നീതി ലഭിക്കാൻ വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് പറയാറുണ്ട്. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുമുണ്ട്.ൽ നിയമത്തിന്റെ നൂലാമാലകളിലൂടെ വലിച്ചിഴച്ച്, വർഷങ്ങളോളം നീണ്ടുപോകുന്ന നിരവധി കേസുകൾ നമുക്കറിയാം. അതിൽ നിന്നെല്ലാം വ്യത്യസ്തമായി, കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപേ കുറ്റക്കാരനെ വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് നീതി നടപ്പിലാക്കിയിരിക്കുന്നു അമേരിക്കൻ നീതി ന്യയ വ്യവസ്ഥ.

ലോക ഏറ്റെടുത്ത''എനിക്ക് ശ്വാസം മുട്ടുന്നു'' എന്ന നിസ്സഹായതയ്യാർന്ന നിലവിളി ഉയർത്തിയ ആത്മാവിന് ഇനി ശാന്തമായി ഉറങ്ങാം. തന്നെ കൊന്നുതള്ളിയവന് ശിക്ഷ ലഭിച്ചിരിക്കുന്നു. രണ്ടാം ഡിഗ്രി മനഃപൂർവ്വമല്ലാത്ത നരഹത്യ, മൂന്നാം ഡിഗ്രി കൊലപാതകം, രണ്ടാം ഡിഗ്രി മനുഷ്യഹത്യ എന്നീ മൂന്ന് കൗണ്ടുകളിലും ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറെക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇന്നലെ ഉച്ചക്കാണ് എല്ലാവരും കാത്തിരുന്ന ഈ വിധി ഉണ്ടായത്.

ഷോവിന്റെ കാൽമുട്ടുകൾക്കിടയിൽ ഞെരുങ്ങി മരണമടഞ്ഞ ഫ്ളോയിഡിന്റെഅവസാന നിമിഷങ്ങൾ ഉൾപ്പടെ മറ്റ് പല കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ഇടയായ കേസിനെ വിചാരണ ഹെന്നെപിൻ കൗണ്ടി കോടതിയിൽ കഴിഞ്ഞ മൂന്നാഴ്‌ച്ചയായി നടക്കുകയായിരുന്നു. 2020 മെയ്‌ 25 നായിരുന്നു സംഭവം നടന്നത്. കോടതി ഉത്തരവിനെ തുടർന്ന് ജാമ്യത്തിലായിരുന്ന ഷോവിനെ, കോടതിമുറിയിൽ വച്ചുതന്നെ അറസ്റ്റ് ചെയ്ത് കൈയാമം വച്ച് ജയിലിലേക്ക് കൊണ്ടുപോയി.

ഷോവിന്റെ പേരിൽ ആരോപിക്കപ്പെട്ട്, ഇപ്പോൾ തെളിഞ്ഞിരിക്കുന്ന ഓരോ കുറ്റത്തിനും 12.5 വർഷം മുതൽ 40 വർഷം വരെ തടവ് ലഭിക്കാം. അതയത്, ശിക്ഷയെല്ലാം തുടർച്ചയായി അനുഭവിക്കുകയാണെങ്കിൽ 29 മുതൽ 75 വർഷം വരെ അയാൾ ജയിലിൽ കഴിയേണ്ടതായി വരും. കോടതിക്ക് പുറത്ത് കാത്തുനിന്ന ജനാരവം ആർപ്പുവിളികളോടെയാണ് ഈ വിധിയെ സ്വീകരിച്ചത്. അവരുടെ ആഹ്ലാദാരവങ്ങൾ ഒഴുകി ഇപ്പോൾ ഫ്ളോയ്ഡ് ചത്വരം എന്നറിയപ്പെടുന്ന, സംഭവസ്ഥലം വരെയെത്തി. വിചാരണ തുടങ്ങുന്ന ദിവസമ്മ് കോടതിയിലേക്കുള്ള കൽപ്പടവിൽ മുട്ടുകുത്തി പ്രാർത്ഥിച്ച് അകത്തുകടന്ന ഫ്ളോയിഡിന്റെ സഹോദർൻ ഫിലോനോയിസും വിധി പ്രസ്താവം കേൾക്കാൻ കോടതിക്ക് അകത്തുണ്ടായിരുന്നു.

വിധി പ്രസ്താവത്തിനുശേഷം കൈയാമം വെച്ച് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ ഷോവിൻ തീർത്തും നിർവികാരനായിരുന്നു. വിധിക്കെതിരെ അപ്പീൽ പോകാൻ പ്രതിക്ക് 60 ദിവസത്തെ സാവകാശമുണ്ട്. വിധിയുടെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും ഷോവിന്റെ അഭിഭാഷകർ അപ്പീലിനു പോകുന്ന കാര്യം പരിഗണിക്കുക. സംഭവം നടന്ന സ്ഥലത്തു നിന്നും ഏറെ ദൂരയല്ലായിരുന്നു വിചാരണ കോടതി. ഇത് കോടതിയിൽ സമ്മർദ്ദം ശക്തമാക്കി. ഇക്കാരണത്തിനു പുറമെ, മാധ്യമ വിചാരണയും അപ്പീലിൽ, കോടതിവിധിയെ സ്വാധീനിക്കാൻ ഇടയാക്കിയ കാരണങ്ങളായി ചൂണ്ടിക്കാണിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മാത്രമല്ല, ഫ്ളോയ്ഡിന്റെ കുടുംബത്തിന് 27 മില്ല്യൺ പൗണ്ടിന്റെ സഹായം സർക്കാർ പ്രഖ്യാപിച്ചത്, കോടതിക്ക് ഈ കേസിൽ ഒരു മുൻവിധി ഉണ്ടാകാനിടയാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അപ്പീൽ കോടതിയിൽ വാദിച്ചേക്കും.