തിരുവനന്തപുരം: നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവിമാർക്കു നൽകിയ നിർദേശത്തിൽ പറയുന്നു.

കോവിഡ്, ട്രാഫിക് ഡ്യൂട്ടികൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ പലപ്പോഴും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണു ജോലി നോക്കേണ്ടി വരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറാൻ പാടില്ല. കോവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു നിർദ്ദേശം.