ചെന്നൈ: നടൻ രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ ജന്മദിനമായ ജനുവരി 17നെന്ന് സൂചന. അധികാരത്തിലേറിയാൽ എംജിആറിന്റെ സദ്ഭരണം നൽകുമെന്നു രജനി നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. ഇതേ അവകാശവാദമാണു മക്കൾ നീതി മയ്യം നേതാവ് നടൻ കമൽഹാസനും മുന്നോട്ടുവയ്ക്കുന്നത്.

എംജിആറിന്റെ ഭരണമാണു മോദി നൽകുന്നതെന്നു ബിജെപിയും പറഞ്ഞതോടെ, പാർട്ടി സ്ഥാപകനെ മറ്റുള്ളവർ റാഞ്ചുന്നത് ഒഴിവാക്കാൻ അണ്ണാഡിഎംകെ പരിപാടികളിൽ എംജിആർ ചിത്രത്തിനു കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങുകയും ചെയ്തു.