ചെന്നിത്തല: മുട്ടത്താറാവുകളെ അയൽവാസി കാർ കയറ്റി കൊന്നതായി പരാതി. സമീപവാസിയുടെ പറമ്പിലേക്കു കയറിയെന്നാരോപിച്ചാണ് ഈ ക്രൂരത. ചെന്നിത്തല 9ാം ബ്ലോക്ക് പാടശേഖരത്തിൽ കിടന്ന താറാവുകൾ സമീപവാസിയുടെ പറമ്പിലേക്കു കയറിയെന്നാരോപിച്ചാണ് ഈ ക്രൂരത. പള്ളിപ്പാട് ചോവാലിൽ ഇമ്മാനുവൽ വീട്ടിൽ സി.ഒ. വർഗീസിന്റെ 250 താറാവുകളെയാണ് പറമ്പിൽ കയറിയതിന് അയൽവാസി ക്രൂരമായി കൊന്നത്. 200 താറാവുകൾക്കു പരുക്കുമുണ്ടെന്ന് പരാതിയിൽ പറയുന്നു.

സമീപവാസിയായ വർഗീസ് എന്ന അനിയനാണ് കാറോടിച്ചു താറാവുകളെ കൊന്നതെന്നു കാണിച്ച് ചോവാലിൽ വർഗീസ് മാന്നാർ പൊലീസിൽ പരാതി നൽകി. 200 താറാവുകൾക്കു പരുക്കുമുണ്ടെന്ന് പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വർഗീസിന് (അനിയൻ) എതിരെ പൊലീസ് കേസെടുത്തു. തന്നെ മർദിച്ചെന്നു കാട്ടി വർഗീസ് (അനിയൻ) നൽകിയ പരാതിയിൽ ചോവാലിൽ വർഗീസിനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത മാന്നാർ പൊലീസ് അന്വേഷണം തുടങ്ങി.

അതേസമയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി തിരികെ പാടത്തെത്തിയപ്പോൾ ചത്ത താറാവുകളിൽ പകുതിയിലധികം കാണാനില്ലായിരുന്നെന്നും ഇവയെ വർഗീസ് ആറ്റിലൊഴുക്കിയതായും ചോവാലിൽ വർഗീസ് പൊലീസിനു മൊഴി നൽകി. മാന്നാർ പൊലീസെത്തി ചത്ത താറാവുകളെ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വർഗീസിന് (അനിയൻ) എതിരെ പൊലീസ് കേസെടുത്തു.