വളാഞ്ചേരി: കോവിഡ് വ്യാപനത്തെത്തുടർന്നു ദർശനത്തിനു നിയന്ത്രണമുണ്ടായിരുന്ന കാടാമ്പുഴ ഭഗവതീക്ഷേത്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. നിയന്ത്രിതമായ തോതിൽ എല്ലാ വഴിപാടുകളും നേരിട്ടു നടത്തുന്നതിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദിവസം പരമാവധി നാലായിരം മുട്ടറുക്കൽ വഴിപാടാണ് നടത്തുക. മുട്ടറുക്കാനുള്ള നാളികേരം സാനിറ്റൈസ് ചെയ്ത് ദേവസ്വം നേരിട്ടു ഭക്തർക്കു നൽകുമെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.