- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരുടെ പ്രാർത്ഥനകൾക്ക് നടുവിൽ സ്വാമി വിശുദ്ധാനന്ദ ധർമപതാക ഉയർത്തി; 88-ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി
ശിവഗിരി: 88-ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. സന്യാസിശ്രേഷ്ഠരുടെയും ഭക്തരുടെയും സാന്നിധ്യത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമപതാക ഉയർത്തി. സ്വാമിമാരായ സാന്ദ്രാനന്ദ, വിശാലാനന്ദ, അവ്യയാനന്ദ, ബ്രഹ്മസ്വരൂപാനന്ദ തുടങ്ങിയവരും ബ്രഹ്മചാരികളും സംബന്ധിച്ചു. വി. ജോയി എംഎൽഎ., വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി തുടങ്ങിയവരും നിരവധി ഭക്തരുമെത്തി.
ഇന്ന് എട്ടിന് മഹാസമാധിക്കുമുന്നിൽ ലോകമംഗളത്തിനായി പ്രാർത്ഥനനടത്തും. റിക്ഷാഘോഷയാത്ര ഇത്തവണ ഇല്ലാത്ത സാഹചര്യത്തിലാണ് ലോകമംഗള പ്രാർത്ഥന നടത്തുന്നത്. രാവിലെ ഓൺലൈനായിനടന്ന വ്യവസായ സമ്മേളനത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറഞ്ഞു. ഡോ. സരുൺ സുരേന്ദ്രൻ, ബിയാൻലി, മുരളിയ മാനേജിങ് ഡയറക്ടർ കെ. മുരളീധരൻ, കെ.സി.സി. നായർ, ഡോ. പി. നടനഗുരുനാഥൻ, കെ.ജി. ബാബുരാജ്, എ.വി. അനൂപ്
, ചന്ദ്ര വന്ദന, മഹേഷ്, പ്രൊഫ. കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ സമ്മേളനത്തിൽ സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതം പറഞ്ഞു. രാഹുൽ, ആദിദേവ്, നയന, കാർത്തിക, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.
ഒമ്പതിന് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരള സർവകലാശാല കാര്യവട്ടം ബയോ ഇൻഫർമാറ്റിക്സ് ഡയറക്ടർ ഡോ. അച്യുത് ശങ്കർ, കേരള സാങ്കേതിക സർവകലാശാലെൈ വസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, ഡോ. എം.എ. യൂസഫലി, കൊല്ലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 2.30-ന് മാധ്യമസമ്മേളനത്തിൽ എം.ജി. രാധാകൃഷ്ണൻ, ശ്രീജ, ജോൺ ബ്രിട്ടാസ്, ജോണി ലൂക്കോസ്, സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.