- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൊവാക് ദോക്കോവിച്ചിന്റെ സ്വപ്‌നങ്ങൾ തകർത്ത് കിരീടം ചൂടി മെദ് വദേവ്; റഷ്യൻ താരം കന്നി ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ടത് സെർബിയൻതാരത്തെ നിഷ്പ്രയാസം തോൽപ്പിച്ച്: കരിയറിലെ ഉന്നതമായ ആ നേട്ടങ്ങൾ സ്വന്തമാക്കാൻ ദോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം
ന്യൂയോർക്ക്: ലോക ഒന്നാം നമ്പർ താരം നൊവാക് ദോക്കോവിച്ചിന്റെ സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞ് യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ റഷ്യയുടെ ഡാനിൽ മെദ് വദേവ് തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം ചൂടി. മത്സരത്തിൽ പൂർണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ദോക്കോവിച്ചിന് വിട്ടു നൽകിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മെദ് വദേവ് തന്റെ കരിയറിലെ ചരിത്രം കുറിച്ചത്.
യു.എസ്. ഓപ്പൺ ടെന്നീസ് ഫൈനലിന് ഇറങ്ങുമ്പോൾ കരിയറിലെ ഉന്നതമായ രണ്ട് നേട്ടങ്ങളായിരുന്നു ദോക്കോവിച്ചിനെ കാത്തിരുന്നത്. എന്നാൽ അതെല്ലാം മെദ് വദേവ് വെള്ളത്തിൽ വരച്ച വര പോലെയാക്കി. ഇന്നലെ കിരീടം നേടിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബ് താരത്തിനാകുമായിരുന്നു. ആ സ്വപ്നമാണ് മെദ് വദേവ് തട്ടിത്തെറിപ്പിച്ചത്.
2019-യുഎസ് ഓപ്പൺ ഫൈനലിൽ റഫാൽ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവിൽ കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.