ങ്കാളിയുമായി ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നവരാണ് ലോകത്തെ ബഹുഭൂരിപക്ഷം പേരും. എന്നാൽ, സ്‌നേഹത്തിന് വേറെ പല അർഥങ്ങളും കണ്ടെത്താൻ പരീക്ഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിലരുണ്ട്. ഇത്തരം അതിവിചിത്ര ദമ്പതിമാരുടെ കഥകളാണ് എക്്‌സ്ട്രീം ലവ് എന്ന റിയൽറ്റി ഷോയിലൂടെ പുറത്തുവരുന്നത്. ഡിസംബർ 28-ന് ആരംഭിക്കുന്ന ഷോയെക്കുറിച്ചുള്ള സൂചനകൾ ഇപ്പോൾത്തന്നെ ചർച്ചാവിഷയമായിക്കഴിഞ്ഞു.

കാനഡയിലെ നവ് സ്‌കോട്ടിയയിൽനിന്നുള്ള ഡേവിന് സെക്‌സ് ഡോളുകൾ ശേഖരിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നതിലാണ് കമ്പം. ഷ്വാന എന്ന ഭാര്യ ഉള്ളപ്പോഴാണ് ആയിരക്കണക്കിന് ഡോളർ ചെലവിട്ട് സെക്‌സ് ഡോളുകൾ വാങ്ങുന്നതെന്നോർക്കണം. തന്റെ സ്വപ്‌നത്തിലുള്ള സ്ത്രീകൾക്ക് സെക്‌സ് ഡോളുകളുടെ രൂപമാണെന്നാണ് ഇതിന് ഡേവ് പറയുന്ന ന്യായം. ഷ്വാനും കുടുംബവും ഡേവിന്റെ വിചിത്രമായ ഈ പ്രണയം അംഗീകരിക്കുന്നുണ്ടെന്നും റിയൽറ്റി ഷോ പറയുന്നു.

വൃദ്ധകളോട് പ്രണയം തോന്നുന്ന 31-കാരനായ കെയ്‌ലാണ് മറ്റൊരാൾ. 91-കാരിയായ മാർഗാണ് ഇപ്പോൾ കെയ്‌ലിന്റെ കാമുകി. മാർഗ് മാത്രമല്ല കെയ്‌ലിന്റെ കാമുകി. 68-കാരിയായ ആനിയെന്ന വൃദ്ധയുമായും അയാൾ കടുത്ത പ്രണയത്തിലാണ്. പ്രായംചെന്ന സ്ത്രീകളോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്ന് കെയ്ൽ പറയുന്നു.

300 കിലോ ഭാരമുള്ള മോണിക്കയ്‌കൊപ്പമുള്ള ജീവിതം ആസ്വദിക്കുന്ന ടെക്‌സസുകാരൻ സിഡ് ആണ് മറ്റൊരാൾ. ഇനിയും തൂക്കം കൂടണമെന്ന് ആഗ്രഹിക്കുന്ന മോണിക്കയെ അതിന് സഹായിക്കാൻ സിഡിന് ആഹ്ലാദമേയുള്ളൂ. ലോകത്തേറ്റവും ഭാരം ചെന്ന യുവതിയായി മാറണമെന്നാണ് മോണിക്കയുടെ ആഗ്രഹം.. അതിനായി ദിവസവും സിഡിന്റെ സഹായത്തോടെ വറ്റലിക്കുന്നത് 6000 മുതൽ 8000 കാലറിവരെ ഭക്ഷണമാണ്.

ഭാര്യയെ കുഞ്ഞുകുട്ടിയെപ്പോലെ വേഷം കെട്ടിച്ച് അതിലാനന്ദം കണ്ടെത്തുന്നയാളാണ് മറ്റൊരാൾ. ഭാര്യയെ നാപ്പിയുടുപ്പിച്ചും പാസിഫയറുകൾ ചപ്പാൻ കൊടുത്തും പാൽക്കുപ്പിയിൽ വെള്ളം കൊടുത്തുമാണ് ഭാര്യയോടുള്ള പ്രണയം ഇയാൾ വെളിപ്പെടുത്തുന്നത്. ഇത്തരം ശീലങ്ങൾ തങ്ങളുടെ ബന്ധത്തെ കൂടുതൽ സുദൃഢമാക്കുന്നുണ്ടെന്നാണ് അവരുടെ അഭിപ്രായം.

തന്റെ വോക്‌സ്‌വാഗൺ കാറിനെ ഭാര്യയെപ്പോലെ സ്‌നേഹിക്കുന്നയാളുടെ കഥയാണ് മറ്റൊന്ന്. വാനിലയെന്നാണ് കാറിനിയാൾ ഇട്ടിരിക്കുന്ന പേര്. കാറിനോടാണ് ലൈംഗികാഭിനിവേശവും. പരസ്പര സമ്മതത്തോടെ മറ്റു ലൈംഗിക പങ്കാളികളെ തേടിപ്പോകുന്നവർ, പങ്കാളികളെ പരസ്പരം വെച്ചുമാറുന്നവർ, ഒന്നിലേറെ ഭാര്യമാരുമായി ഒരുമിച്ച് ജീവിക്കുന്നവർ, ലൈംഗിക അടിമകൾ തുടങ്ങി വി ടീവിയിൽ വരുന്ന റിയൽറ്റി ഷോയിലെ എട്ട് എപ്പിസോഡുകളും ഒന്നിനൊന്ന് കൗതുകം പകരുന്നതായിരിക്കുമെന്ന് പരിപാടിയുടെ പ്രമോ പുറത്തുവിട്ടുകൊണ്ട് വീ ടിവി പ്രസിഡന്റ് മാർക്ക് ജൂറിസ് പറഞ്ഞു.