- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേയ്റ്റ്സിന്റെ മകൾ ഇസ്ലാം മതം സ്വീകരിച്ച് രണ്ടാം വിവാഹം നടത്തി; കൈപിടിക്കാൻ വേർപിരിഞ്ഞ അച്ഛനും അമ്മയും ഒരുമിച്ചു; മൈക്രോസോഫ്റ്റിന്റെ പിന്തുടർച്ചക്കാരി ഇനി ഈജിപ്തിലേക്ക്
മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയായ ജെന്നിഫർ ഗേയ്റ്റ്സ് ഇന്നലെ വീണ്ടും വിവാഹിതയായി. 30 കാരനായനായേൽ നാസ്സർ ആണ് വരൻ. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോർക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഒമ്പത് ബ്രൈഡ്സ്മെയ്ഡുകളുടെ അകമ്പടിയോടെ തന്റെ ആഡംബര വസതിയിൽ നിന്നും കളിപറഞ്ഞും ചിരിച്ചും എത്തിയാണ് നവവധു വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. അടുത്തിടെ വിവാഹമോചിതരായ പിതാവ് ബിൽ ഗെയ്റ്റ്സും അമ്മ മെലിൻഡ ഗെയ്റ്റ്സും വിവാഹ ചടങ്ങിൽ മകൾക്കൊപ്പമുണ്ടായിരുന്നു.
ഇരുവരും ചേർന്നാണ് മകളെ വിവാഹവേദിയിലേക്ക് കൈപിടിച്ച് ആനയിച്ചത്. 5 മണിയോടെ വിവാഹ ചടങ്ങുകൾ അവസാനിച്ചു. അതിനുശേഷം ദമ്പതിമാർ സ്വകാര്യ വിവാഹ ഫോട്ടോകൾക്ക് പോസ്സ് ചെയ്യുവാനായി വേദിയിൽ നിന്നും ഇറങ്ങി. അതേസമയം, തൊട്ടടുത്തായി പ്രത്യേകം തയ്യാറാക്കിയ ബൊട്ടാണിക്കൽ ഗാർഡനിൽ അതിഥികൾക്കായി കോക്ക്ടെയിൽ വിരുന്നും ഒരുക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയായി വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ ഇവരുടെ വസതിയിൽ നടന്നു വരികയായിരുന്നു.
ഇന്നലത്തെ വിവാഹ ചടങ്ങുകൾക്ക് മുൻപ് തന്നെ ഒരു സ്വകാര്യ ചടങ്ങിൽ ജെന്നിഫർ ഈജിപ്ഷ്യൻ വംശജനായ നായെൽ നാസ്സറിനെ വിവാഹം കഴിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ന്യുയോർക്കിലെ നോർത്ത് സലേമിലുള്ളോ ഇവരുടെ 142 ഏക്കർ എസ്റ്റേറ്റിൽ വെച്ച് ഇസ്ലാമിക ആചാരമനുസരിച്ചായിരുന്നു വെള്ളിയാഴ്‌ച്ച രാത്രി നടന്ന വിവാഹം എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതിനു ശേഷമായിരുന്നു ശനിയാഴ്‌ച്ചയിലെ പൊതു ചടങ്ങുകൾ. ഏകദേശം 300-ൽ അധികം അതിഥികൾ ഇതിൽ പങ്കെടുത്തതായി വിവിധ മാധ്യമങ്ങൾ പറയുന്നു.
ഏകദേശം 2 മില്ല്യൺ ഡോളർ ചെലവഴിച്ച് നടത്തിയ ചടങ്ങുകളുടെ ഒരു റിഹേഴ്സൽ നേരത്തേ നടത്തിയിരുന്നു. ബിൽ ഗേയ്റ്റ്സും റിഹേഴ്സലിൽ പങ്കെടുത്തിരുന്നു. പ്രമുഖ വെഡ്ഡിങ് പ്ലാനർ ആയ മഴ്സി ബ്ലൂം ആണ് വിവാഹാഘോഷങ്ങൾ സംഘടിപ്പിച്ചത്. നീണ്ട 27 വർഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേർപിരിഞ്ഞ ബിൽ ഗെയ്റ്റ്സും മെലിൻഡയും അതിഥികളുമായി വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ചടങ്ങിൽ ഉടനീളം പങ്കെടുത്തു. വിവാഹബന്ധം വേർപിരിഞ്ഞതിനു ശേഷം ഇതാദ്യമായാണ് ഇരുവരുമൊരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ