ലണ്ടൻ: അധികാരം കയ്യിലുള്ളവന് എന്തു ഹുങ്കും ആകാവുന്നതാണ് നമ്മുടെ നാട്. അധികാരം കയ്യിലുണ്ടെങ്കിൽ ഓവർ സ്പീഡിൽ വാഹനം ഓടിച്ചാലോ നടു റോഡിൽ വാഹനം നിർത്തിയിട്ടാലോ ഒന്നും നമ്മുടെ നാട്ടിൽ ഒരു വിഷയമേ അല്ല. എന്തും നടത്താമെന്ന് കരുതുന്ന നമ്മുടെ നാട്ടിലെ നേതാക്കന്മാർ കണ്ടു പഠിക്കേണ്ടതാണ് ബ്രിട്ടനിലെ നിയമങ്ങളും, അത് ലംഘിക്കുന്നവൻ അത് ഏത കൊലകൊമ്പനാണെങ്കിലും പണിമേടിക്കുന്നതും എല്ലാം. ഓവർസ്പീഡ് പിഴ ഒഴിവാക്കാൻ കാറോടിച്ചത് സഹോദരൻ ആണെന്ന് കള്ളം പറഞ്ഞ വനിതാ എംപിയാണ് ബ്രിട്ടനിൽ കഴിഞ്ഞ ദിവസം ഇത്തരത്തിൽ പണി മേടിച്ചത്. 

2017 ജൂലൈ 24ന് ബ്രിട്ടനിലെ പീറ്റർബറോ കോൺസ്റ്റിറ്റിയൂവൻസിയിലെ തോർണെയിൽ വച്ച് വേഗതാ പരിധി ലംഘിച്ച് കാറോടിച്ച കുറ്റത്തിന് പിടിക്കപ്പെട്ട മുൻ ലേബർ വിപ്പ് ഫിയോന ഓനസന്യ കുറ്റക്കാരിയാണെന്ന് ഇന്നലെ ഓൾഡ് ബെയ്ലെ കോടതിയിൽ വച്ച് നടന്ന റിട്രയലിൽ തെളിഞ്ഞു. ഓവർ സ്പീഡ് പിഴ ഒഴിവാക്കാൻ കാറോടിച്ചത് തന്റെ സഹോദരൻ ഫെസ്റ്റസാണെന്നായിരുന്നു ഫിയോന കള്ളം പറഞ്ഞിരുന്നത്. കള്ളം പൊളിഞ്ഞപ്പോൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിയുണ്ടായിരിക്കുകയാണ്. പണി തെറിച്ച വനിതാ എംപിക്ക് ഇനി ജയിലിൽ ജീവിക്കാം.

ബ്രിട്ടനിൽ നിസാരകുറ്റം ചെയ്ത് എംപിയാണെങ്കിൽ പോലും ഉചിതമായ ശിക്ഷ ലഭിക്കുന്നത് ഇപ്രകാരമാണ്. പ്രവർത്തകയെ പീഡിപ്പിച്ചാൽ പോലും നേതാക്കൾ നവോത്ഥാന നായകരാകുന്ന നമ്മുടെ നാട്ടിൽ ഇത്തരത്തിൽ നേതാക്കൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നത് ആലോചിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നും ഈ മഹാമാതൃകയെത്തിയിരിക്കുന്നത്.കുറ്റക്കാരിയായതിനെ തുടർന്ന് ഫിയോനയുടെ പൊളിറ്റിക്കർ കരിയർ തകരുകയും ലേബർ പാർട്ടിൽ നിന്ന് വരെ ഇവരെ ഔപചാരികമായി പുറത്താക്കുകയും ചെയ്തിരുന്നു.

നിലവിൽ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചകതോടെ നിലവിൽ എംപിസ്ഥാനവും രാജി വയ്ക്കാൻ ഇവർ നിർബന്ധിതയാവുകയാണ്. മണിക്കൂറിൽ വെറും 30 മൈൽ വേഗതയിൽ മാത്രം വണ്ടിയോടിക്കാൻ അനുവാദമുള്ള സോണിലൂടെ 41 മൈൽ വേഗതയിൽ ഡ്രൈവ് ചെയ്തതിനെ തുടർന്നായിരുന്നു ഫിയോന പിടിക്കപ്പെട്ടത്. തനിക്ക് മേൽ ചുമത്തിയ മൂന്ന് കൗണ്ടുകൾ 34കാരനാ ഫെസ്റ്റസ് കഴിഞ്ഞ മാസം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സമയത്തും ഫിയോന കുറ്റം നിഷേധിക്കുകയായിരുന്നു ചെയ്തിരുന്നത്. 2017 ജൂൺ എട്ടിനായിരുന്നു ഫിയോന പീറ്റർബറോ കോൺസ്റ്റിറ്റിയൂവൻസിയിലെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

കഴിഞ്ഞ മാസം വരെ ലേബർ വിപ്പായി അവർ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കുറ്റം തെളിഞ്ഞതിനെ തുടർന്ന് സഹോദരനൊപ്പം ജയിൽ ശിക്ഷ അനുഭവിക്കാൻ ഇവർ ഒരുങ്ങുകയാണ്. ശിക്ഷ തുടങ്ങുന്ന തിയതി പ ിന്നീട് പ്രഖ്യാപിക്കുന്നതാണ്. നിസാൻ മിക്ര ഓടിക്കുന്നതിനിടയിലായിരുന്നു ഇവർ വേഗതാ പരിധി ലംഘിച്ചിരുന്നത്. സ്പീഡിങ് ടിക്കറ്റ് ഇഷ്യൂ ചെയ്യുമ്പോൾ താൻ ലണ്ടനിലായിരുന്നുവെന്നും ഫിയോന അവകാശപ്പെട്ടിരുന്നു. എന്നാൽ അവർ എവിടെയായിരുന്നുവെന്ന് അവരുടെ മൊബൈൽ രേഖകളിൽ നിന്നും വെളിപ്പെട്ടതിനെ തുടർന്നാണ് ഫിയോന കള്ളം പറഞ്ഞതാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.