- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊലി, കണ്ണുകൾ, ചെവി എന്നിവിടങ്ങളിൽ സിറിഞ്ച് വഴി മൂത്രം കയറ്റും; ദിവസവും കുടിക്കുന്നത് ഏഴ് പൈന്റ് മൂത്രം; ജർമൻ സ്വദേശിയായ ജാൻ ഷൂണിമൻ എന്ന 26 കാരൻ ഏവരെയും അമ്പരിപ്പിക്കുന്നു; ഒരിക്കൽ വിഷാദം ബാധിച്ചിരിക്കേ ആണ് ഇന്ത്യയിലെ 'ശിവാംബു കൽപ്പയെക്കുറിച്ച്' അറിഞ്ഞതെന്നും മൊറാർജിയുടെ ജർമ്മൻ പിൻഗാമി
ന്യൂയോർക്ക്: മൂത്രം കുടിച്ച് ആരോഗ്യം നിലനിർത്താമെന്നതിന് ശാസ്ത്രീയമായ തെൽവുകൾ ഒന്നും തന്നെയില്ലെങ്കിലും ലോകത്തിലെ ഒരു ചെറിയ വിഭാഗം ആളുകൾ ഇന്നും ഫോളോ ചെയ്യുന്ന രീതിയാണ് യൂറിൻ തെറാപ്പി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായി ആയിരുന്നു ഇതിന്റെ വേൾഡ് അംബാസഡർ. എന്നാൽ ഇപ്പോൾ ജർമ്മനിയിൽനിന്ന് മൊറാർജിക്ക് ഒരു പിൻഗാമി ഉണ്ടായിരിക്കാണ്. ജാൻ ഷൂണിമൻ എന്ന 26 കാരനാണത്. ഒന്നും രണ്ടുമല്ല ദിവസവും ഏഴ് പൈന്റ് മൂത്രമാണ് കുടിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇയാൾ നിർദ്ദേശങ്ങൾ പങ്കിടുന്നത്. ഇന്ത്യയിൽ നിന്നുമാണ് തനിക്ക് ഈ വിദ്യ ലഭിച്ചതെന്ന് ഷൂണിമൻ പറയുന്നു. എന്നാൽ വെറുതെയങ്ങു മൂത്രം കുടിക്കുകയാണ് ഇയാൾ ചെയ്യുന്നത്.. അതിനൊരു പ്രത്യേക രീതിയുണ്ട്.തൊലി, കണ്ണുകൾ, ചെവി എന്നിവിടങ്ങളിൽ സിറിഞ്ച് വഴി മൂത്രം കയറ്റുന്ന പ്രകൃതക്കാരനാണ് ഇയാൾ. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ആരോഗ്യം നിലനിർത്താൻ വേണ്ടി തനിക്ക് ഒരു ദിവസം നാല് മുതൽ ഏഴ് മണിക്കൂർ വരെയേ ഉറക്കം ആവശ്യമുള്ളൂ. ശരീരം ആവശ്യപ്പെടുന്നതെല്ലാം നൽകാൻ മൂത്രത്തിന് കഴിയുമത്രേ. യൂറോ തെറാപ്പി എന്നാണ് ഈ രീതിക്കു പറയുന്നത്.
സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് ഇയാൾ വാദിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി പ്രവർത്തിക്കുന്ന ഇയാൾ സ്പോർട്സ് കോച്ചും വിദ്യാർത്ഥിയും ആണ് സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് ഇയാൾ വാദിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി പ്രവർത്തിക്കുന്ന ഇയാൾ സ്പോർട്സ് കോച്ചും വിദ്യാർത്ഥിയും ആണ്.
വിഷാദം ബാധിച്ചിരിക്കവേ ഇന്ത്യയിൽ നിന്നാണ് 'ശിവാംബു കൽപ്പ' എന്ന ഈ രീതിയെക്കുറിച്ച് ഇയാൾ ഇന്റർനെറ്റ് വഴി അറിയാൻ സാധിച്ചത്. ഒരിക്കൽ ഇത് പിന്തുടർന്ന ശേഷം തുടർച്ചയായി ചെയ്യുന്നതുമൂലം ആരോഗ്യത്തിന് വളരെയധികം മാറ്റം സംഭവിച്ചു എന്നും ഇയാൾ പറയുന്നു. എപ്പോൾ വേണമെങ്കിലും ലഭിക്കാം എന്നതുകൊണ്ട് ഇതിന് പ്രത്യേകം പണച്ചെലവും ഇല്ല. ഇതുവരെയും ഇദ്ദേഹത്തിന്റെ കാമുകി ഈ സ്വഭാവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ മുന്നോട്ടു വന്നിട്ടില്ല.മറ്റുള്ളവർ എന്ത് പറയുന്നു, ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ഓർത്ത് വേവലാതിപ്പെടുകയും അല്ല, സ്വന്തം അനുഭവം എന്താണോ അതിന് പ്രാമുഖ്യം കൊടുക്കുക എന്നതിനാണ് പ്രാധാന്യം എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
രോഗങ്ങൾ മാറാൻ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞ് ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. സ്വന്തം മൂത്രത്തിൽ പാദങ്ങൾ നനയ്ക്കുക എന്നതാണ് ഇവരുടെ രീതി. മൂത്രത്തിന് കരിക്കു വെള്ളത്തിന്റെ രുചി ആണെന്ന് വാദിച്ച് ഒരാൾ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം തീർത്തും അശാസ്ത്രീയമാണെന്നാണ് ആധുനിക ശാസ്ത്രം വിലയിരുത്തുന്നത്. ശരീരം ആവശ്യമായ പോഷകഘടകങ്ങൾ ആഗിരണം ചെയ്തതിനുശേഷം തള്ളുന്ന വേസ്റ്റാണ് മൂത്രമെന്നും ഇത് കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നുമാണ് ആധുനിക ശാസ്ത്രം പറയുന്നത്.
മറുനാടന് ഡെസ്ക്