- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ ചൈനീസ് വാക്സിനും പുർണ്ണമായി സുരക്ഷിതമെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല; പരീക്ഷണം പൂർത്തിയാക്കാത്ത കോവിഡ് വാക്സിനുകൾ എടുക്കുന്നത് ആയിരങ്ങൾ; പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താതെ ജനങ്ങളിൽ വിതരണം ചെയ്യുന്നത് ആശങ്കാജനകമെന്ന് ആരോഗ്യവിദഗ്ദ്ധർ; ചൈനയുടെ കോവിഡ് വാക്സിനുകളും ഡ്യൂപ്ലിക്കേറ്റോ?
ബെയ്ജിങ്: ഡ്യൂപ്ലിക്കേറ്റുകൾക്കും ഗുണനിലവാരമില്ലാത്ത സാധനങ്ങൾക്കുമായി ഏറെ പഴി കേട്ട രാജ്യമാണ് ചൈന. ഇപ്പോൾ ഇതാ കോവിഡ് വാക്സിൻ എന്ന പേരിൽ സ്വന്തം ജനത വ്യാപകമായി ഉപയോഗിക്കുന്നതും ഇനിയും ഫലസിദ്ധി തെളിയിക്കപ്പെട്ടിട്ടില്ലാത്ത, പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തതിയിട്ടില്ലാത്ത വാക്സിനുകൾ ആണെന്ന് റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ എടുക്കാം എന്ന നയം ദുരുപയോഗപ്പെടുത്തിയാണ് ആയിരക്കണക്കിനുപേർ സാഹസത്തിന് മുതിരുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു. ലോകത്തിന്റെ മുന്നിൽ ആദ്യം വാക്സിൻ ഉപയോഗിച്ച രാജ്യമെന്ന കീർത്തി ലഭിക്കാൻ ചൈന ഡ്യൂപ്ലിക്കേറ്റ് വാക്സിനാണ് ഉപയോഗിക്കുന്നതെന്ന് വ്യാപക വിമർശനമുണ്ട്.
ചൈന വികസിപ്പിക്കുന്ന വാക്സിനുകളൊന്നും പരീക്ഷണത്തിലൂടെ ഇതുവരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങൾ വ്യാപകമായി വാക്സിൻ എടുക്കുന്നത് ആരോഗ്യ വിദഗ്ധരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകൾ ചൈനയിൽ വ്യാപകമായി ലഭ്യമാണെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ ഉന്നതരും തങ്ങൾക്ക് വാക്സിൻ ലഭിച്ചുവെന്ന് അഭിമാനത്തോടെയാണ് പറയുന്നത്. യിവു നഗരത്തിൽ ഒരു മണിക്കൂറിനിടെ 500 ഡോസുകളാണ് വിറ്റഴിക്കപ്പെട്ടത്. പല നഗരങ്ങളിലും എന്ത് അടിയന്തര സാഹചര്യത്തിലാണ് വാക്സിൻ എടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന രേഖകൾ വാക്സിൻ എടുക്കാൻ എത്തുന്നവരോട് ചോദിക്കുന്നുണ്ട്. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്സിനുകൾ എടുക്കുന്നവർക്ക് ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. സുരക്ഷിതമായ കോവിഡ് വാക്സിൻ വിപണിയിൽ എത്തിയാലും മുമ്പ് ഒരുതവണ വാക്സിൻ എടുത്തവർക്ക് അത് നൽകില്ല. ചൈനയിലെ എത്രപേർ ഇതിനകം വാക്സിൻ എടുത്തു കഴിഞ്ഞുവെന്ന് വ്യക്തമല്ല.
ചൈനയിലെ മൂന്നോ നാലോ വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് അവ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. വാക്സിൻ കൂടുതൽ പേർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നാണ് ചൈനയിലെ പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നത്. പരീക്ഷണ ഘട്ടത്തിലുള്ള വാക്സിൻ എടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ അതുസംബന്ധിച്ച ഒരു വിവരവും അവർ പുറത്തുവിട്ടിട്ടില്ല.
ലോകത്ത് കോവിഡ് വാക്സിൻ എടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ഏറ്റവുംകൂടുതൽ ജനങ്ങളുള്ളത് ചൈനയിലാണ്. ചൈനീസ് കമ്പനിയായ സിനോഫാം നിർമ്മിച്ച കോവിഡ് വാക്സിൻ ഒരുലക്ഷം പേർക്ക് നൽകിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവരിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കമ്പനി പറയുന്നു. 56,000 പേർ വാക്സിൻ എടുത്തശേഷം വിദേശത്തേക്ക് പോയെന്നും അവർക്കൊന്നും കോവിഡ് ബാധിച്ചില്ലെന്നും കമ്പനി പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാമിന്റെ ആസ്ഥാനത്തിനു മുന്നിൽ ജനങ്ങൾ ക്യൂനിന്ന് കോവിഡ് വാക്സിൻ എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളാണ് എല്ലാവരും എടുക്കുന്നതെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് ഡെസ്ക്