- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർഭയാ ഷെൽട്ടർ ഹോമുകളുടെ കഥ കഴിയുന്നു; നിർഭയാ ഷെൽട്ടർ ഹോമിന് പകരം ഇനി ചിൽഡ്രൻസ് ഹോം; പോക്സോ കേസുകളിൽ ഇരകളുടെ മൊഴിമാറ്റത്തിനു അവസരം ഒരുങ്ങുന്നു എന്ന് ആക്ഷേപം; നിർഭയാ എന്ന പേര് അന്തേവാസികൾക്ക് മാനസിക പ്രശ്നം സൃഷ്ടിക്കുന്നു എന്ന് സർക്കാർ; പേരുമാറ്റത്തിന് പിന്നിൽ ഒത്തുകളി
തിരുവനന്തപുരം: കേരളത്തിലെ നിർഭയാ സെന്ററുകളുടെ കഥ കഴിയുന്നു. ലൈംഗിക അതിക്രമങ്ങൾക്കിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് സംരക്ഷണം നൽകി കേരളത്തിൽ വിവിധ ജില്ലകളിലായി നിലനിന്ന 13 നിർഭയാ സെന്ററുകളുടെ കഥയാണ് ഇപ്പോൾ കഴിയുന്നത്. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടാൻ നടന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് ഒടുവിലാണ് നിർഭയ സെന്ററുകളെ പേരുമാറ്റിയത് എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്ക് മൊഴിമാറ്റാനുള്ള അവസരം സർക്കാർ ചെലവിൽ ഒരുങ്ങുകയാണ് എന്നാണ് നിർഭയ സെന്ററുകൾ പേര് മാറ്റുന്നതിനൊപ്പം ഉയരുന്ന ആക്ഷേപം, മൊഴിമാറ്റം അടക്കമുള്ള പ്രശ്നങ്ങൾ നടക്കുന്നതിനാൽ വലിയ സംരക്ഷണം നിർഭയ വഴി ഇവിടുത്തെ പെൺകുട്ടികൾക്ക് ലഭിച്ചിരുന്നു. നിർഭയ സെന്ററുകൾ ഇല്ലാതാക്കാൻ വലിയ ഒത്തുകളികൾ അരങ്ങേറിയിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചനകൾ. അന്തേവാസികൾക്ക് മാനസിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ, നിർഭയ എന്ന് ബ്രാൻഡ് ചെയ്യുന്നതിനാൽ പെരുമാറ്റം നടത്തുന്നു എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. നിർഭയ എന്ന്
തിരുവനന്തപുരം: കേരളത്തിലെ നിർഭയാ സെന്ററുകളുടെ കഥ കഴിയുന്നു. ലൈംഗിക അതിക്രമങ്ങൾക്കിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് സംരക്ഷണം നൽകി കേരളത്തിൽ വിവിധ ജില്ലകളിലായി നിലനിന്ന 13 നിർഭയാ സെന്ററുകളുടെ കഥയാണ് ഇപ്പോൾ കഴിയുന്നത്. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടാൻ നടന്ന ആസൂത്രിതമായ ശ്രമങ്ങൾക്ക് ഒടുവിലാണ് നിർഭയ സെന്ററുകളെ പേരുമാറ്റിയത് എന്നാണ് ഇപ്പോൾ ആക്ഷേപം ഉയരുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്ക് മൊഴിമാറ്റാനുള്ള അവസരം സർക്കാർ ചെലവിൽ ഒരുങ്ങുകയാണ് എന്നാണ് നിർഭയ സെന്ററുകൾ പേര് മാറ്റുന്നതിനൊപ്പം ഉയരുന്ന ആക്ഷേപം, മൊഴിമാറ്റം അടക്കമുള്ള പ്രശ്നങ്ങൾ നടക്കുന്നതിനാൽ വലിയ സംരക്ഷണം നിർഭയ വഴി ഇവിടുത്തെ പെൺകുട്ടികൾക്ക് ലഭിച്ചിരുന്നു.
നിർഭയ സെന്ററുകൾ ഇല്ലാതാക്കാൻ വലിയ ഒത്തുകളികൾ അരങ്ങേറിയിട്ടുണ്ട് എന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചനകൾ. അന്തേവാസികൾക്ക് മാനസിക ബുദ്ധിമുട്ടു നേരിടുന്നതിനാൽ, നിർഭയ എന്ന് ബ്രാൻഡ് ചെയ്യുന്നതിനാൽ പെരുമാറ്റം നടത്തുന്നു എന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. നിർഭയ എന്ന് പറഞ്ഞാൽ ദേശീയ തലത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് എതിരായ മുന്നേറ്റമാണ്. ഈ മുന്നേറ്റത്തിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ എതിര് നിൽക്കുന്നു എന്നാണ് ചോദ്യം ഉയരുന്നത്.
മുറിവേറ്റ ഒരിരയായി ജീവിക്കുന്നതിലും അപ്പുറത്തുള്ള വേദന നിർഭയ എന്ന പേര് വഴി ഈ പെൺകുട്ടികൾക്ക് ഉണ്ടാകുന്നുണ്ടോ എന്നാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകർ ഉയർത്തുന്ന ചോദ്യം. നിർഭയാ സെന്ററുകൾ അടച്ചു പൂട്ടിയതിനു പിന്നിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടലുമുണ്ട്. നിർഭയയ്ക്ക് പകരം ചിൽഡ്രൻസ് ഹോംസ് മതിയെന്നാണ് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധമായി ഒരു റിപ്പോർട്ടും കമ്മീഷൻ സർക്കാരിന് നൽകി എന്നാണ് അറിയാൻ കഴിയുന്നത്. പേരുമാറ്റം നടന്നു എന്നാണ് സർക്കാർ പറയുന്നതെങ്കിലും നിർഭയ സെന്ററുകളുടെ കഥ തന്നെയാണ് ഇപ്പോൾ കഴിയുന്നത്. വെറുമൊരു പെരുമാറ്റം മാത്രമല്ല, രണ്ടു സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഒരു കൈമാറൽ കൂടി ഇതിനൊപ്പം നടന്നിട്ടുണ്ട്. നിർഭയയുടെ തലപ്പത്ത് ഉള്ളവർ വേറെയാണ്. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിനു തലപ്പത്തുള്ളവർ വേറെയാണ്, നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം ഒരുക്കുന്നവരാണ്. വിമൻ ആൻഡ് ചൈൽഡ് ഹോമിൽ എല്ലാവര്ക്കും സംരക്ഷണമുണ്ട്.
നിർഭയാ സെന്ററുകളുടെ പേരുമാറ്റി വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം എന്നാക്കി മാറ്റിയതോടെ കേരളത്തിലെ നിർഭയാ ഷെൽട്ടറുകളുടെ യുഗം അവസാനിക്കുകയാണ്. ജസ്റ്റിസ് ജുവനൈൽ ബോർഡ് നിലനിൽക്കുന്നതിനാൽ നിർഭയ നിലനിൽക്കില്ലെന്നാണ് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കിയത്. ബാലാവകാശ കമ്മീഷന്റെ തീരുമാനത്തിനാണ് ഇപ്പോൾ സർക്കാരും വഴങ്ങിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ നിർഭയ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ആശ്രയ കേന്ദ്രമാണ് നിർഭയ.
ഇവർക്ക് തുടർന്നുള്ള നിയമപോരാട്ടത്തിനുള്ള അവസരം കൂടിയാണ് നിർഭയ വഴി ഒരുങ്ങുന്നത്. നിർഭയയെ പേരുമാറ്റി വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോം എന്നാണ് സർക്കാർ പുനർ നാമകരണം ചെയ്തിരിക്കുന്നത്. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമും നിർഭയയും തമ്മിൽ അജഗജാന്തരമുണ്ട്. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകൾ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഒരുക്കുന്നതാണ്. . പക്ഷെ നിർഭയയോ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ പെൺകുട്ടികളെ സംരക്ഷിക്കുന്ന ഇടമാണ്. വലിയ കള്ളക്കളികൾ നിർഭയാ സെന്ററുകൾ ഇല്ലാതാക്കുന്നതിന് പിന്നിൽ നടന്നിരുന്നു എന്നാണ് സൂചനകൾ. നിർഭയ ഉണ്ടെങ്കിൽ ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികൾ മൊഴിമാറ്റാൻ സാഹചര്യം കുറവ്. നിർഭയ ആളുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കും. ഐപിഎസ് ആയ നിശാന്തിനി തന്നെ നിർഭയ സെന്ററുകൾക്ക് തലപ്പത്തുണ്ട്.
ഇതെല്ലാം നിർഭയ സെന്ററുകളെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഒരു പോരാട്ട കേന്ദ്രമാക്കിമാറ്റിയിരുന്നു. നിർഭയ പെരുമാറ്റിയതോടെ നിർഭയയുടെ ആളുകൾ നിർഭയ സെന്ററുകളിൽ നിന്ന് പടിയിറങ്ങുകയാണ്. ഇനി നിർഭയ കേന്ദ്രങ്ങളിലുള്ളവരെ പരിപാലിക്കുക വിമൻ ആൻഡ് ചിൽഡ്രൻസ് വകുപ്പിൽ ഉള്ളവരാണ്. നിർഭയയും വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമും രണ്ടു വകുപ്പുകൾ ആണ്. ഒരു വകുപ്പിലെ ഒരു പ്രധാന കേന്ദ്രത്തെ ഇല്ലാതാക്കി അത് മറ്റൊരു വകുപ്പിനെ ഏൽപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നിർഭയ പോലുള്ള ഒരു മുന്നേറ്റം തന്നെ നിലവിൽ ഉള്ളപ്പോഴാണ് ഈ പേര് സർക്കാർ തന്നെ തമസ്‌ക്കരിച്ചിരിക്കുന്നത്.