- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ശൈത്യക്കാറ്റ് ആഞ്ഞടിക്കുന്ന ന്യുയോർക്കിൽ താപനില മൈനസ് 2 ഡിഗ്രി വരെയായി; കൊടുംതണുപ്പിൽ വിറങ്ങലിച്ച് നയാഗ്രാ വെള്ളച്ചാട്ടവും; കുത്തിവീഴുന്ന വെള്ളച്ചാട്ടം ഭാഗികമായി തണുത്തുറഞ്ഞപ്പോൾ അത് പ്രകൃതിയിലെ ഏറ്റവും മനോഹര കാഴ്ച്ചകളിൽ ഒന്നായി മാറി; തണുത്തുറഞ്ഞ നയാഗ്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുമ്പോൾ
നയാഗ്ര: അതിക്രൂരമായ ഒരു ശൈത്യകാലത്തെ മനോഹര ഭൂമികയായി മാറിയിരിക്കുകയാണ് വിശ്വപ്രസിദ്ധമായ നയാഗ്രാ വെള്ളച്ചാട്ടം. ന്യുയോർക്ക് സംസ്ഥാനത്തെ നയാഗ്രയിൽ അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രിവരെയായി താഴ്ന്നപ്പോൾ വെള്ളച്ചാട്ടത്തിനു മുകളിൽ സ്ഥാനം പിടിച്ച വെളുത്ത മഞ്ഞുകട്ടകൾ തീർത്തത് അതിമനോഹരമായ ചിത്രങ്ങളായിരുന്നു. കുതിച്ചിറങ്ങുന്ന വെള്ളത്തിനിടയിലൂടെ ഒലിച്ചിറങ്ങുന്ന മഞ്ഞുകട്ടകളും, അവിടെ രൂപപ്പെടുന്ന ഇളം മഞ്ഞിൽ വിരിയുന്ന മഴവില്ലുകളും ദൃശ്യത്തെ കൂടുതൽ മനോഹരമാക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ ഇരുകരകളിലും അടിഞ്ഞുകൂടിയ മഞ്ഞ് വെള്ളച്ചാട്ടത്തെയും നദിയേയും കൂടുതൽ മനോഹരമാക്കുന്നു. വെള്ളത്തിന്റെ താപനില മഞ്ഞിന്റേതിനേക്കാൾ ഉയർന്നതായതിനാൽ പിന്നെ ചെറിയ അരുവികൾ അവിടെ രൂപപ്പെടുന്നതും കാണാം. മഞ്ഞുകട്ടകൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിലും വെള്ളമൊഴുക്ക് തടസ്സപ്പെടുന്നില്ല എന്നതും ഒരു അദ്ഭുതം തന്നെ. സാധാരണയായി നദിയുടെ ഇരുകരകളിലും എല്ലാവർഷവും ശൈത്യകാലത്ത് മഞ്ഞുകട്ടകൾ രൂപം കൊള്ളാറുണ്ട്. എന്നാൽ, വെള്ളച്ചാട്ടം വരെ ഘനീഭവിക്കുന്ന സംഭവങ്ങൾ വിരളമാണ്.
കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി കടുത്ത ശൈത്യമാണ് അമേരിക്കയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച അന്തരീക്ഷ താപനില മൈനസ് 2 ആയി താഴ്ന്നതോടെയാണ് വെള്ളച്ചാട്ടത്തിൽ മഞ്ഞുകട്ടകൾ രൂപപ്പെടാൻ തുടങ്ങിയത്. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്ത് വെള്ളത്തിൽ ഒഴുകിനടക്കുന്ന ഐസുകട്ടകൾ ദൃശ്യമാണ്. ചുറ്റുമുള്ള വൃക്ഷലതാദികളെല്ലാം മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്നു.
തൊട്ടടുത്തുള്ള റോക്കെസ്റ്ററിൽ ഇന്നലെ 18 ഇഞ്ച് കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടായി. ഇതിനു മുൻപ് 2017 ലാണ് ഇത്രയധികം മഞ്ഞുവീഴ്‌ച്ച ഇവിടെയുണ്ടായിട്ടുള്ളത്. നയാഗ്രാ വെള്ളച്ചട്ടത്തെപ്പോലെ അടുത്തുള്ള എറീ തടാകവും ഒന്റേറിയോ തടാകവും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. ഇന്ന് ആറിഞ്ചു കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ചയുണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഓസ്വേഗോ, ജെഫേഴ്സൺ, ലൂയിസ് എന്നിവിടങ്ങളീൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അമേരിക്കയുടെ വടക്കു കിഴക്കൻ മേഖലയിലെ കനത്ത മഞ്ഞുവീഴ്‌ച്ച കഴിഞ്ഞ വാരാന്ത്യത്തിൽ ന്യുയോർക്കിൽ ഗതാഗത തടസം ഉണ്ടാക്കിയിരുന്നു. ന്യുയോർക്ക് സംസ്ഥാന ത്രൂവേയും നിരവധി യു എസ് ഹൈവേകളും മഞ്ഞിൽ മുങ്ങിയതോടെ ഇവിടങ്ങളിലെല്ലാം ഗതാഗത തടസ്സവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്‌ച്ച അമേരിക്കയിൽ ആഞ്ഞടിച്ച, രണ്ടാമത്തെ കൊടുങ്കാറ്റാണ് ശൈത്യം വർദ്ധിപ്പിച്ചത്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളേയും മഞ്ഞിൽ മുക്കി ശൈത്യകാല കാറ്റായ ഉറി കഴിഞ്ഞ ചൊവ്വാഴ്‌ച്ച തന്നെ അമേരിക്ക വിട്ടുപോയിരുന്നു. ഏകദേശം 75 ശതമാനം ഭാഗങ്ങളും 6 ഇഞ്ച് വരെ കനത്തിൽ മഞ്ഞിൽ മുങ്ങിയിരുന്നു. ഇതുവരെ ഏകദേശം 23 പേർക്ക് ഈ ശൈത്യകാല ക്രൂരതയിൽ ജീവൻ നഷ്ടമായതായാണ് കണക്കുകൾ പറയുന്നത്. കാറപകടങ്ങൾ, അഗ്‌നിബാധകൾ, കാർബൺ മോണോക്സൈഡ് വിഷബാധ തുടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല ഭാഗങ്ങളീലും വൈദ്യൂത വിതരണവും തടസ്സപ്പെട്ടു.
രാജ്യത്തെ ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ടെക്സ്സാസ്സിൽ ഒരു ഇലക്ട്രിസിറ്റി ഗ്രിഡ് പ്രവർത്തന രഹിതമായതോടെ ലക്ഷക്കണക്കിന് ആളുകളണ് ഇരുട്ടിൽ തണുത്തുവിറച്ചു കഴിയാൻ വിധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് 10 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് ഡെസ്ക്