ഷാർജ: അന്താരാഷ്ട്ര സമാധാനത്തിനും സാമുദായിക സൗഹാർദ്ധത്തിനും തന്റെ സൂഫീ ജീവിതത്തിലൂടെ നൽകിയ ബൃഹത്തായ സംഭാവനകളെ മുൻനിർത്തി അമേരിക്കയിലെ കിംങ്‌സ് സർവ്വകലാശാല ഡി.ലിറ്റ് നൽകി ആദരിച്ച ഡോ. ഖുത്ബുസമാൻ ഷൈഖ് യൂസുഫ് സുൽത്താൻ അവർകളെ ഷാർജ അറബ് കൾച്ചറൽ ഡിപ്പാർട്‌മെന്റ് ആദരിച്ചു.

റിസെർച്ചേഴ്‌സ് ആൻഡ് സ്റ്റഡീസ് സെക്ഷൻ ഡയക്ടറും അറബ് കൾച്ചറൾ ക്ലബ് തലവനും അർറാഫിദ് മാഗസിന് ചീഫ് എഡിറ്ററുമായ ഡോ. ഒമർ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ, കൾച്ചറൾ & മീഡിയ തലവൻ ഒസാമ താലിബ് മുർറ, കൾച്ചറൾ ആക്ടിവിറ്റീസ് ചെയർമാൻ മുഹമ്മദ് ജുമാ ഇദ്രീസ് തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാർജ അറബ് കൾച്ചറൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൂടിക്കാഴ്ചയും ആദരിക്കലും നടന്നത്.