ന്നെ വിവാഹം ചെയ്തതിന്റെ മൂന്നാം നാൾ മുതൽ ആദിത്യൻ തന്നെയും കുടുബത്തേയും പറ്റിക്കുകയായിരുന്നു എന്ന് അമ്പിളി ദേവി. ഭർത്താവ് ആദിത്യൻ ജയൻ തന്നെക്കുറിച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് അമ്പിളി ദേവിയുടെ മറുപടി. നടി അനു ജോസഫിന്റെ വിഡിയോയിലൂടെയാണ് അമ്പിളി തനിക്ക് പറയാനുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ മോനോട് വലിയ ഇഷ്ടമാണെന്ന് പറഞ്ഞാണ് ആദിത്യൻ വീട്ടുകാരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.കുഞ്ഞിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ് എന്നെ വിവാഹം ചെയ്യാൻ കാരണം എന്നാണു ജയൻ ചേട്ടൻ പറഞ്ഞിട്ടുള്ളത്. മോനെ നന്നായി നോക്കുന്ന ഒരാളാണല്ലോ എന്ന് കരുതിയാണ് വിവാഹത്തിന് സമ്മതിച്ചത് എന്നും അമ്പിളി പറയുന്നു. എന്നാൽ ഇങ്ങനെ സ്‌നേഹപ്രകടനം നടത്തിയ ഒരാൾ കാര്യങ്ങളെ വളച്ചൊടിച്ച്, പച്ചക്കള്ളങ്ങൾ പറഞ്ഞ്, മറ്റു പല ഫോട്ടോകളും എന്റേതാണെന്നു കാണിക്കാൻ ഉണ്ടാക്കിയെടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല.

സ്വന്തം ഭാര്യയെ എങ്ങനെയാണ് ഒരു മനുഷ്യന് ഇത്രയധികം ആക്ഷേപിക്കാൻ കഴിയുക. ഞാൻ നാറിയാലും വേണ്ടില്ല നിന്നെ നാറ്റിക്കും, സമൂഹത്തിൽ നീ നേരേ നടക്കില്ല, എനിക്ക് ജയിക്കാൻ വേണ്ടി ഞാൻ എന്ത് കളിയും കളിക്കും എന്നൊക്കെ പറഞ്ഞപ്പോഴും ഇത്രയും പച്ചക്കള്ളങ്ങൾ പറഞ്ഞ് സ്വന്തം ഭാര്യയെ അധിക്ഷേപിക്കുമെന്നു കരുതിയില്ലെന്നും അമ്പിളി പറയുന്നു. വിവാഹത്തിന് മുൻപ് എന്റെ അച്ഛനും പിന്നീട് എന്റെ ഭർത്താവുമാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്റെ ഫേസ്‌ബുക്ക്, വാട്‌സാപ്പ് എല്ലാം ഭർത്താവാണ് ഉപയോഗിച്ചിരുന്നത്. എന്നിട്ടാണ് ഈ പച്ച കള്ളങ്ങൾ ഒക്കെ പറയുന്നത്.

അദ്ദേഹത്തിന് ഇൻഡസ്ട്രിയിൽ ഇഷ്ടമല്ലാത്ത ഒരുപാട് പേരുണ്ട്, ഈ വ്യക്തികളൊക്കെ എന്നോട് മാന്യമായാണ് പെരുമാറിയിട്ടുള്ളത്. പക്ഷെ അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരല്ലേ എന്ന് കരുതി പലരോടും ഞാൻ സംസാരിക്കാറില്ല. ഗർഭിണി ആയതിനു ശേഷം ഞാൻ ഫോൺ തീരെ ഉപയോഗിക്കാതെ ആയി. ജയൻ ചേട്ടന്റെ ഫോൺ മാത്രമേ എടുക്കുമായിരുന്നുള്ളൂ. വിവാഹത്തിന് ശേഷം എന്നെ പറ്റിക്കരുത് എന്ന് ഞാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുൻകാലത്തെ കാര്യങ്ങളൊന്നും ഞാൻ ചികഞ്ഞു നോക്കിയിട്ടില്ല. പക്ഷെ ഈ വിഷയം വന്നപ്പോൾ ഞാൻ ചോദിച്ചു. ചോദിക്കുമ്പോൾ പല കാര്യങ്ങളിലും ഉരുണ്ടു കളിക്കുകയാണ്. അങ്ങനെ പലകാര്യങ്ങളും മറച്ചു വച്ച് തുടങ്ങിയപ്പോൾ ഞാൻ അതിനെപ്പറ്റി അന്വേഷിച്ചു. ഞാൻ വിളിക്കുമ്പോഴെല്ലാം തിരക്കാണ്, കുഞ്ഞിന് വാക്സിനേഷൻ എടുക്കാൻ പോലും വരാൻ കഴിയാത്ത തിരക്ക്.

എന്റെ വാഹനം പുള്ളിയുടെ കയ്യിലും പുള്ളിയുടെ വാഹനം എന്റെ വീട്ടിലുമാണ് കിടന്നിരുന്നത്. പുള്ളിയുടെ വാഹനത്തിനു ഇൻഷുറൻസ് ഇല്ല, അതുമായി പോകുമ്പോൾ പേടിച്ചാണ് പോകുന്നത് അതുകൊണ്ടാണ് വിളിക്കുന്നത്. അപ്പോൾ വരാൻ സമയമില്ല എന്നാൽ മറ്റൊരു സ്ത്രീക്കുവേണ്ടി സമയം മാറ്റി വയ്ക്കുന്നു. ഇതൊക്കെ കാണുമപോൾ ആരാണ് ചോദിച്ചു പോകാത്തത്. ഈ പെൺകുട്ടിയോടും അമ്മയോടും ഞാൻ സംസാരിച്ചു, അവർ തന്നെയാണ് എന്നോട് പറഞ്ഞത് ഒന്നേകാൽ വർഷമായി ഇവർ ഒരു ബന്ധത്തിലാണ് എന്ന്. അദ്ദേഹവും എന്നോട് പറഞ്ഞു എന്റെ കുഞ്ഞിനെ വയറ്റിലിട്ട സ്ത്രീയാണ് എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല എന്ന്. ആ കുഞ്ഞിന്റെ സ്‌കാനിങ് റിപ്പോർട്ട് ആണ് അദ്ദേഹം പ്രൊഫൈൽ പിക്ചർ ആയി ഇട്ടത്. ഇദ്ദേഹം വിളിക്കുന്ന തെറികൾ കേൾക്കുമ്പോൾ ആണ് ഇത്രയധികം തെറികൾ ലോകത്തുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത് അത്രമാത്രം തെറി വിളിക്കുന്ന ആളാണ്.

തൃശൂരിൽ അദ്ദേഹത്തിന്റെ വീട്ടിൽ കല്യാണത്തിന് മുൻപ് ഞങ്ങൾ താമസിച്ചു എന്ന് പറഞ്ഞു, അത് ശരിയാണ്, പുള്ളിയുടെ വീടാണ് എന്ന് പറയാതെ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു. എന്തിനാ വെറുതെ റൂം എടുത്തു കാശ് കളയുന്നത് എന്ന് ചോദിച്ചു. എന്നിട്ടു ബെഡ്റൂമിൽ കിടന്നു എന്ന് പറയുമ്പോൾ ആരുടെ കൂടെ കിടന്നു എന്നുകൂടി പറയണം. ഞാനും എന്റെ മാതാപിതാക്കളും ബെഡ്‌റൂമിലും ജയൻ ചേട്ടൻ ഹാളിലും ആണ് കിടന്നത്. ഈ സ്ത്രീയോട് ജയൻ ചേട്ടൻ പറഞ്ഞത് ഞാൻ കൊള്ളരുതാത്തവൾ ആണ് അദ്ദേഹത്തെ നോക്കാറില്ല എന്നൊക്കെ ആണ്. അങ്ങനെ സിമ്പതി പിടിച്ചു പറ്റിയാണ് അവരോട് ബന്ധം സ്ഥാപിച്ചത്. എന്നാൽ അവർക്ക് എന്നെ വിളിച്ചൊന്നു ചോദിക്കാമല്ലോ, ഞാൻ അന്ന് ഗർഭിണി ആയിരിക്കുകയാണ്, അവർക്കു ആലോചിക്കമല്ലോ ഗർഭിണി ആയി ഇരിക്കുന്ന അല്ലെങ്കിൽ പ്രസവിച്ചു കിടക്കുന്ന ആ സ്ത്രീയോട് ഇങ്ങനെ തെറ്റ് ചെയ്യാൻ പാടില്ല എന്ന് 13 വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ അവർക്ക് കരുതാമായിരുന്നു.

സ്‌നേഹത്തൂവൽ എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരാളെ ഞാൻ പ്രണയിക്കുമോ ? ഈ കാലമത്രയും ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. ഞാനൊന്നു ചോദിച്ചോട്ടെ അതിനു ശേഷം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു പിന്നെ ഡിവോഴ്‌സ് ആയി, ഇതിനിടയിൽ ഒരു പെൺകുട്ടിയുമായി ലിവിങ് ടുഗതർ അതിൽ ഒരു കുട്ടി ഉണ്ട്. ഈ സമയമെല്ലാം എന്നെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ഇദ്ദേഹം മറ്റെല്ലാവരെയും വഞ്ചിക്കുകയായിരുന്നു എന്നല്ലേ ? ഇപ്പോൾ എന്റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. അദ്ദേഹം അതിന്റെ തെളിവ് കൊണ്ട് വരട്ടെ. ഞാൻ എന്റെ നമ്പർ സൈബർ സെല്ലിന് കൊടുക്കാൻ തയ്യാറാണ് അദ്ദേഹവും മറ്റേ പെൺകുട്ടിയും സൈബർ നമ്പർ സെല്ലിൽ കൊടുക്കട്ടെ. അദ്ദേഹം ആണ് എന്നോട് ഡിവോഴ്‌സ് വേണം എന്ന് പറയുന്നത്, അതും ആരും അറിയാതെ ചെയ്യണം എന്നാണു പറയുന്നത്. ഞാൻ ഡിവോഴ്‌സ് കൊടുക്കില്ല എന്നാണു പറഞ്ഞത്. പക്ഷെ എനിക്കിനി പുള്ളിയെ വേണ്ട. ഇത്രയും എന്നെപ്പറ്റി അപവാദം പറയുന്ന ഒരാളോടൊപ്പം ഞാൻ ഇനി എങ്ങനെ ജീവിക്കും?' അമ്പിളി ചോദിക്കുന്നു.

ഇത്രയും അഭിനയിക്കുന്ന നടന് ഓസ്‌കർ അവാർഡ് കൊടുക്കണം എന്നാണ് അമ്പിളിദേവിയുടെ 'അമ്മ പറയുന്നത്. 'ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. ഈ വീട്ടിൽ വന്നു കയറിയത് മുതൽ ഞങ്ങളെ വഞ്ചിക്കുകയാണ്. എന്റെ മകളെ വിവാഹം ചെയ്യുന്നതിന്റെ തലേ ആഴ്ചയും ഒരു പെൺകുട്ടിയുടെ കൈയിൽ നിന്നും പണം തട്ടി എന്നാണു കേൾക്കുന്നത്. ഇവൻ വിവാഹ തട്ടിപ്പു വീരനാണ്. കല്യാണം കഴിഞ്ഞത് മുതൽ ചെയ്യുന്ന ദേഹോപദ്രവം ആണ് എന്റെ കുഞ്ഞിനെ കരണക്കുറ്റിക്ക് ഒക്കെയാണ് അടിക്കുന്നത്. കല്യാണം കഴിഞ്ഞപ്പോൾ സീതയുടെ ലൊക്കേഷനിൽ നിന്ന് കുറച്ചു പേര് ഇവിടെ വന്നു. അതിൽ രാജേഷ് പുത്തൻപുര എന്റെ മോളുടെ തോളിൽ തട്ടി മോളെ എന്ന് വിളിച്ചു. അതിനു അവർ പോയതിനു ശേഷം എന്റെ മോളെ അവൻ അടിച്ചു. അവൻ പറയുന്നത് അമ്പലങ്ങൾ തോറും കൂത്താടി നടക്കുന്ന കൂത്താട്ടക്കാരിയാണ് എന്റെ മോൾ എന്നാണ്. ഇത്രയും കാലം ഞാൻ ഒന്നും അവനെ പറഞ്ഞിട്ടില്ല.

ഇനി സഹിക്കാൻ പറ്റില്ല. എന്റെ കൊച്ചിനെ ചെറിയ കുട്ടികളെ വരെ ചേർത്ത് പറയുകയാണ്. ഇത്രയും വികൃതമായ സ്വഭാവമുള്ള പുരുഷന്മാരെ ഞാൻ കണ്ടിട്ടില്ല. വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ കൊടുത്തു കുട്ടികളെ വശപ്പെടുത്തി വിവാഹമോചിതയായ സ്ത്രീകളുടെ വീട്ടിൽ കയറിപ്പറ്റുകയാണ് ഇവന്റെ പ്രധാന ജോലി. ഇവിടെയും ഞങ്ങളുടെ കുഞ്ഞിനെ സ്‌നേഹിക്കുന്നു പിരിയാൻ വയ്യ എന്ന കള്ളം പറഞ്ഞാണ് കേറിപറ്റിയത്. കുഞ്ഞിനെ നോക്കുമല്ലോ എന്നാണു ഞങ്ങൾ ചിന്തിച്ചത്. അവനു ലിവിങ് ടുഗതറിൽ കുട്ടികളെ സൃഷ്ടിക്കുന്നത് വലിയ ഇഷ്ടമാണ് വിവാഹ ജീവിതം അവനു പറ്റില്ല. അവനു ഇതൊരു ഹോബി ആണ്. ഇപ്പൊ ചതിച്ച പെൺകുട്ടിയുടെ 'അമ്മ ഞങ്ങളെ വിളിച്ചു കരയുകയായിരുന്നു. ഒരു സിനിമ ഉണ്ടാക്കാനുള്ള കഥ ഉണ്ട് അവന്റെ ജീവിതത്തിൽ അത് പക്ഷെ വൃത്തികെട്ട കഥയാണ്. പൂജാമുറിയിൽ പോയി നിന്ന് തൊഴുതു കരഞ്ഞു കണ്ണീരു കാണിച്ചാണ് ഇവൻ സിമ്പതി വാങ്ങിയത്. അമ്പിളിയുടെ 'അമ്മ പറയുന്നു.