ വിജയകരമാകില്ലെന്ന് ഉറപ്പായതോടെ ഓപ്പറേഷൻ തീയറ്റർ വിടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഈ ഘട്ടത്തിൽ ശസ്ത്രക്രിയയുടെ സ്വഭാവം മാറ്റാൻ സുകുമാരൻ നായർ തീരുമാനിച്ചു. ഓപ്പൺ ഹാർട്ട് സർജറിയിലൂടെ പിന്നീട് പ്രശ്‌നം പരിഹരിച്ചെങ്കിലും ആന്തരീകാവയവങ്ങൾ ഒന്നൊന്നായി തകരാറിയാലതോടെ രണ്ടുദിവസം കഴിഞ്ഞപ്പോൾ സ്റ്റീഫൻ പെറ്റിത് മരിച്ചു. ശസ്ത്രക്രിയ നടത്തുന്നതിനുമുമ്പ് ഇക്കാര്യത്തിൽ കൂടുതൽ പരിചയം താൻ ആർജിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയക്കുമുമ്പ് രോഗിയോട് അയാൾ അഭിമുഖീകരിക്കാൻ പോകുന്ന ശസ്ത്രക്രിയയുടെ അപകടമെത്രയാണെന്ന് ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും കൊറോണർക്കുമുമ്പ് സുകുമാരൻ നായർ മൊഴിനൽകി.
സ്റ്റീഫൻ പെറ്റിതിന്റെ കുടുംബത്തെ പ്രതിനിധാനം ചെയ്ത് വിചാരണയിൽ പ്‌ങ്കെടുത്ത ജോർജിന നോളനും അദ്ദേഹം ശസ്ത്രക്രിയയിൽ വേണ്ടത്ര പരിചയം നേടിയിരുന്നോ എന്ന സംശയം പ്രകടിപ്പിച്ചു. റോബോട്ടിനെ ഉപയോഗിച്ചുള്ള മിത്രാൽ വാൽവ് ശസ്ത്രക്രിയ അന്നേക്ക് അമേരിക്കയിൽ നാലെണ്ണവും ഹോളണ്ടിൽ ഒരെണ്ണവും മാത്രമേ നടന്നിട്ടുണ്ടായിരൂന്നുള്ളൂ. ഈ ശസ്ത്രക്രിയകൾ പിന്തുടരുകയായിരുന്നു സുകുമാരൻ നായർ ചെയ്തതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.