- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്‌സ് സഭാ അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു; സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് അധ്യക്ഷൻ
കോട്ടയം: മലങ്കര മെത്രാപ്പൊലീത്തയുടെ അഭാവത്തിൽ സഭയുടെ ഭരണനിർവഹണത്തിന് മലങ്കര ഓർത്തഡോക്‌സ് സഭാ ഭരണഘടന പ്രകാരം അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ രൂപീകരിച്ചു. സഭാ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സീനിയർ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ലീമീസ് അധ്യക്ഷനായും അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ സെക്രട്ടറിയായും പ്രവർത്തിക്കും. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോൺ എന്നിവരാണ് മറ്റ് അംഗങ്ങൾ.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെയും പരുമല സെമിനാരി മുൻ മാനേജർ ഔഗേൻ റമ്പാന്റെയും വിയോഗത്തിൽ മാനേജിങ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും പങ്കെടുത്തു.
പരിശുദ്ധ കാതോലിക്കാ ബാവായുടെ 30-ാം അടിയന്തിരം 10 ന് എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും നടക്കും. 40-ാം അടിയന്തിരം 20ന് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കോവിഡ് നിബന്ധനകൾ പാലിച്ചു നടത്തും. സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അറിയിച്ചു.