- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവം: തിരൂർ എസ്.എച്ച്. ഒയെ സ്ഥലം മാറ്റി; പുതിയ നിയമനം പിന്നീട്; മാധ്യമം ദിനപത്രം മലപ്പുറം സ്റ്റാഫ് റിപ്പോർട്ടറെ ടിപി ഫർഷാദ് ലാത്തി കൊണ്ട് അടിച്ചത് പ്രകോപനമില്ലാതെ
മലപ്പുറം: പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻതന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നൽകുന്നതാണ്.
മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്റ്റാഫ് റിപോർട്ടർ കൂടിയായ റിയാസിന് തിരൂർ പുതുപ്പള്ളി കനാൽപ്പാലം പള്ളിക്കുസമീപത്തുവച്ചാണ് മർദ്ദനമേറ്റത്. തിരൂർ സിഐ ടി പി ഫർഷാദ് ലാത്തി കൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. പലചരക്ക് കടയിൽ സാധനം വാങ്ങാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് സിഐ മർദ്ദിച്ചത്.
സംഭവത്തിൽ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കും പത്രപ്രവർത്തക യൂനിയനും റിയാസും പരാതി നൽകിയിരുന്നു. റിയാസിനെ മർദ്ദിച്ച സംഭവത്തിൽ പരിശോധനയും നടപടിയുമുണ്ടാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ നാളെ ഡിജിപി ഓഫിസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കെയാണ് തിരൂർ എസ്എച്ച്ഒയെ സ്ഥലംമാറ്റിക്കൊണ്ടുള്ള അറിയിപ്പുണ്ടാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ